വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്ബതുപേര്‍ മരിച്ചു. അഹമ്മദാബാദിലെ അസ്‌ലാലിയിലാണ് ഈ മാസം 20ന് ദാരുണമായ അപകടം നടന്നത്. മരിച്ചവരെല്ലാം മധ്യപ്രദേശ് സ്വദേശികളാണ്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വീട്ടില്‍ ഉറങ്ങികിടക്കുമ്ബോഴാണ് പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടാകുന്നത്. ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളില്‍ ഒരാള്‍ വിവരം ഇവരെ അറിയിക്കാനായി കതകില്‍ തട്ടി. ഉറക്കമെണീറ്റ തൊഴിലാളികളില്‍ ഒരാള്‍ ലൈറ്റ് ഓണാക്കിയതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ സത്രീകളും കുട്ടികളും …
Read More »കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്; 2000 നു മുകളില്‍ നാല് ജില്ലകള്‍
സംസ്ഥാനത്ത് ശനിയാഴ്ച 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്ബിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്-19 …
Read More »ഐ.സി.എസ്.ഇ ഫലം പ്രഖ്യാപിച്ചു; 99.98% വിജയ ശതമാനം…
ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. cisce.org എന്ന സൈറ്റ് വഴി ഫലമറിയാം. ഐ.സി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ 99.98% ആണ് ആകെ വിജയ ശതമാനം. ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.76% ശതമാനം ആണ് വിജയ ശതമാനം. വ്യക്തിഗത മാർക്ക് സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ഓഗസ്റ്റ് ഒന്നിന് മുമ്പ് സ്കൂളുകൾ വഴി ബന്ധപ്പെടണമെന്ന് ബോർഡ് അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ ഐ.സി.എസ്.സി, ഐ.എസ്.സി. പൊതു …
Read More »കോഴിക്കോട് മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം…
കോഴിക്കോട് കൂരാച്ചുണ്ടിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതിൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പക്ഷിപ്പനിയാണോയെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്കാണ് അയച്ചത്. കേരളത്തിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന സൂചന ലഭിച്ചിരുന്നു. കൂരാച്ചുണ്ട് ഫാമിലെ നാന്നൂറ് മുട്ടക്കോഴികളാണ് ചത്തത്. ഇതിനെ തുടർന്ന് ജാഗ്രതാ നിർദേശം ജില്ലാ കലക്ടർ പുറപ്പെടുവിച്ചിരുന്നു. ഫാമിന് 10 കിലോമീറ്റർ പരിധിയിലുള്ള 11 പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പക്ഷികളും കോഴികളും മുട്ടകളും ഈ മേഖലയിലേക്ക് …
Read More »ആ വീഡിയോകളില്‍ അശ്ശീലമില്ല, ഭര്‍ത്താവ് നിരപരാധി: ആറര മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ശില്‍പ ഷെട്ടി…
നിലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്ര നിരപരാധിയെന്ന് പോലീസിനോട് നടി ശില്‍പ ഷെട്ടി. ഹോട്ട്‌ഷോട്ട് എന്ന മൊബൈല്‍ ആപ്പ് വഴി കുന്ദ്ര വില്‍പന നടത്തിയ വീഡിയോകള്‍ അശ്ശീല വീഡിയോകളുശട പരിധിയില്‍ പെടുന്നതല്ലെന്നാണ് നടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം ഹോട്ട്‌ഷോട്ട് ആപ്പിലെ വീഡിയോകള്‍ ഏത് തരത്തിലുളളവയാണെന്ന് അറിവില്ലായിരുന്നുവെന്നും നടി വ്യക്തമാക്കിയെന്നാണ് വിവരം. മുംബൈ ജുഹുവിലെ വീട്ടിലെത്തി ആറര മണിക്കൂര്‍ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി വിശദമായി …
Read More »കശ്‌മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു…
വടക്കന്‍ കാശ്‌മീരിലെ ബന്ദിപോര ജില്ലയില്‍ ഷോക്‌ബാബ മേഖലയില്‍ സംയുക്ത സേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. ശനിയാഴ്‌ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഷോക്‌ബാബയില്‍ ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് പ്രത്യേക വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംയുക്ത സേന പരിശോധന ആരംഭിച്ചു, ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം സ്ഥലത്തെത്തിയപ്പോള്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ്, കരസേന, സിആര്‍പിഎഫ് …
Read More »ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകൾക്ക് ജനുവരി 1 മുതൽ നിരോധനം…
മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്’ നിരോധിക്കുമെന്ന് കേന്ദ്രസർക്കാർ. 2022 ജനുവരി 1ന് അകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച പാർല്‌മെന്റിനെ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ ഇക്കാര്യം പറഞ്ഞത്. ഈ വർഷം ആദ്യം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, …
Read More »ആശ്വാസ വാർത്ത; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,097 പേർക്ക് മാത്രേ കൊവിഡ്…
രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,13,32,159 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 546 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,20,016 ആയി. 4,08,977 ആണ് ആക്ടിവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,087 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 30,503,166 ആയി. 97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 42,78,82,261 …
Read More »ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ…
ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിക്ക് ശേഷം മെഡല്‍ നേടുന്ന …
Read More »സെപ്റ്റംബറില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങാമെന്ന് എയിംസ് മേധാവി…
സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെപ്റ്റംബറോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കിത്തുടങ്ങാന്‍ കഴിയുമെന്ന് ഗുലേറിയ പറഞ്ഞു.ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഗുലേറിയയുടെ പ്രസ്താവന. ഇന്ത്യയില്‍ ഇതുവരെ 42 കോടി ഡോസ് വാക്‌സിന്‍ ആണ് ജനങ്ങള്‍ക്ക് നല്‍കിയത്. കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന പശ്ചാത്തലത്തിലാണ് …
Read More »