Breaking News

National

രണ്ട് ജില്ലകളില്‍ അതീവ ജാഗ്രത; പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു…

പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനമെമ്ബാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്ബിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പളളിപ്പാട് എന്നീ പ‍ഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് …

Read More »

തീയറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റുകളിലും കാണികള്‍: പുതിയ ഉത്തരവ് ഇങ്ങനെ….

തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായും നീക്കി സംസ്ഥാന സര്‍ക്കാര്‍. തീയറ്ററുകളില്‍ ഇനി 100 ശതമാനം കാണികളേയും പ്രവേശിപ്പിക്കും. സാമ്ബത്തിക നഷ്ടം കണക്കിലെടുത്താണ് മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കൊറോണ മാനദണ്ഡത്തെ മറികടന്നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി തീരുമാനമെടുത്തത്. കൊറോണ കേസുകള്‍ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു. വിജയ് യുടെ മാസ്റ്റര്‍ ഈ മാസം 13ന് തീയറ്ററിലെത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു ; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നു. പവന് ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 37,840 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം നടക്കുന്നത്. 4730 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണവില രണ്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. അതീവ ജാ​ഗ്രത ; സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്…. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,917.76 ഡോളറായാണ് ഉയര്‍ന്നത്.

Read More »

അതീവ ജാ​ഗ്രത ; സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്….

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി പകുതിയോടെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായാണ് ആരോഗ്യവകുപ്പ് രം​ഗത്ത് എത്തിയിരിക്കുന്നത്. ജനുവരി 15ഓടെ പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. തെരഞ്ഞെടുപ്പും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളും സ്കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം വർധിക്കാൻ ഇടയാക്കും. കിടത്തി ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കാനുള്ള …

Read More »

ലോക നേതാക്കളില്‍ ജനപ്രീതി കൂടിയ വ്യക്തിയായ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; സര്‍വേ ഫലം പുറത്ത്…

ലോക നേതാക്കളില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് സര്‍വേ ഫലം. കൊവിഡ് കാലത്തെ അടിസ്ഥാനമാക്കിയുള്ള മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിന്‍, യുകെ, യുഎസ് എന്നീ 13 രാജ്യങ്ങളിലെ നേതാക്കളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേറ്റിംഗ് 55 ആണ്. മോദിക്ക് പിന്നാലെ മെക്സിക്കോ …

Read More »

കോവിഡ് വാക്‌സിന്‍; ആദ്യ ഘട്ടം രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക്….

രാജ്യത്തെ 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുന്നത്. അവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. മുന്‍ഗണനാ ക്രമമനുസരിച്ചാണ് വാക്സിന്‍ ലഭ്യമാക്കുന്നതെന്ന് നീതി ആയോഗ് ആംഗവും കോവിഡ് ടാസ്‌ക് ഫോഴ്സ് തലവനുമായ ഡോക്ടര്‍ വിനോദ് പോള്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നേറ്റ നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രായമേറിയവര്‍ എന്നിവരെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ച്‌ ഇവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കും. 31 …

Read More »

സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കൊവിഡ് ;23 മരണം; 4413 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്ബിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5111 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. എറണാകുളം – 602 മലപ്പുറം …

Read More »

ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; അതീവ ജാ​ഗ്രതാ നിർദേശം…

ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതായ് റിപ്പോർട്ട്. ബ്രിട്ടനില്‍ നിന്നെത്തിയ 25 പേര്‍ക്കാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. നോയിഡ, മീററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇവരുടെ കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ സാമ്ബിളുകള്‍ പരിശോധിക്കുകയാണ്. സമ്ബര്‍ക്കപട്ടികയും തയാറാക്കി വരികയാണ്. പുതിയ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണം സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ …

Read More »

സംസ്ഥാനത്ത് സ്ഥിതി വീണ്ടും രൂക്ഷമാകുന്നു; ഇന്ന് 5652 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; 28 മരണം…

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 5707 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 1006 പത്തനംതിട്ട 714 കോഴിക്കോട് 638 കൊല്ലം 602 കോട്ടയം 542 ആലപ്പുഴ 463 തൃശൂര്‍ 450 മലപ്പുറം 407 പാലക്കാട് 338 തിരുവനന്തപുരം 320 വയനാട് …

Read More »

ഇന്ത്യയില്‍ പുതിയ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നു; അതീവ ജാഗ്രതയില്‍ രാജ്യം

ഇന്ത്യയില്‍ അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. 14പേരില്‍ കൂടി ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ ഉത്തര്‍പ്രദേശിലെ രണ്ടു വയസുകാരിയും രോ​ഗബാധിതരില്‍ ഉള്‍പ്പെടും. അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ആറു അതിതീവ്ര വൈറസ് കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അതീവ ജാഗ്രതയിലാണ് രാജ്യം .

Read More »