തമിഴ്‌നാട്ടിലെ അവിനാശിയില്‍ വെച്ച് കെഎസ്‌ആര്‍ടിസി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ട യാത്രക്കാരന്‍റെ വെളിപ്പെടുത്തല്‍. അപകടത്തില്‍ 19 പേരാണ് മരിച്ചത്. ബസിന്‍റെ വലതുവശത്ത് ഇരുന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗം യാത്രക്കാരും. ഇടതുവശത്തെ നിരയില്‍ യാത്രചെയ്തിരുന്നവര്‍ക്ക് ചെറിയ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. ബസിന്‍റെ പിന്നില്‍നിന്നു മൂന്നാമത്തെ നിരയില്‍ ഇരുന്ന യാത്രക്കാരന്റെ വാക്കുകള്‍ ഇങ്ങനെ. ‘ബ്രേക്ക് ചയ്യാന്‍ പോലും സാവകാശം കിട്ടിയില്ല, അതിനു മുന്‍പേ ലോറി ഇടിക്കുകയായിരുന്നു. പിന്നിലിരുന്നവര്‍ക്കും അപകടം പറ്റിയിട്ടുണ്ട്. …
Read More »ട്രംപിന്‍റെ ഗുജറാത്ത് സന്ദര്‍ശനം; 3 മണിക്കൂറിന് വേണ്ടി ചെലവഴിക്കുന്നത് 85 കോടിയോളം രൂപ..!
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ചെലവഴിക്കുക 85 കോടിയോളം രൂപ വരെയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 24 ന് ആരംഭിക്കുന്ന ദ്വിദിന പര്യടനത്തില്‍ ട്രംപ് നഗരത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ചെലവഴിക്കുകയുള്ളു. ഗുജറാത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 1.5% ന് തുല്യമാണ് ട്രംപിന്റെ ഈ മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിനായി സംസ്ഥാനം ചെലവഴിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ട്രംപ് …
Read More »പൊതുവഴിയില്‍ വിസര്‍ജനം നടത്തിഎന്നാരോപിച്ച് 24 കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി; ഏഴുപേര്‍ അറസ്റ്റില്‍..
പൊതുവഴിയില്‍ വിസര്‍ജനം നടത്തിഎന്നാരോപിച്ച് 24 കാരനായ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ വില്ലുപുരത്തിന് സമീപമുള്ള പെട്രോള്‍ പമ്ബിനടുത്താണ് സംഭവം. ശക്തിവേല്‍ എന്ന യുവാവിനെതിരെയാണ് ക്രൂരമര്‍ദനം ഉണ്ടായത്. വിഴുപുരത്ത് ശക്തമായ പ്രാതിനിധ്യമുള്ള ദളിത് വിഭാഗത്തിനെതിരെ വിദ്വേഷം വച്ചുപുലര്‍ത്തുന്ന വണ്ണിയാര്‍ എന്ന വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ദളിതായതുകൊണ്ട് മാത്രമാണ് ശക്തിവേലിന് ക്രൂരമര്‍ദനത്തിനിരയാകേണ്ടി വന്നതെന്ന് ശക്തിവേലിന്റെ സഹോദരി തൈവണൈ പറഞ്ഞു. ചൊവ്വാഴ്ച പെട്രോള്‍ പമ്ബിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബുധനാഴ്ച …
Read More »മാര്‍ച്ച് 31 നകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകും.??
പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകും. 2020 മാര്‍ച്ച് 31 നകം ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിലാണ് പാന്‍ കാര്‍ഡ് അസാദുവാക്കുക എന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. നേരത്തെ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലപ്രാവശ്യം നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാര്‍ച്ച് 31 ന് അവസാനിക്കും. ഇനിയും 17.58 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 ജനുവരി 27 വരെ 30.75 കോടി പാന്‍കാര്‍ഡുകളാണ് ആധാറുമായി ബന്ധിപ്പിച്ചത്. …
Read More »ഉസൈൻ ബോൾട്ടിനെ ഓടി തോൽപ്പിച്ച പോത്തോട്ടക്കാരൻ; ഗൗഡയ്ക്കായി ട്രാക്ക് തുറന്ന് കായിക മന്ത്രാലയം..!
