ഹൈദരാബാദില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര്‍ കര്‍ശന നിരീക്ഷണത്തില്‍. ഇവരെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം ഹൈദരാബാദില്‍ എത്തിയ വ്യക്തിയിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച വ്യക്തി സഞ്ചരിച്ച വിയന്ന-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും നീരീക്ഷണത്തിലാണ്.
Read More »ഇതു ഡല്‍ഹിയല്ല, ബംഗാളാണ്… ‘ഗോലി മാരോ’ ഇവിടെ വേണ്ട: മമതയുടെ മുന്നറിയിപ്പ്..!!
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഷഹിദ് മിനാറില്‍ നടന്ന ബിജെപി റാലിക്കിടയില്‍ ചില പ്രവര്‍ത്തകര്‍ ഗോലി മാരോ മുദ്രാവാക്യം വിളിച്ചതിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയുടെ തെരുവില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വേണ്ടെന്നും ഡല്‍ഹിയല്ല ഇതു ബംഗാളാണെന്നും മമത മുന്നറിയിപ്പു നല്‍കി. ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നും മൂന്നുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെന്നും മമത പറഞ്ഞു. ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നു. ഡല്‍ഹി …
Read More »ഭക്ഷണം കഴിക്കാന്‍ ഒപ്പം കൂട്ടിയശേഷം 12വയസുകാരിയെ 7 പേര്‍ ചേര്ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി ; പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ കൊന്നു മരത്തില്‍ കെട്ടിത്തൂക്കി..
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴു കൗമാര സുഹൃത്തുക്കള്‍ ചേര്ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയതായ് റിപ്പോര്‍ട്ട്. ആസാമിലെ വടക്കന്‍ ജില്ലയായ ബിശ്വനാഥില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് 12 വയസുകാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം തൊട്ടടുത്ത വനമേഖലയില്‍നിന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ ഒപ്പം കൂട്ടിയശേഷം പ്രതികള്‍ ഏഴു പേരും ചേര്ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. …
Read More »യാത്രക്കാരുടെ സുരക്ഷക്കായി ഗുജറാത്ത് റെയില്‍വേ പൊലീസ് ആരംഭിച്ച റെയില്‍വേ ആപ്പില്‍ പാകിസ്ഥാനി ട്രെയിനിന്റെ ഫൊട്ടോ; വിവാദമായതോടെ ഒടുവില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം ഇങ്ങനെ…
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഗുജറാത്ത് റെയില്‍വേ പൊലീസ് പുറത്തിറക്കിയ ‘സുരക്ഷിത് സഫര്‍ ” എന്ന മൊബൈല്‍ അപ്ലിക്കേഷനില്‍ ഉപയോഗിച്ചത് പാക്കിസ്ഥാനി ട്രെയ്‌നിന്റെ ഫോട്ടോ. ഇന്ത്യന്‍ ട്രെയിനിന്റെ ചിത്രത്തിന് പകരമാണ് പാകിസ്ഥാന്‍ ട്രെയിനിന്റെ ചിത്രം ആപ്ലിക്കേഷനില്‍ ഉപയോഗിച്ചത്. ശനിയാഴ്ച്ച പുറത്തിറക്കിയ ‘സുരക്ഷിത് സഫര്‍’ എന്ന മൊബൈല്‍ ആപ്പിലാണ് പാകിസ്താനി ട്രെയിനിന്റെ ഫോട്ടോഉപയോഗിച്ചത്. പച്ച നിറത്തിലുള്ള ട്രെയിന്‍ എഞ്ചിന്റെ ഫോട്ടോയാണ് ആപ്ലിക്കേഷന്റെ ഡാഷ്ബോര്‍ഡില്‍ ഉപയോഗിച്ചത്. ഫോട്ടോ പാകിസ്താനി ട്രെയിനിന്റെ എഞ്ചിനാണ് എന്ന് തിരിച്ചറിഞ്ഞ ചിലര്‍ …
Read More »യോഗി സര്‍ക്കാരിനെ മാതൃകയാക്കി കെജ്‌രിവാള്‍ സര്‍ക്കാരും; ഡല്‍ഹി കലാപത്തില്‍ ഉണ്ടായ നഷ്ടപരിഹാരം ഈടാക്കുന്നത് ഇവരില്‍ നിന്നും….
