Breaking News

National

ലക്ഷദ്വീപ് : മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍…

ലക്ഷദ്വപീല്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടത്തുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ മുന്‍ കൂര്‍ ജാമ്യം തേടി ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ ഹർജി നല്‍കി. ഹർജി നാളെ കോടതി പരിഗണിക്കും. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നും ചര്‍ച്ചയ്ക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച്‌ പോലിസ് രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നുവെന്നും ഐഷ സുല്‍ത്താന ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. കവരത്തിയില്‍ എത്തിയാല്‍ പോലിസ് തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹർജിയില്‍ …

Read More »

ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു…

ഉത്തര്‍പ്രദേശില്‍ നാലു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. ആഗ്ര ഫത്തേബാദ് ജില്ലയിലെ ദാരിയ ഗ്രാമത്തിലാണ് സംഭവം. പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍കിണറില്‍ വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്നു രാവിലെയായിരുന്നു അപകടം. നിലവില്‍ കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിക്കാനാകുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകരോട് കുട്ടി പ്രതികരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Read More »

പശു മോഷണം ആരോപിച്ച്‌ അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു…

പശു മോഷണം ആരോപിച്ച്‌ അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. അസം തിന്‍സുകിയ ജില്ലയിലാണ് സംഭവം. ശരത് മോറന്‍ (28) ആണ് കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 12 ന് രാത്രി ഒന്നരയോടെ കാലി തൊഴുത്തിന് സമീപത്ത് രണ്ട് പേരെ കണ്ടതായി ഉടമ അറിയിച്ചതിന് പിന്നാലെയാണ് ആള്‍ക്കൂട്ടം സംഘടിച്ചത്. പിന്നീടാണ് യുവാവിനെ പിടികൂടിയതെന്നും നാട്ടുകാരെ ഉദ്ധരിച്ച്‌ …

Read More »

കൊറോണ ക്ഷേത്രം; പ്രാര്‍ഥനയ്ക്ക് നിരവധി പേര്‍, ഒടുവില്‍ അര്‍ധരാത്രി പൊളിച്ചുനീക്കി…

ഉത്തര്‍ പ്രദേശില്‍ കൊറോണയുടെ പേരില്‍ നിര്‍മിച്ച ക്ഷേത്രം പൊളിച്ചുനീക്കി. പ്രതാപ്ഗഡിലെ ജുഹി ഷുകുള്‍പൂര്‍ ഗ്രാമത്തിലാണ് കൊറോണ മാത ക്ഷേത്രം നാട്ടുകാര്‍ നിര്‍മിച്ചത്. ജൂലൈ ഏഴിന് ജനങ്ങള്‍ പിരിവെടുത്ത് നിര്‍മിച്ച ക്ഷേത്രം ഇന്നലെ രാത്രി പൊളിച്ചുനീക്കി.  പോലീസാണ് പൊളിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ തങ്ങളറിയില്ല എന്നാണ് പോലീസിന്റെ പ്രതികരണം. രണ്ടു വിഭാഗം ആളുകള്‍ തര്‍ക്കത്തിലുള്ള സ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചതെന്നും എതിര്‍പ്പുള്ളവരാകാം പൊളിച്ചതെന്നും പോലീസ് പറയുന്നു. നോയിഡയില്‍ താമസിക്കുന്ന ലോകേഷ് കുമാര്‍ ശ്രീവാസ്തവയാണ് …

Read More »

സി.പി.എം നിര്‍ദേശ പ്രകാരം ബി.ജെ.പിക്കെതിരേ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നു; വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്ന് സുരേന്ദ്രന്‍…

സി.പി.എം. നിര്‍ദേശപ്രകാരം ബി.ജെ.പിക്കെതിരേ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍. വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മാധ്യമങ്ങള്‍ നിരന്തരം ബി.ജെ.പി.യെ ആക്ഷേപിക്കുകയാണ്. എന്നാല്‍, തങ്ങള്‍ അത്തരം ഭാഷ സ്വീകരിക്കുന്നില്ല. താന്‍ അറസ്റ്റ് ഒഴിവാക്കാനാണ് ഡല്‍ഹിയില്‍ വന്നതെന്നും ഒളിവിലാണെന്നുമാണ് ആക്ഷേപം. ഇത്തരം ബാലിശമായ ആരോപണങ്ങള്‍ കൊണ്ടൊന്നും ബി.ജെ.പി.യുടെ മേല്‍ ഒരു പുകമറയും സൃഷ്ടിക്കാനാവില്ലെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘ഈ വാര്‍ത്തകളൊക്കെ സി.പി.എം. സൃഷ്ടികളാണ്. …

