രാജ്യത്ത് സ്ഥിതി രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 81,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 469 പേര്‍ മരിച്ചു. ഇതോടെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 1.23.03.131 പേര്‍ക്കാണ് ആകെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 469 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,63,396 ആയി. നിലവില്‍ 65,14,696 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 50,356 …
Read More »സ്വപ്ന ഭവനം ബാക്കിയാക്കി വീരസൈനികന് നാടിന്‍റെ യാത്രാമൊഴി….
ലഡാക്കില്‍ വച്ച് സൈന്യത്തിന്‍റെ വാഹന വ്യൂഹത്തോടൊപ്പം മലകയറുകയായിരുന്ന റിക്കവറി ട്രക്ക് ആഴത്തിലേക്ക് മറിഞ്ഞ് അതിലുണ്ടായിരുന്ന അഭിലാഷും ഹരിയാന സ്വദേശിയായ മറ്റൊരു സൈനികനും മരിച്ചിരുന്നു. കൊട്ടാരക്കര മാവടി തെങ്ങുവിള ജംഗ്ഷനു സമീപം അഭിലാഷ് ഭവനില്‍ എസ്. അഭിലാഷ് കുമാറിന് നാടിന്റെ ഹൃദയത്തില്‍ ചാലിച്ച യാത്രാമൊഴി നല്‍കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നു കൊട്ടാരക്കരയില്‍ എത്തിച്ച മൃദദേഹം അവിടെ നിന്ന് വിലാപയാത്രയായിട്ടാണ് മാവടിയിലെ വസതിയില്‍ എത്തിച്ചത്. പണിതീരാത്ത പുതുവീടിന്റെ പൂമുഖത്തേക്ക് പൊതുദര്‍ശനത്തിനായി മാറ്റിയ മൃദദേഹത്തില്‍ …
Read More »51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്തിന്…
തമിഴ് സൂപ്പര്‍ സ്റ്റാർ രജനികാന്തിന് ഇന്ത്യന്‍ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. സിനിമാ രംഗത്തെ അരനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ശിവാജി ഗണേശനും കെ. ബാലചന്ദറിനും ശേഷം ഫാല്‍ക്കെ പുരസ്‌കാരം നേടുന്ന ദക്ഷിണേന്ത്യന്‍ വ്യക്തിത്വമാണ് രജനികാന്ത്. നടന്‍ മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്, ആശാ ബോസ്ലെ, സുഭാഷ് ഗയ് …
Read More »പാചകവാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു ,; പുതുക്കിയ നിരക്ക് ഇന്ന് മുതല്‍…
തുടര്‍ച്ചയായ കുത്തെനെയുളള വില വര്‍ദ്ധനയ്‌ക്ക് ശേഷം ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. സിലിണ്ടർ ഒന്നിന് 10 രൂപയാണ് കുറയുന്നത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ 819 ആയിരുന്ന ഗ്യാസ് വില 809ലേക്ക് എത്തും. മുംബയ്, ഡല്‍ഹി എന്നിവിടങ്ങളില്‍ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും, കൊല്‍ക്കത്തയില്‍ 835 രൂപയുമാണ് ഇടാക്കുക. രാജ്യത്തിന്റെ …
Read More »സ്ഥിതി രൂക്ഷമാകുന്നു; രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ; 24 മണിക്കൂറിനിടെ 72,330 പുതിയ രോഗികള്‍…
രാജ്യത്തെ ആശങ്കയിലാക്കി പ്രതിദിന കൊവിഡ് കേസുകളിൽ വൻ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പ്രതിദിന നിരക്കാണ് ഇത്. രാജ്യത്ത് 40,382 പേരാണ് രോഗമുക്തി നേടിയത്. 459 പേര്‍ക്കാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read More »സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധന; പവന് ഇന്നത്തെ വില…
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത് 440 രൂപയാണ്. ഇതോടെ പവന് 33,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വായാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 55 രൂപ വര്‍ധിച്ച 4,165 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നിരിക്കുന്നത്. പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായിരുന്നു ഇന്നലത്തെ വില. പതിനൊന്നു മാസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.
Read More »നാളെ മുതല്‍ പാചകവാതക വില സിലിണ്ടര്‍ ഒന്നിന് പത്ത് രൂപ വീതം കുറയും….
ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നേരിയ കുറവ്. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ എല്‍.പി.ജി സിലിണ്ടറിന് 819 രൂപയാണ് വില. ജനുവരിയില്‍ 694 രൂപയായിരുന്നു സിലിണ്ടറിന്റെ വില ഫെബ്രുവരിയില്‍ ഇത് 719 രൂപയാക്കി വര്‍ധിപ്പിച്ചു. ഫെബ്രുവരി 15ന് ഇത് 769 രൂപയും 25ന് 794 രൂപയാക്കിയും കൂട്ടി. മാര്‍ച്ചില്‍ 819 രൂപയായും എണ്ണ കമ്ബനികള്‍ …
Read More »മലയാളികളുടെ അടക്കം വോട്ട് തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ : കമല്‍ഹാസന്‍…
തമിഴ്നാട്ടില്‍ താന്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. തമിഴ്‍നാട്ടിലെ ജനങ്ങളുടെ പ്രതികരണം വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും മലയാളികളുടെ അടക്കം വോട്ട് ലഭിക്കുമെന്നാണ് വിശ്വാസമെന്നും കമല്‍ഹാസന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. ജനങ്ങളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും അടക്കം തമിഴ്നാട്ടില്‍ കൈകോര്‍ക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ കളിക്കുന്നത് രാഷ്ട്രീയം മാത്രമാണെന്നും ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നുമായിരുന്നു കമല്‍ഹാസന്റെ …
Read More »സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു; പവന് പതിനൊന്ന് മാസത്തിനിടെ ഏറ്റവും താഴ്ന്ന വില…
സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 200 രൂപയാണ്. ഇതോടെ പവന് 32,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും കുറഞ്ഞ് 4,110 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പതിനൊന്നു മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെയും സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 160 രൂപയായിരുന്നു ഇന്നലെ കുറഞ്ഞത്. പവന് 33,600 രൂപയായിരുന്നു ഇന്നലത്തെ വില.
Read More »ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇനി ഇരട്ടിക്കരുത്ത്; മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ന് രാജ്യത്തെത്തും..
കരുത്ത് കൂട്ടാന്‍ ഇന്ത്യ. മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ന് രാജ്യത്തെത്തും. ഗുജറാത്തില്‍ ആണ് വിമാനങ്ങള്‍ എത്തുക. അവിടെ നിന്ന് അംബാലയില്‍ എത്തിച്ച് ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രോണിന്റെ ഭഗമാക്കും. ഇതോടെ സ്‌ക്വാഡ്രോണിന്റെ ഭാഗമായ റഫേല്‍ വിമാനങ്ങളുടെ എണ്ണം 14 ആകും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറായ ഇമ്മാനുവല്‍ ലെനെയിനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് കരാര്‍ പ്രകാരം 36 റഫേല്‍ യുദ്ധവിമാനങ്ങളും 2022 ഓടെ ഘട്ടം ഘട്ടമായി കൈമാറുമെന്ന് ലെനെയിന്‍ അറിയിച്ചു. ഫ്രാന്‍സില്‍ …
Read More »