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനെ മാതൃകയാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരും. ഡല്‍ഹി കലാപത്തില്‍ ഉണ്ടായ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കാന്‍ കെജ്‌രിവാള്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ നീണ്ട കലാപത്തില്‍ നൂറു കോടിയുടെ മുകളില്‍ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റില്‍ നടന്ന കലാപങ്ങളില്‍ നശിപ്പിക്കപ്പെട്ട പൊതുമുതല്‍, സ്വകാര്യ വസ്തുവകകള്‍ എന്നിവയുടെ നഷ്ടപരിഹാരം പ്രതിഷേധക്കാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് …
Read More »തലസ്ഥാന നഗരം ഇപ്പോള്‍ ശാന്തം; ജന ജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക്; കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍; 630പേര്‍ അറസ്റ്റില്‍..!
42 പേരുടെ ജീവനെടുത്ത ഡല്‍ഹി കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 630 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പോലീസ് …
Read More »ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ? ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം..
ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ? ഓക്‌സിജന്‍ ശ്വസിച്ചാണ് എല്ലാ ജീവികളും ജീവിക്കുന്നത്. എന്നാല്‍ ജീവിക്കാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകം. അത്തരത്തിലാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്. പിഎന്‍എഎസ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പത്തില്‍ത്താഴെ കോശങ്ങള്‍മാത്രമുള്ള ഈ ജീവിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ കഴിയുന്ന ഹെന്നെബുയ സാല്‍മിനിക്കോള എന്ന ചെറുപരാദജീവിക്കാണ് ഓക്‌സിജനില്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ജെല്ലിഫിഷുകളുടെയും പവിഴങ്ങളുടെയുമൊക്കെ …
Read More »ഡല്‍ഹിയില്‍ സംഘര്‍ഷത്തിനിടെ പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയ പതിമൂന്നുകാരിയെ കാണാനില്ല; ആശങ്കയില്‍ കുടുംബം
ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പരീക്ഷ എഴുതാന്‍ പോയ പതിമൂന്നുകാരിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുമ്ബ് ഖജുരി ഖാസ് പ്രദേശത്ത് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയ പതിമൂന്ന് വയസുകാരിയെ കാണാതായതായാണ് വിവരം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം സോണിയ വിഹാര്‍ നഗരപ്രാന്തത്തിലായിരുന്നു താമസം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് 4.5 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ പോയെങ്കിലും പിന്നീട് തിരിച്ചെത്തിയിട്ടില്ല. “വൈകുന്നേരം 5.20 …
Read More »രാജ്യതലസ്ഥാനം ശാന്തമാകുന്നു : കലാപത്തിന് കടിഞ്ഞാണിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
രാജ്യതലസ്ഥാനമായ ഡല്‍ഹി ശാന്തമാകുന്നു. കലാപമുണ്ടായ വടക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. ഉടന്‍ സാധാരണ നില പുനഃസ്ഥാപിക്കുമെന്നും കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. മൂന്ന് ദിവസമായി സംഘര്‍ഷമുണ്ടായ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, യമുനാവിഹാര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശിവ് വിഹാര്‍ തുടങ്ങിയ മേഖലകളാണ് ഡോവല്‍ സന്ദര്‍ശിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ഡോവല്‍ ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും സ്ഥലവാസികളുമായും ചര്‍ച്ച നടത്തി. …
Read More »ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി; വിവിധ അക്രമങ്ങളില്‍ 106 അറസ്റ്റ്…!
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. കലാപകാരികളുടെ ആക്രമണങ്ങളില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു പേര്‍ കൂടി വ്യാഴാഴ്ച രാവിലെ മരിച്ചു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. അക്രമത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. 18 എഫ്.ഐ.ആറുകളാണ് സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്തത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് …
Read More »