Read More »

സംസ്ഥാനത്ത് ഇന്ന് 13832 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; 18,172 പേർക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 82 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,172 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2234 കൊല്ലം 1592 …

Read More »

വീണ്ടും ഉയര്‍ന്ന് ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോള്‍ വില 100 ന് അടുത്ത്…

കൊവിഡ് പ്രതിസന്ധിയില്‍ ജനം വലയുന്നതിനിടെ രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഉയര്‍ന്നത്. ആറ് മാസത്തിനിടിടെ പെട്രോളിന് 11 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.  തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 98 രൂപ 16 പൈസയാണ്. ഡീസലിന് 91.66 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 96.23 രൂപയാണ്. കോഴിക്കോട് ഇന്ന് പെട്രോളിന് 96.53 രൂപയും ഡീസലിന് 91.98 രൂപയുമാണ് വില. ഈ മാസം ഇത് …

Read More »

ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ, നിങ്ങളുടെ പണവും നഷ്ടപ്പെട്ടിരിക്കാം; നടന്നത് 150 കോടി രൂപയുടെ വന്‍ സൈബര്‍ തട്ടിപ്പ്….

ചൈന ആസ്ഥാനമായ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആപ്പ് വഴി സൈബര്‍ തട്ടിപ്പ്. ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പവര്‍ ബാങ്ക്, ഇസെഡ് പ്ലാന്‍ എന്നീ ആപ്പുകള്‍ വഴി 150 കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. മണിക്കൂറുകള്‍ കൊണ്ട് നിക്ഷേപം വര്‍ദ്ധിക്കുമെന്നു വാഗ്ദാനം ചെയ്ത ഈ ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായിരുന്നു. ചൈന ആസ്ഥാനമായുള്ള മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമാണിത്. കേസില്‍ ഒരു ടിബറ്റന്‍ യുവതിയടക്കം 8 പേരെ പോലീസ് പിടികൂടി. 5 ലക്ഷത്തോളം …

Read More »

ഉത്തരാഖണ്ഡില്‍ 21 പേര്‍ക്ക് കൂടി ബ്ലാക്ക് ഫംഗസ് ബാധ ; ആകെ മരണം 56 ആയി…

ഉത്തരാഖണ്ഡില്‍ 21 പുതിയ ബ്ലാക്ക് ഫംഗസ് കേസുകളും ആറു മരണവും റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെറാഢൂണിലാണ് സംഭവം. ഇതോടെ ഡെറാഢൂണ്‍ ജില്ലാ ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 319 ആയി ഉയര്‍ന്നു . ഉത്തരാഖണ്ഡില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 356 ഉം, മരണസംഖ്യ 56 ഉം ആയി. ഋഷികേശ് എയിംസില്‍ 31 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, ഉത്തരാഖണ്ഡിന് ജീവന്‍രക്ഷാ മരുന്നുകള്‍ …

Read More »

ഇനിയും കൂടുതല്‍ പേര്‍ വരും; മുകുള്‍ റോയിയുടെ തൃണമൂലിലേക്കുള്ള തിരിച്ചുവരവില്‍ പ്രതികരണവുമായി മമത ബാനര്‍ജി…

ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള മുകുള്‍ റോയിയുടെ മടങ്ങി വരവില്‍ പ്രതികരിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മകന്‍ ശുബ്രന്‍ഷുവിനൊപ്പം ബിജെപിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മുകുള്‍ റോയ് തൃണമൂലിലേക്ക് മടങ്ങിയെത്തിയത്. പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണമാണ് മുകുള്‍ റോയിക്കും മകനും ടിഎംസിയില്‍ ലംഭിച്ചത്. ബംഗാളില്‍ ശക്തി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി ടിഎംസിയില്‍ നിന്ന് ആദ്യം അടര്‍ത്തിയെടുത്ത നേതാവായിരുന്നി മുകുള്‍ റോയ്. ”മുകുള്‍ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു …

Read More »