പോത്തോട്ട മത്സരത്തിലൂടെ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച കര്ണാടകക്കാരന് ശ്രീനിവാസ ഗൗഡയ്ക്കു ട്രാക്ക് തുറന്നുനല്‍കി കേന്ദ്ര കായിക മന്ത്രാലയം. ഗൗഡയോട് സായ് (സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ) പരിശീലകരുമായി ബന്ധപ്പെട്ടാന്‍ കായികമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗൗഡയെ സായ് പരിശീലകര്‍ക്കു കീഴില്‍ ട്രയലില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അറിയിച്ചു. ഇരുപത്തെട്ടുകാരനായ കംബല ജോക്കിയായ ശ്രീനിവാസ ഗൗഡയാണ് ബോള്‍ട്ടിനേക്കാള്‍ വേഗത്തിലോടി സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്. 142.5 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം വെറും …
Read More »ബിജെപിയില്‍ ഗ്രൂപ്പുകളില്ല; എല്ലാവരെയും ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു പോകും; കെ. സുരേന്ദ്രന്‍
ബിജെപി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ ലഭിച്ച അവസരമായാണ് ഇതിനെ കാണുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Read More »ഡിജിറ്റല്‍ ഇന്ത്യ; രണ്ടാഴ്ചക്കകം ഫാസ്റ്റ്ടാഗ് എടുക്കുന്നവർക്ക് നൂറ് ശതമാനം ഫീസിളവ് നൽകി കേന്ദ്രസർക്കാർ..!!
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ ഫാസ്റ്റ്ടാഗ് ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാസ്റ്റ്ടാഗ് സംവിധാനത്തില്‍ പുതിയ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍. ‘മരക്കാർ – അറബിക്കടലിന്‍റെ സിംഹം’ ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ പ്രിയദർശൻ !! ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്റ്റ്ടാഗിലേക്ക് വാഹന ഉടമകളെ പൂര്‍ണമായി ഇതിന്റെ ഭാഗമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ലക്ഷ്യം. ഫെബ്രുവരി 15 മുതല്‍ 29 വരെയുളള 15 ദിവസ കാലയളവില്‍ ഫാസ്റ്റ്ടാഗ് എടുക്കുന്നവരെ …
Read More »എന്‍പിആറില്‍ അനുനയ നീക്കത്തിന് കേന്ദ്രം ; സഹകരിക്കാത്ത സംസ്‌ഥാനങ്ങളുമായി ചര്‍ച്ചനടത്തും.!
രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നു. കേരളം ഉള്‍പ്പെടെ എതിര്‍പ്പ് ഉന്നയിച്ച സംസ്‌ഥാനങ്ങളുമായി രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും ചര്‍ച്ച നടത്താനാണ് തീരുമാനം. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക ദൂരീകരിച്ച് ആ സംസ്‌ഥാനങ്ങളെ ഒപ്പം നിര്‍ത്തുകയാണ് ലക്ഷ്യം. എന്‍പിആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍ -സെപ്തംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല. അതാണ് കേന്ദ്രം അനുനയനീക്കവുമായി ചര്‍ച്ചക്കൊരുങ്ങുന്നത്. രാജ്യത്തെമ്ബാടും നടക്കുന്ന സെന്‍സസ്, …
Read More »ഡല്‍ഹി ഫലത്തിന് പിന്നാലെ പാചകവാതക വില കുത്തനെകൂട്ടി; ഒറ്റയടിക്ക് കൂട്ടിയത് 146 രൂപ..
രാജ്യത്തെ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെകൂട്ടി. സിലിണ്ടറിന്റെ വില 146 രൂപ (14.2കിലോ സിലിണ്ടറിന്) ആയിട്ടാണ് വര്‍ധിപ്പിച്ചത്. ഇതോടെ 850 രൂപ 50 പൈസയാണ് ഇന്നത്തെ സിലണ്ടറിന്റെ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്ബനികള്‍ പാചക വാതക വില പുതുക്കുന്നത്.എന്നാല്‍, ഈ മാസം വില പുതുക്കിയിരുന്നില്ല. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൂട്ടിയ തുക തിരിച്ച് …
Read More »മരണപ്പെട്ട ആരാധകന്‍റെ വീട് സന്ദര്‍ശിച്ച് രാംചരണ്‍; കുടുംബത്തിന് 10 ലക്ഷം രൂപയും നല്‍കി ( വീഡിയോ )
സിനിമ താരങ്ങളോടുള്ള പ്രേക്ഷകരുടെ ആരാധന ഏറ്റവും കൂടുതല്‍ നടക്കുന്നത് തെന്നിന്ത്യന്‍ സിനിമ മേഖലയിലാണ്. ഇവരെ കാണുന്നതിനും മറ്റുമായി സാഹസികത ചെയ്യുന്നവരും കുറവല്ല. ഇത്തരം ആരാധകര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത് തെലുങ്ക് സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാംചരണ്‍ ആണ്. തന്റെ ആരാധകനായ നൂര്‍ അഹമ്മദിന്റെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് താരം. 10 ലക്ഷം രൂപയാണ് കുടുംബത്തിന് താരം നല്‍കിയിരിക്കുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വലിയ ആരാധകനും …
Read More »