Breaking News

National

കനത്ത മഴ തുടരുന്നു ; മണ്ണിടിച്ചിലിൽ കെട്ടിടം തകര്‍ന്ന് 15 മരണം; നിരവധി പേരെ രക്ഷപെടുത്തി…

മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ചെമ്ബൂര്‍, വിക്രോളി പ്രദേശങ്ങളില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. വിക്രോളി പ്രദേശത്ത് കെട്ടിടം തകര്‍ന്ന് മൂന്നു പേരും ചെമ്ബൂരിലെ ഭാരത് നഗറില്‍ 12 പേരുമാണ് മരിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ചെയുമായി പെയ്ത മഴയിലാണ് അപകടം. അതേസമയം ചെമ്ബൂരിലെ ഭാരത് നഗര്‍ പ്രദേശത്ത് നിന്ന് 15 പേരെയും വിക്രോലിയിലെ സൂര്യനഗറില്‍ നിന്ന് ഒമ്ബത് പേരെയും രക്ഷപ്പെടുത്തിയതായും രണ്ടു മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് കോവിഡ്; 518 മരണം; ഏറ്റവും കൂടുതൽ കേരളത്തിൽ…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,004 പേര്‍ രോഗമുക്തി നേടി. 518 പേരാണ് മരിച്ചത്. 4,22,660 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ് -16,148. മഹാരാഷ്ട്ര (8172), ആന്ധ്ര പ്രദേശ് (2672), തമിഴ്നാട് (2205), ഒഡിഷ (2182) എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. രാജ്യത്ത് …

Read More »

സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി; ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍…

സംസ്ഥാനത്തെ സ്ത്രീധന നിരോധന നിയമങ്ങളില്‍ സർക്കാർ ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ് ഉത്തരവിറക്കി. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ജില്ലാ അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചതായി ആരോഗ്യ- വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുന്‍പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമാണ് സ്ത്രീധന നിരോധന ഓഫീസര്‍മാരുണ്ടായിരുന്നത്. ഈ രീതിയ്ക്ക് പകരമായി 14 ജില്ലകളിലും ഡൗറി …

Read More »

ഏഴാം ശമ്ബള കമ്മീഷന്‍: ഡിഎ വര്‍ദ്ധനവിന് ശേഷം കേന്ദ്ര ജീവനക്കാര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത…

കേന്ദ്ര ജീവനക്കാരുടെ ഡിഎ അലവന്‍സ് വര്‍ദ്ധിച്ചതോടെ അവര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തയുണ്ട്. ഡിഎ വര്‍ദ്ധിപ്പിച്ച ശേഷം മോദി സര്‍ക്കാര്‍ ഭവന വാടക അലവന്‍സും (എച്ച്‌ആര്‍എ) വര്‍ദ്ധിപ്പിച്ചു.  ഓഗസ്റ്റ് ശമ്ബളത്തില്‍ എച്ച്‌ആര്‍‌എ വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡി‌എ 25 ശതമാനം കടന്നതിനാല്‍ എച്ച്‌ആര്‍‌എ നീട്ടി. ധനമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കേന്ദ്ര ജീവനക്കാര്‍ക്ക് അവരുടെ നഗരമനുസരിച്ച്‌ 27 ശതമാനം, 18 ശതമാനം, 9 ശതമാനം ഭവന വാടക അലവന്‍സ് ലഭിക്കും. എക്സ്, …

Read More »

ജൂലൈ 31 വരെ ഇന്ത്യയില്‍നിന്ന് സര്‍വീസ് ഇല്ലെന്ന് ഇത്തിഹാദ് ; ഇന്ത്യക്ക് പുറമെ വിലക്ക് നീട്ടിയത് ഈ രാജ്യങ്ങളും…

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. അത് പത്തു ദിവസം നീട്ടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വീസ് നിര്‍ത്തിവച്ചതും നീട്ടിയിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക്വി മാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയും …

Read More »

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫല പ്രഖ്യാപന തീയതി പ്രഖ്യാപിച്ചു…

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്‌ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് കോളജുകള്‍ക്ക് ലഭിച്ച നിര്‍ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ 15നാണ് പരീക്ഷകള്‍ റദ്ദാക്കിയത്. മോഡറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്‌കൂളുകളുടെ ഫലം 31 ന് ശേഷം പ്രത്യേകമായി പ്രസിദ്ധപ്പെടുത്തുമെന്നും സിബിഎസ്‌ഇ അറിയിച്ചു. 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രി-ബോര്‍ഡ് ഫലവും …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 560 മരണം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ 4,24,025 സജീവ രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 560 പേര്‍ മരണത്തിന് കീഴടങ്ങി. കോവിഡ് മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 31,064,908 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 413,123 ആയി ഉയര്‍ന്നു. 30,227,792 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുള്ളത്. ഇതുവരെ …

Read More »

കോവിഡിന് പിന്നാലെ കോളറയും: അസുഖം ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു; 300 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…

കോവിഡ് വൈറസിന് പിന്നാലെ കോളറയും. ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരില്‍ കോളറ ബാധിച്ച്‌ ഒന്‍പതുവയസുകാരന്‍ മരിച്ചു. പഞ്ച്ഗുളയില്‍ ഇതുവരെ മുന്നൂറോളം പേര്‍ക്കാണ് കോളറ ബാധിച്ചത്. അതേസമയം ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരണപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്നു രാവിലെ ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്തു. ഉച്ചയോടെ കുട്ടി മരണപ്പെട്ടു. ബുധനാഴ്ചയാണ് ജില്ലയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ നൂറോളം പേരെ വയറിളക്കം ബാധിച്ച്‌ …

Read More »

ബിനീഷിനെതിരെ കേസെടുത്തത് മയക്കുമരുന്ന് കേസ് മാത്രം ആധാരമാക്കിയല്ല; ജാമ്യാപേക്ഷയ്ക്കെതിരെ ഇഡി കോടതിയിൽ…

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനൂപിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതെന്ന പ്രതിഭാഗം വാദം തെറ്റാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആ കാർഡുപയോഗിച്ചു ഇടപാടുകളും നടന്നിട്ടുണ്ടെന്നു ഇഡി കോടതിയിൽ പറഞ്ഞു. ബിനീഷിനെതിരെ ഇഡി കേസെടുത്തത് മയക്കുമരുന്ന് കേസിനെ മാത്രം ആധാരമാക്കിയല്ല. സംസ്ഥാന പൊലീസും എൻസിബിയും രജിസ്റ്റർ ചെയ്ത 14 കേസുകളിലെ വിവരങ്ങൾ ഇഡി കേസിന് കാരണമായിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനു പിന്നിൽ വിദേശികൾ ഉൾപ്പടെ വലിയ റാക്കറ്റ് തന്നെയുണ്ടെന്നും ഇഡി കോടതിയിൽ …

Read More »

പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു…

പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസർ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ …

Read More »