Breaking News

National

സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ

ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ബ്രോങ്കൈറ്റിസും ഉണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രി അധികൃതർ അറിയിച്ചു. താൻ നിരീക്ഷണത്തിലാണെന്നും വിവിധ പരിശോധനകൾ നടത്തിവരികയാണെന്നും സോണിയ വ്യക്തമാക്കി.

Read More »

പെഗാസസ് ഉപയോഗിച്ച് തൻ്റെ ഫോണും ചോർത്തി; വെളിപ്പെടുത്തലുമായി കേംബ്രിഡ്ജിൽ രാഹുൽ

ന്യൂഡല്‍ഹി: ഇസ്രയേൽ സ്പൈവെയർ പെഗാസസ് ഉപയോഗിച്ച് തന്‍റെ ഫോണും ചോർത്തിയിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നതായും രാഹുൽ വെളിപ്പെടുത്തി. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. എന്‍റെ ഫോണിലും പെഗാസസ് ഉണ്ടായിരുന്നു. പല രാഷ്ട്രീയ നേതാക്കളുടെയും ഫോണുകളിൽ പെഗാസസ് ഉണ്ട്. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ എന്നെ …

Read More »

ഷാരൂഖ് ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറി; യുവാക്കൾ പിടിയിൽ

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ഇരുവരും ഷാരൂഖ് ഖാന്‍റെ വീട്ടിലെത്തിയത്. യുവാക്കൾ മന്നത്തിന് സമീപം കറങ്ങി നടക്കുന്നത് കണ്ട ഷാരൂഖിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും പിടികൂടുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച മന്നത്തിന്‍റെ ഹൗസ് മാനേജർ ഇരുവരെയും ബാന്ദ്ര പൊലീസിന് കൈമാറി. അറസ്റ്റിലായ യുവാക്കൾ ഷാരൂഖ് ഖാന്‍റെ ആരാധകരാണ്. യുവാക്കൾ മന്നത്തിന്‍റെ കോമ്പൗണ്ട് മതിലിൽ പ്രവേശിച്ചപ്പോൾ ഷാരൂഖ് വീട്ടിൽ …

Read More »

സിപിഎം കോട്ട പിടിച്ചെടുത്ത പ്രതിമാ ഭൗമിക് ത്രിപുര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

അഗര്‍ത്തല: ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന. സി.പി.എം ശക്തികേന്ദ്രമായ ധൻപൂരിൽ നിന്ന് വൻ വിജയം നേടിയ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കാനാണ് ആലോചന. ത്രിപുരയുടെ നിലവിലെ മുഖ്യമന്ത്രി മണിക് സാഹയെ പകരം കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. നിലവിൽ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രിയാണ് പ്രതിമ. അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പദവിയും പ്രതിമയ്ക്ക് ലഭിക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ വോട്ടുകൾ ഉറപ്പാക്കാന്‍ …

Read More »

തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത; വിശാല പ്രതിപക്ഷ ആശയത്തിന് തിരിച്ചടി

കൊൽക്കത്ത: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്കെതിരെ മഹാസഖ്യത്തിനില്ലെന്ന മമതയുടെ നിലപാട് ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യനീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ജനങ്ങളുമായാണ് സഖ്യമുണ്ടാക്കുകയെന്ന് മമത പറഞ്ഞു. “ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും. ബി.ജെ.പിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ടി.എം.സിക്ക് വോട്ട് ചെയ്യും. കോൺഗ്രസിനും സി.പി.എമ്മിനും വോട്ട് ചെയ്യുന്നവർ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ബിജെപിയും കോൺഗ്രസും സിപിഎമ്മും …

Read More »

തിരഞ്ഞെടുപ്പിലെ വൻ വിജയം; പ്രവർത്തകരോട് ഫ്ലാഷ് ഓൺ ചെയ്ത് ആദരവര്‍പ്പിക്കാന്‍ അഭ്യർഥിച്ച് മോദി

