കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ ഒരു നഴ്സസ് ദിനം കൂടി. കോവിഡിനെ ചെറുത്ത് തോല്‍പിക്കാന്‍ രാത്രിയോ പകലെന്നോ ഇല്ലാതെ നിസ്വാര്‍ത്ഥ സേവനത്തില്‍ മുകഴുകിയിരിക്കുകയാണ് കേരളത്തിലെ നഴ്സുമാര്‍. ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായി കൊണ്ട് മനസിനും ശരീരത്തിനും വേദനയുള്ള മനുഷ്യരെ ആശ്വസിപ്പിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന ധൗത്യമാണ് ലോകത്തെമ്ബാടുമുള്ള നഴ്സുമാര്‍ ചെയ്യുന്നതെന്ന് അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിന് ആശംസ അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. “മനുഷ്യനെ സേവിക്കാന്‍ നല്ല മനസിന് ഉടമയായവര്‍ക്കേ കഴിയു. സ്വന്തം …
Read More »ആശുപത്രി ജീവനക്കാരിയുടെ അശ്രദ്ധയിൽ 23 കാരിക്ക് ഒറ്റത്തവണ നല്‍കിയത് 6 ഡോസ് കോവിഡ് വാക്സിന്‍…
23 കാരിയായ ഇറ്റാലിയന്‍ യുവതിക്ക് അബദ്ധത്തില്‍ നല്‍കിയത് ആറ് ഡോസ് കോവിഡ് വാക്സിന്‍. മധ്യ ഇറ്റലിയിലെ ട്യുസ്കാനിയിലുള്ള നോവ ആശുപത്രിയിലാണ് സംഭവം. കൂടുതല്‍ ഡോഡ് വാക്സിന്‍ സ്വീകരിച്ചെങ്കിലും യുവതിക്ക് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലന്നാണ് റിപ്പോര്‍ട്ട്. ഫൈസര്‍ ബയോടെകിന്റെ ആറ് ഡോസ് വാക്സിനാണ് യുവതിയില്‍ അബദ്ധത്തില്‍ കുത്തിവെച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക വാക്സിന്‍ ഡപ്പിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഡോസും സിറിഞ്ചില്‍ നിറച്ചതാണ് സംഭവത്തിന് ഇടയാക്കിയത്. ആറ് ഡോസാണ് …
Read More »‘നിഷ്കളങ്കരെ കൊല്ലുന്നത് നിര്‍ത്താന്‍ ലോകനേതാക്കള്‍ ഇടപെടൂ’; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സലാഹും മെഹ്റസും….
ഫലസ്തീന് പൗരന്‍മാര്‍ക്കെതിരെയുള്ള ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഐക്യദാര്‍ഢ്യവുമായി ഫുട്ബാള്‍ താരങ്ങള്‍. ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ അള്‍ജീരിയന്‍ താരം റിയാദ് മെഹ്റസ്, ഇന്‍റര്‍ മിലാന്റെമൊറോക്കന് താരം അഷ്റഫ് ഹാക്കിമി എന്നിവരാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ”ഞാന്‍ നാലുവര്‍ഷമായി ജീവിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയടക്കമുള്ള ലോക നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുന്നു. നിഷ്കളങ്കരായ മനുഷ്യര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൊലപാതകവും നിര്‍ത്താനായി നിങ്ങളുടെ എല്ലാ അധികാരവും ഉപയോഗിക്കൂ. ഇത് …
Read More »ഇന്ധനവില ഇന്നും കൂട്ടി; തലസ്ഥാനത്ത് പെട്രോള്‍ വില 94 കടന്നു…
രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധനവില വര്‍ധിച്ച് വരികയാണ്. കോവിഡ് പ്രതിസന്ധിയില്‍ പെട്ട് ജനങ്ങള്‍ നട്ടം തിരിയുന്നതിനിടെയാണ് ഇരുട്ടടി പോലെ പെട്രോള്‍-ഡീസല്‍ വിലയും ദിനംതോറും കൂടുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92.05 രൂപയും ഡീസലിന്റെത് 82.61 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.03 രൂപയും ഡീസലിന് 88.83 രൂപയുമാണ് വില. കൊച്ചിയില്‍ …
Read More »കേരളത്തില്‍ ചെന്നിത്തലയുടെ റോള്‍ കഴിഞ്ഞെന്ന് ഹൈക്കമാന്‍ഡ്…
