Breaking News

National

റഷ്യ‍യില്‍ നിന്നും സ്പുട്‌നിക് V വാക്‌സിന്‍‍ ഇന്ത്യയിലെത്തി; രാജ്യത്തെ ഏറ്റവും വലിയ വാക്സിന്‍ ഇറക്കുമതി എത്തിയത് ഹൈദരാബാദില്‍…

റഷ്യയില്‍ നിന്നുള്ള സ്പുട്‌നിക് V വാക്‌സിന്‍ ഇന്ത്യയിലെത്തി. ഇന്ന് പുലര്‍ച്ചെ 3.43 ഓടെ 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ് ഹൈദരാബാദില്‍ എത്തിയത്. രാജ്യത്തേക്കുള്ള കൊവിഡ് വാക്‌സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണിത്. സ്പുട്‌നിക് V വാക്‌സിനുകള്‍ പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്യുകയും സംഭരിക്കലും ആവശ്യമാണ്. 20 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിന്‍ സൂക്ഷിക്കുകയെന്നാണ് അധികൃതര്‍ പറയുന്നത്. വാക്‌സിനുകളുടെ ഇറക്കുമതിയും കയറ്റി അയക്കലും സുഗമമായ നടത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് …

Read More »

ലോകത്ത് ആദ്യം; പക്ഷിപ്പനിയുടെ വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചതായ് റിപ്പോർട്ട്….

ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലെ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. മുന്‍പ് പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം മുന്നൂറോളം പേര്‍ക്ക് …

Read More »

പുകവലിക്കാര്‍ക്ക് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; മരണങ്ങളില്‍ അധികവും സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലെന്ന് റിപ്പോർട്ട്…

ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ നഗരമായ മീററ്റില്‍ ഇതുവരെ 767 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 320 മരണങ്ങളും അതായത് ആകെ മരണത്തിന്റെ 42 ശതമാനവും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആകെ മരണങ്ങളില്‍ 320 പേരും സിഗരറ്റ് വലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവരായിരുന്നു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ പുകവലി ശ്വാസകോശത്തെയും ശരീരത്തിനുള്ളിലെ സംരക്ഷണ പാളിയെയും നേരിട്ട് ബാധിക്കുന്നു. പതിവായി പുകവലിക്കുന്നവരിലും മറ്റ് പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും കോവിഡ് …

Read More »

വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി; 13കാരിയെ പീഡിപ്പിച്ചത് അമ്മാവൻ…

പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അമ്മാവന്‍ അറസ്റ്റില്‍. തെലങ്കാന ജഗതിഗിരിഗുട്ട സ്വദേശിയായ ആളാണ് അറസ്റ്റിലായിരിക്കുന്നത്. കാഴ്ച വൈകല്യമുള്ള ഇയാള്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി തന്‍റെ സഹോദരീ പുത്രിയെ പീഡിപ്പിച്ച്‌ വരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് പറയുന്നതിനുസരിച്ച്‌ മൂന്ന് ദിവസം മുമ്ബ് കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയില്‍ കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് മാസങ്ങള്‍ നീണ്ട പീഡന വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ആറേഴ് മാസത്തിനിടെ …

Read More »

വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ 17കാരന്‍ മരിച്ചു…

വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ ഒരാള്‍ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്ബതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ പത്തൊമ്ബതുകാരിയായ നീലിമ എന്ന യുവതിയും മരിച്ച കൗമാരക്കാരനും തമ്മില്‍ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും കഴിഞ്ഞ കുറച്ച്‌ നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നീലിമ പാര്‍ട് ടൈം ജോലിക്കാരിയാണ്. കൗമാരക്കാരന്‍ വിദ്യാര്‍ഥിയും. ബന്ധത്തിന് വീട്ടുകാര്‍ എതിര് നിന്നതോടെ വീട് വിട്ടിറങ്ങിയ ഇരുവരും യൂസഫ്ഗുഡയില്‍ …

Read More »

ലക്ഷദ്വീപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി ; ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്…

ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. 5 ദിവസം റിമാന്റില്‍ കഴിഞ്ഞവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു എന്ന് വിലയിരുത്തിയ കോടതി, ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ടേറ്റിന് നിര്‍ദേശം നല്‍കി. എയര്‍ ആംബുലന്‍സ് ഉപയോഗത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ മറ്റൊരു ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദ്ദേശിച്ചു.