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വൻ വിജയത്തിൽ മൊബൈൽ ഫോണിൽ ഫ്ളാഷ് ലൈറ്റ് തെളിയിച്ച് ആദരവ് അർപ്പിക്കാൻ പ്രവർത്തകരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരോട് അവരുടെ മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കാൻ അഭ്യർത്ഥിച്ചത്. ‘വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആദരവ് അർപ്പിക്കാൻ കൈയിലുള്ള മൊബൈൽ ഫോണിലെ …

Read More »

കസബപേട്ടില്‍ ബിജെപിയെ തകർത്തെറിഞ്ഞ് കോണ്‍ഗ്രസ്; ജയം 3 പതിറ്റാണ്ടിന് ശേഷം

പുണെ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായകമാകാൻ സാധ്യതയുള്ള കസബപേട്ട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ്. 3 പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് ഇവിടെ വിജയിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രവീന്ദ്ര ധങ്കേക്കര്‍ 11,040 വോട്ടുകൾക്കാണ് വിജയിച്ചത്. പുതിയ സർക്കാർ രൂപീകരിച്ച ശേഷം മഹാരാഷ്ട്രയിൽ ഭരണ-പ്രതിപക്ഷ സഖ്യങ്ങൾ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിനെ അട്ടിമറിച്ചതിന്‍റെ പശ്ചാത്തലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ശിവസേനയുടെ ഇരു വിഭാഗങ്ങൾക്കും നിർണായകമായിരുന്നു. മുഖ്യമന്ത്രി …

Read More »

ലോകത്തിലെ മുൻനിര നേതാവാണ് മോദി; പ്രശംസിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോനി. ലോകത്തിലെ മുൻനിര നേതാവാണ് അദ്ദേഹമെന്ന് തെളിയിച്ചുവെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മെലോനി പറഞ്ഞു. റെയ്സിന ഡയലോഗിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയതായിരുന്നു മെലോനി. രാഷ്ട്രപതി ഭവനിലെത്തി ഇവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. റെയ്സിന ഡയലോഗിന്‍റെ എട്ടാം പതിപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും മുഖ്യപ്രഭാഷകയുമാണ് മെലോനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിൽ ശക്തമായ …

Read More »

ജെഎൻയുവിൽ ധർണ നടത്തിയാൽ പിഴ 20,000; കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ

ന്യൂഡല്‍ഹി: ജെഎൻയു സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി. പ്രതിഷേധം അതിരൂക്ഷമാകുന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിലക്കേർപ്പെടുത്തിയത്. ധർണ നടത്തിയാൽ 20,000 രൂപ പിഴ ഈടാക്കുമെന്നും അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രവേശനം റദ്ദാക്കുമെന്നും ചട്ടത്തിൽ പറയുന്നു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലയിലെ പാർട്ട് ടൈം വിദ്യാർത്ഥികൾക്കും ബാധകമാണ്. നിരാഹാര സമരം, പ്രവേശന കവാടം തടയൽ തുടങ്ങിയ സമരങ്ങൾക്ക് 20,000 രൂപ പിഴയും ചുമത്തും. പുതുക്കിയ നിയമങ്ങൾ ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വരും …

Read More »

ത്രിപുരയിൽ ബിജെപിക്ക് അധികാര തുടർച്ച; സഖ്യത്തിന്റെ നേട്ടം ലഭിച്ച് കോൺഗ്രസ്

അഗർത്തല: ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ത്രിപുരയിൽ അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ കുതിച്ച് ബിജെപി. കേവലഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ 30 സീറ്റുകളിൽ ലീഡുചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. അതേസമയം സിപിഎം-കോൺഗ്രസ് സഖ്യം 18 സീറ്റുകളിൽ ലീഡുണ്ട്. ഇതിൽ 13 ഇടത്ത് സി.പി.എമ്മും അഞ്ചിടത്ത് കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ത്രിപ്ര മോത്ത പാർട്ടി 10 സീറ്റുകളിൽ ലീഡ് …

Read More »