സംസ്ഥാനത്തെ കോവിഡ് ബാധയുടെ പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇന്നത്തെ രോഗികളുടെ എണ്ണം. 722 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. സമ്ബര്‍ക്കം വഴി 481 പേര്‍ക്കാണ് ഇന്ന്‍ രോഗം ബാധിച്ചത്, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 62 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്, ഇന്നത്തെ കണക്കോടെ കേരളത്തില്‍ ആകെ രോഗികള്‍ 10275 ആയി. …
Read More »10 വയസുകാരൻ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചത് 30 സെക്കന്റുകൊണ്ട് ; അമ്പരന്ന് പോലീസും ബാങ്ക് ജീവനക്കാരും…
ബാങ്കില്‍ ഇന്നും 10 ലക്ഷം രൂപ കവര്‍ന്ന 10 വയസുകാരനാണ് ഇന്ന് ബാങ്കിലെ ജീവനക്കാരേയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുന്നത്. കുട്ടി ഇത്രയും പണം മോഷ്ട്ടിച്ചത് വെറും 30 സെക്കന്റിനുള്ളിലായിരുന്നു. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് ഞെട്ടിപ്പിക്കുന്ന കവര്‍ച്ച നടന്നത്. ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു ഈ മോഷണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. കീറിപ്പറിഞ്ഞ വസ്ത്രം …
Read More »ആശ്വാസ വാര്‍ത്ത : ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം ഇന്ന് ?
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് മഹാമാരി അതിരൂക്ഷമായി വ്യാപിക്കുമ്ബോള്‍ വൈറസിനെതിരായുള്ള വാക്‌സിന്‍ ഉടന്‍ നിര്‍മ്മിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഏവരും. വാക്‌സിന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ 2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.82 ലക്ഷം കൊവിഡ് രോഗികളുണ്ടാകാമെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഇന്ത്യയും കാത്തിരിക്കുകയാണ്. ആ ആശ്വാസവാര്‍ത്തയ്ക്കായി ഇനി അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് വിവിധ ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്‌സിനെക്കുറിച്ചുള്ള പോസിറ്റീവ് വാര്‍ത്തകള്‍ ഇന്ന് പ്രതീക്ഷിക്കാമെന്നാണ് ന്യൂസ് …
Read More »സംസ്ഥാനത്ത് സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി ; 432 സമ്ബർക്കത്തിലൂടെ രോഗം; 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് കോവിഡ് ഭീതി രൂക്ഷമാകുന്നു. ഇതുവരെയുള്ള ദിവസങ്ങളില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. ഇന്ന് സംസ്ഥാനത്ത് 623 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. രോഗബാധിതരായവരില്‍ തിരുവനന്തപുരത്ത് 157 പേര്‍, കാസര്‍ഗോഡ് 74, എറണാകുളം72, പത്തനംതിട്ട 64, …
Read More »ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി; ആദ്യ ഘട്ടം പൂര്‍ത്തിയാകാന്‍ 84…
ഇന്ത്യയില്‍ കൊവിഡിനെതിരെയുള്ള സാധ്യതാ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സിഡസ് കാഡിലയാണ് പരീക്ഷണം ആരംഭിച്ചത്. കോവിഡ് വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതിനു പിന്നാലെയാണ് പരീക്ഷണം ആരംഭിച്ചത്. ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നു മാസത്തിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മാര്‍ച്ച് മാസം ആദ്യമാണ് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചത്. 84 ദിവസത്തിനുള്ളില്‍ …
Read More »സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം..!
സംസ്ഥാന ഹയര്‍സെക്കന്‍ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 85.13 ശതമാനമാണ് ഇത്തവണത്തെ സംസ്ഥാനത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം അധികമാണ് ഇത്തവണത്തെ വിജയം. തിരുവനന്തപുരത്ത് മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. വി.എച്ച്. എസ്.സി വിഭാഗത്തില്‍ 81.8 ശതമാനമാണ് വിജയം. എറണാകുളം ജില്ലയാണ് ഇത്തവണ മുന്നില്‍ നിക്കുന്നത്. 114 സ്കൂളുകള്‍ജില്ലയില്‍ 100 ശതമാനം വിജയം നേടി. 238 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 18510 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും …
Read More »രാജ്യത്തെ ഡീസല്‍ വിലയിൽ വീണ്ടും വർധനവ്; ഇതുവരെ കൂടിയത് 11 രൂപ..
രാജ്യത്തെ ഡീസല്‍ വിലയിൽ വീണ്ടും വർധനവ്. ലിറ്ററിന് 13 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. 76 രൂപ 80 പൈസയാണ് ഡീസലിന്റെ ഇപ്പോഴത്തെ വില. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80 രൂപ 59 പൈസയാണ് പെട്രോള്‍ ലിറ്ററിന് വില. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിന് ശേഷം 11 രൂപ 24 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസല്‍ ലിറ്ററിന് വര്‍ധിപ്പിച്ചിരുന്നു. രാജ്യ …
Read More »സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തില്‍; അടുത്തത് സമൂഹ വ്യാപനമെന്നും മുഖ്യമന്ത്രി…
കേരളം കൊറോണവൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അടുത്തത് സാമൂഹിക വ്യാപനമാണ്. ഈ വര്‍ഷം അവസാനത്തോടെയേ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം സാധ്യമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കൊവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറത്തു നിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം (സ്‌പൊറാഡിക്), ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുളള രോഗവ്യാപനം (ക്ലസ്റ്റേഴ്‌സ്), വ്യാപകമായ സമൂഹവ്യാപനം. കേരളം മൂന്നാംഘട്ടത്തിലെത്തി …
Read More »സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്ന് രോഗം സ്ഥിരീകരിച്ച 608 പേരില്‍ 396 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ; അതീവ ജാഗ്രത നിര്‍ദേശം…
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഇനി സാമൂഹിക വ്യാപനത്തിലേക്ക് കടന്നേക്കുമെന്നും, അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നു വന്നവരും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. കൂടാതെ സംസ്ഥാനത്ത് ഇന്ന് 396 പേര്‍ക്കാണ് സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം …
Read More »കോവിഡ് ഇനിയും ശക്തി പ്രാപിക്കും; ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. കൊവിഡ് പ്രതിരോധം പല രാജ്യങ്ങളിലും ശരിയായ രീതിയിലല്ലെന്നും കൃത്യമായ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ മഹാമാരി കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. അടിസ്ഥാന കാര്യങ്ങള്‍ പോലും പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ മിക്ക രാജ്യങ്ങളും തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്. വൈറസ് …
Read More »