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാന്‍ ഹൈക്കമാന്‍ഡ്. പാര്‍ട്ടിയില്‍ തലമുറ മാറ്റവും സാമുദായിക സന്തുലനവും പാലിച്ച് ഒരാളെ പ്രതിപക്ഷ നേതാവാക്കണം എന്നാണ് ദേശീയ നേതാക്കള്‍ക്കിടയിലെ ധാരണ. കഴിഞ്ഞ പതിനാറ് വര്‍ഷത്തോളമായി കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്കായ രമേശ് ചെന്നിത്തലയെ ഒഴിവാക്കുമെന്ന സൂചന ഹൈക്കമാന്‍ഡ് നേതാക്കള്‍ പങ്കുവച്ചു. പത്ത് വര്‍ഷം കെ.പി.സി.സി അദ്ധ്യക്ഷന്‍, രണ്ട് വര്‍ഷം ആഭ്യന്തര മന്ത്രി, അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ രമേശ് ചെന്നിത്തല …
Read More »‘എന്റെ ഹൃദയം തകരുന്നു’; റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഇസ്രയേൽ താരം
പലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ച മലയാളി നഴ്സിന് ആദരാഞ്ജലി അർപ്പിപ്പ് ഇസ്രായേൽ സെലിബ്രിറ്റി ഹനന്യ നഫ്താലി. ഇസ്രായേൽ നഗരമായ അഷ്‌കെലോണിൽ ഗാസയിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മരണം തനിക്ക് വേദന ഉണ്ടാക്കുന്നുവെന്ന് നഫ്താലി ഫേസ്ബുക്കിൽ കുറിച്ചു. നഫ്താലിയുടെ ഫേസ്ബുക്ക് പോസ്റ്റ്; ‘എന്റെ ഹൃദയം തകരുന്നു. ഇത് സൗമ്യ സന്തോഷ്. ഇന്ത്യയിൽ നിന്നുള്ള കെയർ ടേക്കർ ആയിരുന്നു അവർ. ഇസ്രായേൽ നഗരമായ അഷ്‌കെലോണിൽ ഗാസയിൽ …
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വൻ കുറവ്; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വൻ കറവ് രേഖപ്പെടുത്തി. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,48,421 പേര്‍ക്ക് കോവിഡ് ; 4205 മരണം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4205 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് നാലായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 3,55,338 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 37,04,099 സജീവ രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,93,82,642 പേര്‍ ഇതു വരെ രോഗമുക്തരായി.
Read More »കോവാക്സിന് കുട്ടികളില്‍ പരീക്ഷണം നടത്താന്‍ അനുമതി…
ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിന്റെ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ ട്രയലിനാണ് അനുമതി നല്‍കിയത്. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക. എയിംസ് ഡല്‍ഹി, എയിംസ് പട്ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്സിന്‍ പരീക്ഷണം നടത്തും. സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷെന്റ കോവിഡ് വിദഗ്ധസമിതിയാണ് അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക് …
Read More »കോവിഡ് വ്യാപനം രൂക്ഷം; തെലങ്കാനയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍…
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെലങ്കാനയിലും നാളെ മുതല്‍ പത്ത് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ സമ്ബൂര്‍ണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്. ഇതോടെ ആന്ധ്രാപ്രദേശ് ഒഴികെയുള്ള എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ആകും. കര്‍ണാടകയിലും തമിഴ്‌നാട്ടിലും മെയ് 24 വരെ ലോക്ക്ഡൗണ്‍ ആണ്. എല്ലാ ദിവസവും രാവിലെ ആറു മുതല്‍ പത്ത് വരെ അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ടാകുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു
Read More »