സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാതശിശുവിനെ എലി കടിച്ചതായി പരാതി. മധ്യപ്രദേശിന്‍റെ തലസ്ഥാന നഗരമായ ഭോപ്പാലിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ നവജാത ശിശുക്കളെ കിടത്തുന്ന നഴ്സറി കെയര്‍ യൂണിറ്റിലുണ്ടായിരുന്ന കുഞ്ഞിന്‍റെ കാലിലാണ് എലി കടിച്ചത്. ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ വെളിവാക്കുന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍. ‘സര്‍ക്കാര്‍ അധീനതയിലുള്ള മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലെ നഴ്സറി കെയര്‍ യൂണിറ്റില്‍ ഒരു നവജാത ശിശുവിന് …
Read More »ആശങ്ക ഒഴിയാതെ ഇന്ത്യ; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണം…
കൊവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത് ഏറ്റവും ഉയര്‍ന്ന മരണ നിരക്ക്. 4329 ജീവനുകളാണ് 24 മണിക്കൂറിനിടെ പൊലിഞ്ഞത്. 2,63,533 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,22,436 പേര്‍ക്ക് രോഗമുക്തി കൈവരിക്കാനായി. പുതിയ കേസുകളിലെ കുറവും രോഗമുക്തി നിരക്കും പ്രതീക്ഷയേകുന്നതാണെങ്കിലു മരണ നിരക്ക് വലിയ തോതില്‍ ഉയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് ആകെ 2,52,28,996 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ …
Read More »നാരദ കേസ്; തൃണമൂല്‍ നേതാക്കളുടെ ജാമ്യം കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു…
നാരദ കൈക്കൂലി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ച സി ബി ഐ പ്രത്യേക കോടതി ഉത്തരവ് കൊല്‍ക്കത്ത ഹൈ കോടതി സ്റ്റേ ചെയ്തു. ഇതോടെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍ തുടരും. കേസിന്‍റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് മന്ത്രിമാരടക്കം നാല് പേരെയാണ് സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വിട്ടു കിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തിയ നടപടി നിയമവാഴ്ചയിലുള്ള പൊതുജനത്തിന്‍റെ വിശ്വാസം …
Read More »ഗുജറാത്തിലേക്ക് വീശിയടിച്ച ടൗട്ടേ ദുര്‍ബലമാവുന്നു: റെഡ് അലേർട്ട് തുടരുന്നു: വടക്കന്‍ കേരളത്തില്‍ മഴ തുടരും…
ഗുജറാത്ത് കരയിലേക്ക് വീശിയടിച്ച ടൗടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലി തീവ്ര ചുഴലിയായി മാറിയത്. ആളപായമൊന്നും ഇതുവരെ ഇല്ല. തീരമേഖലയില്‍ റെഡ് അലര്‍ട് തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നുണ്ട്. സൈന്യവും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഹാരാഷ്ട്രയില്‍ ആറ് മരണമാണ് റിപോര്‍ട് ചെയ്തത്. ബോട്ട് മുങ്ങി കാണാതായ മൂന്ന് മീന്‍ പിടുത്തക്കാരെയും ഇനിയും കണ്ടെത്താനായില്ല. നിലവില്‍ ഗുജറാത്തിലെ അംരേലിക്ക് …
Read More »ഗുസ്തിതാരം സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം…
കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. കേസിലെ മറ്റൊരു പ്രതിയായ അജയ്‍യെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചു. ഗുസ്‌തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്ബ്യനായ 23കാരന്‍ സാഗര്‍ ആണ് കൊല്ലപ്പെട്ടത്. മേയ് നാലിന് ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗറിനും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ വെച്ച് …
Read More »രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി മരണനിരക്ക്…
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,52,28,996 ആയി ഉയര്‍ന്നു. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളില്‍ ദിനം പ്രതി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കണക്കുകളിലാണ് ഇപ്പോള്‍ കുറവ് സംഭവിച്ചിരിക്കുന്നതെന്ന് ആശ്വാസകരമാണ്. അതേസമയം, മരണസംഖ്യ കുറയാത്തത് ആശങ്കയാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. …
Read More »മണിക്കൂറുകളോളം സി.ബി.ഐ ഓഫിസില്‍ മമത കുത്തിയിരുന്നു; നാരദ കേസില്‍ കസ്റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം…
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബി.ഐ ഓഫിസില്‍ ആറ് മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചതിന് പിന്നാലെ, നാരദ കേസില്‍ കസ്റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം ലഭിച്ചു. നാരദ കൈക്കൂലി കേസില്‍ ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നിവരെ തിങ്കളാഴ്ച പുലര്‍ച്ചയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. തൃണമൂല്‍ എം.എല്‍.എ മദന്‍ മിത്രയും മുന്‍ നേതാവ് സോവന്‍ ചാറ്റര്‍ജിയെയും കസ്റ്റഡിയിലെടുത്തിരുന്നു. നിസാം പാലസിലെ സി.ബി.ഐ ഓഫിസില്‍ ആറുമണിക്കൂറിലധികമാണ് മമത പ്രതിഷേധവുമായി കുത്തിയിരുന്നത്. …
Read More »സൂര്യയ്ക്കു കാര്‍ത്തിക്കും പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കി രജനീകാന്ത്…
കൊവിഡിന്റെ രണ്ടാം തരംഗം തമിഴ്‌നാട്ടില്‍ വലിയ പ്രതിസന്ധി തീര്‍ക്കുമ്ബോള്‍ സര്‍ക്കാറിന് പിന്തുണയുമായി ജനപ്രിയ താരങ്ങളും. സ്റ്റൈല്‍മന്നന്‍ രജനികാന്ത് 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നല്‍കി. തമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപ ഇന്നലെ സംഭാവന നല്‍കിയിരുന്നു. നടന്‍ …
Read More »മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐ.ഡി കാര്‍ഡ് കാണിച്ച് യാത്രചെയ്യാം; പൊലീസ് മേധാവിയുടെ ഉത്തരവിറങ്ങി
സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അന്തര്‍ജില്ല യാത്രകള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് പാസ് എടുക്കണമെന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ ഐ.ഡി കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്, പ്രസ് ക്ലബ് ഐ.ഡി കാര്‍ഡ് എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. മാധ്യമപ്രവര്‍ത്തകരുടെ യാത്രക്ക് പ്രത്യേക പാസ് ആവശ്യമില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ട്രിപ്പ്ള്‍ ലോക്ഡൗണിലുള്ള ജില്ലകളിലൂടെ കടന്ന് യാത്രചെയ്യുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് പാസ് എടുക്കണമെന്ന് …
Read More »മെയ് 23ന് എന്‍ഇഎഫ്ടി സേവനം 14 മണിക്കൂറോളം മുടങ്ങുമെന്ന് ആര്‍ബിഐ…
ഓണ്‍ലൈന്‍വഴി പണം കൈമാറാന്‍ കഴിയുന്ന നാഷനല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) മെയ് 23ന് 14 മണിക്കൂറോളം മുടങ്ങും. സാങ്കേതിക നവീകരണം നടക്കുന്നതിനാലായിരിക്കും തടസ്സം നേരിടുകയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. മെയ് 22ന് ബിസിനസ് അവസാനിച്ചശേഷമുള്ള സാങ്കേതിക നവീകരണം മൂലം മെയ് 23ന് പുലര്‍ച്ചെ ഒന്നുമുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും എന്‍ഇഎഫ്ടിക്ക് തടസം നേരിടുക. അതേസമയം റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സൗകര്യം ലഭ്യമായിരിക്കും. …
Read More »