Breaking News

National

പ്രധാനമന്ത്രി പാലക്കാടിന്‍റെ മണ്ണില്‍; എന്‍ഡിഎ പ്രചാരണത്തിനായി കോട്ട മൈതാനത്തെ ഇളക്കിമറിച്ച്‌ മോദി…

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടേക്കെത്തി. കോട്ട മൈതാനത്ത് രാവിലെ 11.15ഓടെയാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നതിനായി വന്‍ ജനാവലിയാണ് കോട്ട മൈതാനിയിലേക്ക് ഇരച്ചെത്തിയത്. പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദ്രുത കര്‍മ്മസേനയും സംസ്ഥാന പോലീസുമാണ് ഇവിടെ സുരക്ഷ നിയന്ത്രിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാനായി കേരളത്തില്‍ എത്തുന്നത്. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ …

Read More »

ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി ; പ്രധാന ന​ഗരങ്ങളിലെ നിരക്കുകൾ അറിയാം…

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.72രൂപയും ഡീസലിന് 85.29 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 91.02 രൂപയും ഡീസലിന് 85.59 രൂപയുമാണ് വില. കഴിഞ്ഞ ആഴ്ചയും ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച്‌ 24ന് പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറച്ചത്.

Read More »

കോവിഡ് വീണ്ടും പിടിമുറുക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിലേറെ രോഗികള്‍; 271 മരണം ; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്…

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 271 പേര്‍ മരിച്ചു.37,028 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ആകെ മരണം 1,62,114 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,13,93,021 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍ 5,40,720 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 6,11,13,354 പേരാണ് പ്രതിരോധ …

Read More »

രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്; വ്യാപക പ്രതിഷേധം…

കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എം പി ജോയ്‌സ് ജോര്‍ജ്. രാഹുല്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന സംഭവം പരാമര്‍ശിച്ച്‌ പ്രസംഗിച്ച ജോയ്‌സ് പെണ്‍കുട്ടികള്‍ മാത്രമുള്ള കോളജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്ന് പറഞ്ഞു. അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണി. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പെണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ എന്നിങ്ങനെയായിരുന്നു ജോയ്‌സിന്റെ …

Read More »

പ്രിയങ്കഗാന്ധി നാളെ കേരളത്തില്‍…

സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്കഗാന്ധി നാളെയെത്തും. കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോയോടു കൂടിയാണ് പ്രചാരണ പരിപാടികള്‍ തുടങ്ങുന്നത്. ദേശീയ പാത 66ല്‍ ചേപ്പാട് നിന്നും ആരംഭിക്കുന്ന റോഡ് ഷോ കായംകുളം മണ്ഡല അതിര്‍ത്തിയായ ഓച്ചിറ വരെ നീളും. തുടര്‍ന്ന് കൊല്ലം തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥികളള്‍ക്കായി പ്രിയങ്ക പ്രചാരണം നടത്തും. ബുധനാഴ്ച്ച കോട്ടയം, എറണാകുളം തൃശൂര്‍ ജില്ലകളിലും പ്രിയങ്ക പര്യടനം നടത്തും.

Read More »

സംസ്ഥാനത്ത് ഇന്ന് 1549 പേർക്ക കോവിഡ്; 11 മരണം ;1337 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​ രോ​ഗം…

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1549 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 68 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 11 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 4590 ആ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1897 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ക​ണ്ണൂ​ര്‍ 249 എ​റ​ണാ​കു​ളം 184 കോ​ഴി​ക്കോ​ട് 184 തി​രു​വ​ന​ന്ത​പു​രം …

Read More »

മക്കൾക്കും ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും വിഷം നല്‍കി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി; നാല് പേരുടെ നില ഗുരുതരം…

ഭര്‍ത്താവും മക്കളുമുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി യുവതി ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടി. മദ്ധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയായ മുപ്പതിയാറുകാരിയാണ് കുടുംബത്തിലെ ഏഴ് പേര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം കാമുകനൊപ്പം പോയത്.  ശനിയാഴ്ചയായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവിന്റെയും, മക്കളുടെയും, ഭര്‍തൃസഹോദരന്റെയും നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ ആദ്യ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് അയാളുടെ ഇളയ സഹോദരനായ ചോട്ടു ഖാനുമായി ബന്ധുക്കള്‍ ഇവരുടെ വിവാഹം നടത്തുകയായിരുന്നു. എന്നാല്‍ …

Read More »

55കാരിയെ മന്ത്രവാദത്തിന്‍റെ പേരില്‍ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി…

റാഞ്ചിയിലെ ലാപുങ് പ്രദേശത്ത് മന്ത്രവാദം നടത്തുന്നതായി സംശയിച്ച്‌ അന്‍പത്തിയഞ്ചുകാരിയെ നാട്ടുകാര്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തിയതായ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. കൊലയാളികള്‍ കൊലപാതകം ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിന് വിവരം ലഭിക്കുകയും സംഭവസ്ഥലത്തെത്തി 3 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തു വരുന്നതായി പോലീസ് അറിയിച്ചു. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. 1990 മുതല്‍ 2000 വരെ ജാര്‍ഖണ്ഡില്‍ അഞ്ഞൂറ്റിഇരുപത്തിരണ്ട് സ്ത്രീകളെ മന്ത്രവാദത്തിന്‍റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. …

Read More »

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷം; 291 മരണം; പുതുതായി 68,020 പേര്‍ക്ക്​ രോഗം…

രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 291 മരണവും റിപ്പോര്‍ട്ട്​ ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്​ടോബറിന്​ ശേഷം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്​. 5,21,808 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. മരണസംഖ്യ 1,61,843 ആയി ഉയരുകയും ചെയ്​തു. 1,13,55,993 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,20,39,644 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 6,05,30,435 …

Read More »

മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു; കാമുകി ആസിഡൊഴിച്ച യുവാവ് മരിച്ചു…

കാമുകിയുടെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെയാണ് 28 കാരനായ യുവാവിന് നേരെ കാമുകി ആസിഡ് ഒഴിച്ചത്. മറ്റൊരു സ്ത്രീയുമായി വിവാഹം നിശ്ചയിച്ചതിന്റെ പേരിലായിരുന്നു യുവതിയുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ കാസ്ഘഞ്ജ് സ്വദേശിയായ ദേവേന്ദ്ര രജ്പുത്ത് (28) ആണ് കൊല്ലപ്പെട്ടത്. സോനം പാണ്ഡേ എന്ന സ്ത്രീയുമായിട്ടായിരുന്നു ദേവേന്ദ്രയ്ക്ക് അടുപ്പമുണ്ടായിരുന്നത്. വിവാഹിതയായ സോനത്തിന് ഒരു പെണ്‍കുഞ്ഞുമുണ്ട്. ഭര്‍ത്താവും കുഞ്ഞും മറ്റൊരിടത്തായിരുന്നു താമസം. ആശുപത്രി ജീവനക്കാരായ രണ്ടുപേരും ഏതാനും വര്‍ഷങ്ങള്‍ക്ക് …

Read More »