Breaking News

National

ഇത്തരം അവസരങ്ങളിലാണ് ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്ത് ആരാണെന്ന് മനസ്സിലാവുക; കേന്ദ്ര വിദേശകാര്യമന്ത്രി..!

ഈ അവസരത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് എസ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി കലാപത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ സൗഹൃദം നഷ്ടമാവുകയാണോയെന്ന ചോദ്യം പരിപാടിയില്‍ ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയശങ്കര്‍. ഇത്തരം സന്ദര്‍ഭങ്ങളിലാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് മനസ്സിലാവുകയെന്ന് ജയശങ്കര്‍ വ്യക്തമാക്കി. നിരവധി ചോദ്യങ്ങളാണ് പരിപാടിയില്‍ ഉയര്‍ന്നത്. ഡല്‍ഹിയിലെ …

Read More »

രണ്ടുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 33 ആയി…

രാജ്യത്ത് രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ശനിയാഴ്ച അമൃത്​സറിലെ ഗുരു നാനാക് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മാര്‍ച്ച്‌ മൂന്നിന് ഇറ്റലിയില്‍ നിന്നെത്തിയവരാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. കര്‍ണാടകയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ഐ.ടി മേഖലയിലും ഒഴിവാക്കിയിട്ടുണ്ട്.

Read More »

വനിതാദിനത്തില്‍ ചരിത്ര സ്​മാരകങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം..!!

ഇന്ത്യന്‍ പുരാവസ്​തു വകുപ്പിന്‍റെ കീഴിലുള്ള സ്​മാരകങ്ങളില്‍​ അന്താരാഷ്​ട്ര വനിത ദിനമായ മാര്‍ച്ച്‌​ എട്ടിന്​​ വനിതകള്‍ക്ക്​ സൗജന്യ പ്രവേശനം നല്‍കുമെന്ന്​ സാംസ്​കാരിക മന്ത്രാലയം ഉത്തരവിറക്കി. വനിത ദിനത്തില്‍ ത​​ന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സ്​ത്രീകളായിരിക്കും കൈകാര്യം ചെയ്യുകയെന്ന പ്രധാന മന്ത്രിയുടെ ​പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ സാംസ്​കാരിക മന്ത്രാലയത്തിന്‍റെ പ്രഖ്യാപനവും. ‘വനിതദിനം ആഘോഷിക്കുന്നതിന്​ മുമ്പുതന്നെ ഇന്ത്യയില്‍ സ്​ത്രീകളെ ആരാധിച്ചിരുന്നു. ആദ്യ കാലങ്ങളില്‍ വനിതകളെ ദൈവീക സങ്കല്‍പ്പങ്ങളായാണ്​ കണക്കാക്കിയിരുന്നത്​. സാംസ്​കാരിക വകുപ്പിന്‍റെ തീരുമാനം മികച്ച തുടക്കമായിരിക്കും.’ -​ …

Read More »

ടിക് ടോക് വഴി പരിചയപ്പെട്ടു; പിന്നീട് പ്രണയത്തിലായി; ഒടുവില്‍ നടന്നത് കൊടുംക്രൂരത…

ടിക് ടോക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ വീട്ടമ്മയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയിലാണ് ഞെടിക്കുന്ന സംഭവം നടന്നത്. ബിസ്‌റാഖ് സ്വദേശിനിയായ വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാഘവ് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ഇവരുടെ മകന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതി ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്കു പോകുന്ന …

Read More »

കൊറോണ വൈറസ്; ഇറച്ചി, പച്ചക്കറി വില്‍പനക്ക്​ ഭാഗിക നിരോധനം..!

തുറസ്സായ സ്​ഥലത്ത് ഇറച്ചിയും മുറിച്ച പച്ചക്കറിയും വില്‍പന നടത്തുന്നത്​ നിരോധിച്ചു. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ ജില്ലാ മജിസ്​ട്രേറ്റ്​ ജെ. സെല്‍വകുമാരിയാണ്​ നിരോധന ഉത്തരവിട്ടത്​. ഇറച്ചി, പാതിവേവിച്ച ഇറച്ചി, മത്സ്യം, മുറിച്ച പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ തുറസ്സായ സ്​ഥലത്ത്​ വില്‍ക്കരുതെന്നാണ്​ ഉത്തരവില്‍ പറയുന്നത്.

Read More »

രണ്ടാമതും പെണ്‍കുഞ്ഞ് ; മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു…

മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മധുരയില്‍ പുല്ലനേരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈര മുരുകന്‍ -സൗമ്യ ദമ്ബതികളാണ് 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിടുകയും ചെയ്‌തു. രണ്ടാമതും പെണ്‍കുട്ടി ജനിച്ചതോടെ എരുക്കുമരത്തിന്റെ ഇല പറിക്കുമ്ബോള്‍ ലഭിക്കുന്ന കറ നല്‍കിയാണ് കൊലപ്പെടുത്തിയത്. കുട്ടി മരിച്ച ശേഷം മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു. സംഭവത്തില്‍ കുഞ്ഞിന്റെ …

Read More »

കൊറോണ വൈറസ്; ഇന്ത്യയില്‍ ഒരാള്‍ക്കു കൂടി സ്ഥിരീകരിച്ചു; ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 30 ആയി….

രാജ്യത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 30 ആയി. ബുധനാഴ്ച 22 പേര്‍ക്കാണ് പുതിയതായി ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഇന്ന്‍ രാജ്യസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിഷയം നിരീക്ഷിച്ചുവരുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു.  കൂടാതെ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം …

Read More »

കൊറോണ വൈറസ്; ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത് 28 പേര്‍ക്ക്; ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രത നിര്‍ദേശം..!

രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസിന്റെ വവ്യാപനം തുടരുന്നതായ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിലവില്‍ 28 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ ആശുപത്രികളില്‍ ചികിത്സ തേടണം. കൊറോണ സ്ഥിരീകരിച്ചവര്‍ ഇപ്പോള്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളത്. ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുമെന്നും …

Read More »

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികള്‍ വെള്ളിയാഴ്​ച പരിഗണിക്കണം -സുപ്രീംകോടതി..!

ദില്ലി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വെള്ളിയാഴ്​ച ഹൈകോടതി പരിഗണിക്കണമെന്ന്​ സുപ്രീംകോടതി. ഏപ്രില്‍ 13 വരെ ഹര്‍ജികള്‍ നീട്ടിവെച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളും ഡല്‍ഹി ഹൈകോടതി കേള്‍ക്കണം. സോളിസിറ്റര്‍ ജനറലിന്‍റെ കടുത്ത എതിര്‍പ്പ്​ തള്ളിയാണ്​ സുപ്രീംകോടതി ഉത്തരവ്​. സോളിസിറ്റര്‍ ജനറല്‍ കേസില്‍ തുടര്‍ച്ചയായി ഇട​പ്പെടുന്നതില്‍ സുപ്രീംകോടതി അതൃപ്​തി പ്രകടിപ്പിച്ചു. വിധിപ്രസ്​താവം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ പറഞ്ഞു.

Read More »

നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതല്ല; പിന്നിലെ സത്യം ഇതാണ്..

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു എന്ന് അറിയിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നിര്‍ത്താന്‍ മോദി ആലോചിക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ വാര്‍ത്ത ചര്‍ച്ചയായി മാറിയിരുന്നു. ഇതിനു പിന്നാലെ പലരും കാരണം അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ മറ്റൊരു ട്വീറ്റ് പുറത്തു വന്നിരിക്കുകയാണ്. ഈ …

Read More »