Read More »

ബ്ലാക് ഫംഗസ്: കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി…

കൊവിഡ് വ്യാപനത്തോടൊപ്പം രാജ്യത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ബ്ലാക് ഫംഗസ് രോഗ ചികില്‍സയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധിയുടെ മൂന്ന് ചോദ്യങ്ങള്‍. ട്വിറ്ററിലാണ് വയനാട് എംപി രാഹുല്‍ ഹിന്ദിയില്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ”ബ്ലാക് ഫംഗസ് രോഗബാധയെക്കുറിച്ച്‌ സര്‍ക്കാര്‍ വ്യക്തത വരുത്തണം. ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ക്ഷാമം പരിഹരിക്കാന്‍ എന്താണ് ചെയ്തത്?, രോഗികള്‍ക്ക് ഈ മരുന്ന് ലഭിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?, സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ കൊണ്ട് ജനങ്ങള്‍ ഇങ്ങനെ …

Read More »

രാജ്യമെമ്ബാടും കൊവിഡ് ബാധിച്ചിട്ടും ഈശ ആശ്രമത്തില്‍ എത്തിനോക്കാന്‍ പോലും വൈറസിന് ഇതുവരെ കഴിഞ്ഞില്ല, 3000 പേരുടെ ആരോഗ്യ രഹസ്യത്തിനു പിന്നിൽ…

രാജ്യമെമ്ബാടും കൊവിഡ് വ്യാപിച്ചിട്ടും ചില സ്ഥലങ്ങളില്‍ വൈറസിന് പ്രവേശിക്കുവാന്‍ ഇനിയും ആയിട്ടില്ല. തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമം ഇക്കാര്യത്തില്‍ മാതൃകയാവുകയാണ്. ആശ്രമത്തില്‍ കൊവിഡിന് പ്രവേശനം നിഷേധിക്കുന്നതിനൊപ്പം ചുറ്റുമുള്ള 43 ഗ്രാമങ്ങളിലും രോഗബാധ കുറയ്ക്കാന്‍ ഇവര്‍ക്കായി. ഇതിനായി ആശ്രമവാസികള്‍ ചില ചിട്ടകള്‍ ഒരു വര്‍ഷമായി പിന്തുടരുകയാണ്. ഈശ ആശ്രമം സ്ഥിതിചെയ്യുന്ന കോയമ്ബത്തൂരില്‍ പട്ടണപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. എന്നാല്‍ ആശ്രമത്തില്‍ സ്വയം സ്വീകരിച്ച കര്‍ശനമായ ലോക്ക്ഡൗണ്‍ പ്രോട്ടോക്കോളുകളും ജീവിത …

Read More »

ബാ​ബാ രാം​ദേ​വ് പരസ്യമായി മാപ്പ് പറയണം ; നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന…

വി​വാ​ദ പ്രസ്താവനയില്‍ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​ക​ള്‍. ആ​ധു​നി​ക വൈ​ദ്യശാസ്ത്രം വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ റ​സി​ഡ​ന്‍റ് ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​ഫ്‌ഒ​ആ​ര്‍​ഡി​എ ഇ​ന്ന് ദേ​ശീ​യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. വി​വേ​ക ശൂന്യവും മ​നു​ഷ്യ​ത്വ ര​ഹി​ത​വും പ​രി​ഹ​സി​ക്കു​ന്ന​തു​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് രാം​ദേ​വ് ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണ​മെ​ന്നു​മാ​ണ് ഡോ​ക്ട​ര്‍​മാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഇതിന് പുറമെ രാം​ദേ​വി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ കേ​സ് എ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഐ​എം​എ​യും രൂക്ഷ …

Read More »

‘മതം പറഞ്ഞ് പൗരത്വം നല്‍കരുത്’; പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍…

രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതിനെതിരേ മുസ്​ലിം ലീഗ്​ സുപ്രീംകോടതിയിലേക്ക്. മതം പറഞ്ഞ് പൗരത്വം നല്‍കരുതെന്നാണ് ലീഗിന്റെ ആവശ്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയില്‍ ലീഗ്​ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ്​ പരിഗണിക്കുന്നവേളയില്‍ ഇതിന്‍റെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നും തുടര്‍നടപടി ഉടന്‍ ഉണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട്​ ആഭ്യന്തര മന്ത്രാലയം …

Read More »