Breaking News

National

ലോക്ക്ഡൗണ്‍ ; പ്രധാനമന്ത്രി നാളെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും..!!

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ നാളെ രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. നാളെ രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു. വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ …

Read More »

ശുഭപ്രതീക്ഷയില്‍ കേരളം; എല്ലാവരും ഒരേ മനസോടെ പൊരുതി,​ അരലക്ഷത്തോളം പേര്‍ കൊവിഡ് നിരീക്ഷണത്തെ അതിജീവിച്ചു…

കേരളം ഒരേ മനസോടെ നടത്തിയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. വീടുകളിലും ആശുപത്രികളിലും അരലക്ഷത്തോളം പേര്‍ നിരീക്ഷണത്തെ അതിജീവിക്കുകയും രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും ചെയ്തതോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് ശുഭപ്രതീക്ഷ. കൊവിഡിന്റെ രണ്ടാംഘട്ട പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ ഏപ്രില്‍ ഒന്നിന്‌ 1,64,130 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വീടുകളില്‍ 1,63,508ഉം ആശുപത്രിയില്‍ 622ഉം പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ നാലിന് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 1,71,355 ആയതോടെ സംസ്ഥാനം കടുത്ത ആശങ്കയിലായെങ്കിലും …

Read More »

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍; കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഇങ്ങനെ..

അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കിടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിനാലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഏപ്രില്‍ 14 ന് ശേഷം അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാനായി നോണ്‍സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ ഇത് പ്രായോഗികമല്ല. കേരളത്തില്‍ നിലവില്‍ 3,85,000 അതിഥി തൊഴിലാളികളുണ്ടെന്നാണ് പ്രാഥമിക കണക്ക്. അതേസമയം, രൗജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം …

Read More »

ചൈനയില്‍ കൊറോണയുടെ രണ്ടാം വരവോ? മുന്‍ ദിവസത്തേക്കാള്‍ ഇരട്ടിയായി രോഗബാധിതര്‍; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്…

ചൈനയില്‍ വീണ്ടും കൊറോണ വൈറസ് പിടിപെടുന്നതായ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 99 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകിരിച്ചു. മുന്‍പുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തതിനെക്കാള്‍ ഇരട്ടി കേസുകളാണ് വീണ്ടും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ചൈന ഞായറാഴ്ച പുറത്തു വിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം രോഗ ലക്ഷണങ്ങളൊന്നും കാണിക്കാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും മുമ്പുള്ള ദിവസത്തെക്കാള്‍ ഇരട്ടിയായതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ …

Read More »

മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കൊവിഡ് ബാധ..

മുംബൈ താജ് മഹല്‍ പാലസ് ഹോട്ടലിലെ 6 ജീവനക്കാരെ കൊവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും താമസിക്കാനായി ഇടയ്ക്ക് തുറന്നുകൊടുത്തിരുന്നു. ഇവരില്‍ നിന്നാകാം ഹോട്ടല്‍ ജീവനക്കാര്‍ക്ക് രോഗബാധ ഏറ്റതെന്നാണ് സൂചന. എല്ലാവരെയും മുംബൈ മറൈന്‍ ലൈനിലെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജീവനക്കാരില്‍ കോറോണ (COVID19) വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

കോവിഡ്; 19 ; രാജ്യത്ത് രോഗം ബാധിച്ച്‌ മരിച്ചത് 273 പേര്‍; രോഗ ബാധിതരുടെ എണ്ണം 8,356 ആയി…

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 900 പുതിയ കോവിഡ് കോസുകള്‍. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,356 ആയി ഉയര്‍ന്നു. രാജ്യത്ത് 273 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്.  കഴിഞ്ഞ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 34 മരണങ്ങളാണ്. കൊറോണ ബാധിച്ച്‌ നിലവില്‍ 7367 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 716 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

Read More »

കോവിഡ് പ്രതിരോധം ; പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ പ്ര​ശം​സി​ച്ച്‌ കെ.സുരേന്ദ്രന്‍…

കോവിഡ് 19 പ്രതിരോധനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധി പോലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നുണ്ടെന്നും പ്രതിപക്ഷം കടമ മറക്കുകയും നിരന്തരം സര്‍ക്കാരിനെ വിമര്‍ശിക്കുകയുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍, 750 രൂപയുടെ മൂല്യമില്ലാത്ത പച്ചക്കറി കിറ്റ് ആണ് 1000 രൂപയുടേതെന്ന് പറഞ്ഞു നല്‍കുന്നതെന്ന കടുത്ത ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. പ്രളയ സമയത്ത് ലഭിച്ച 2000 കോടി രൂപ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും …

Read More »

കോവിഡ്-19 ; 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്കയില്‍ 2,207 മ​ര​ണ​ങ്ങ​ള്‍‌; ഞെ​ട്ടി​ത്ത​രി​ച്ച്‌ ലോ​കരാഷ്ട്രങ്ങള്‍…

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ല്‍ 2,207 പേ​രാ​ണ് കൊറോണ വൈറസ് ബാധയെതുടര്‍ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ആ​ഗോ​ള മ​ര​ണ സം​ഖ്യ 1,03,000 ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നാ​ണ് റിപ്പോ​ര്‍​ട്ടു​ക​ള്‍. ല​ഭ്യ​മാ​കു​ന്ന ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1,02,566 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​തെന്നാണ് റിപ്പോര്‍ട്ട്. ലോ​ക​വ്യാ​പ​ക​മാ​യി 16,95,711 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​വ്യാ​പ​ക​മാ​യി 16,95,711 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്താ​ക​മാ​നം 7,000ത്തോ​ളം മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ 92,000ത്തോ​ളം പേ​ര്‍​ക്കാ​ണ് ഏ​റ്റ​വും പു​തു​താ​യി …

Read More »

കോവിഡ്; വൈറസിന് ഏഴടിക്കപ്പുറം സഞ്ചരിക്കാന്‍ കഴിയില്ല; സാമൂഹിക അകലം ഫലം കാണുന്നു..

കോവിഡ് 19 വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഗുണം അമേരിക്കയില്‍ കണ്ടു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ കൊറോണ ഹോട്ടസ്‌പോട്ടുകളായ ന്യൂയോര്‍ക്കിലും കണക്റ്റിക്കട്ടിലും പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയതിന്റെ സൂചകളാണിതെന്നാണ് അധികൃതര്‍ ചൂണ്ടികാട്ടുന്നത്. അതേസമയം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്ബോഴും മരണ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെയാണെന്ന് പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ അന്തോണി ഫൗസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പ്രവചിച്ച ഒരുലക്ഷത്തിനും …

Read More »

ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമോ.?? സത്യാവസ്ഥ ഇതാണ്…

ഏപ്രില്‍15 ഓടെ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ റെയില്‍വേ. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ച്‌ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചാല്‍ പുതിയ പ്രോട്ടോകോള്‍ പ്രകാരമാണ് യാത്ര ചെയ്യേണ്ടതെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് റെയില്‍വേ രം​ഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ …

Read More »