Breaking News

National

ആനന്ദത്തിൽ ആറാടി അമൃതപുരി… സ്നേഹ കടലായി അമ്മ….

കടലും കായലും ഒത്തുചേരുന്ന ഗ്രാമത്തിൽ കാത്തിരിക്കുന്ന അമ്മയെ തേടി പല കരകളും കടലുകളും കടന്നു തിരപോലെയെത്തുന്ന മക്കൾ…. പിറന്നാളാശംസകൾ നേരുന്ന അവരെ മക്കളെ… എന്ന ഹൃദയ ആശ്ലേഷത്തോടെ വരവേൽക്കുന്ന അമ്മ…. കൊല്ലത്ത് അമൃതപുരിയിൽ സ്നേഹത്താൽ തെളിഞ്ഞ നിറദീപമായി മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം കഴിഞ്ഞ ദിവസം ഗംഭീരമായി നടന്നു .മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ ഗുരുപാദപൂജ നടന്നു .സമാധാനത്തിന്റെ വെള്ളപൂക്കൾ നദിയിലും പർവ്വതത്തിലും എന്നപോലെ നമ്മിലേക്കും …

Read More »

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷച്ചടങ്ങുകൾ ഇന്നുമുതൽ…

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷചടങ്ങുകൾ ഇന്നും നാളെയുമായി അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായി എന്നും മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു .മൂന്നിന് 11ന് സാംസ്കാരിക സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ,തമിഴ്നാട് ഗവർണർ ആർ.എൻ.രവി, തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ ,കേന്ദ്രമന്ത്രി മഹീന്ദ്ര നാഥ് പാണ്ഡെ, സഹമന്ത്രിമാരായ അശ്വിനികുമാർ ചൗബേ, വി. മുരളീധരൻ ,കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, …

Read More »

ഒക്ടോബർ 2 ഗാന്ധിജയന്തി… മഹത് വചനങ്ങളിൽ നിന്നും….

തൻറെ ആദർശങ്ങളെ ആയുധമാക്കി 1947ൽ ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതുകൊണ്ടാണ് മഹാത്മാഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും അപ്പോസ്തലനായി കണക്കാക്കപ്പെടുന്നത് .ഈ ഭൂമിയിൽ ജീവിച്ചിരുന്ന 78 വർഷവും 119 ദിവസവും ഗാന്ധി തൻറെ ആദർശങ്ങൾ പരിശീലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഓരോ വാക്കുകളും എന്നും പ്രസക്തിയേറുന്നതാണ്.  മദ്യനിരോധനം ഏർപ്പെടുത്തുവാൻ ഇന്ത്യയിൽ ഉള്ളടത്തോളം എളുപ്പം ലോകത്തിൻറെ മറ്റൊരു ഭാഗത്തുമില്ല ;കാരണം നമ്മുടെ നാട്ടിൽ കുടിക്കുന്നവർ ഒരു ന്യൂനപക്ഷം മാത്രമാണ്. മദ്യപാനം അനാദരണീയമായിട്ടാണ് പൊതുവേ …

Read More »

ഗാന്ധിജി രാജ്യത്തെ ദീപ്തമാക്കിയ പ്രകാശം

ഒൿടോബർ 2 ഇന്ന് ഗാന്ധിജയന്തിയാണ്. കടലാഴമുള്ള ജന്മവും കാലം കവരാത്ത ഓർമ്മപ്പെടുത്തലും ആണ് മഹാത്മജി. സത്യത്തിന്റെയും സമഭാവനയുടെയും സ്വപ്നത്തിന്റെയും ലയന ഭംഗിയുള്ള അങ്ങനെയൊരു സ്വരം പിന്നീട് ആരിൽ നിന്നും നാം കേട്ടിട്ടില്ല .അത്രയും തെളിമയും എളിമയുമുള്ള ജീവിതവും തീർച്ചയും മൂർച്ചയും ഉള്ള ദർശനവും നാം ഇതുവരെ അനുഭവിച്ചിട്ടില്ല. ഗാന്ധിജി തന്നതോളം അർദ്ധഗാംഭീര്യവും സർവ്വകാല പ്രസക്തവുമായി സന്ദേശം മറ്റാരും നമുക്ക് ഇതുവരെ തന്നിട്ടുമില്ല. എല്ലാ വിശേഷണ പദങ്ങളെയും ഗാന്ധിജി ചെറുതാക്കുന്നു. ഇന്ത്യയുടെയും …

Read More »

കാനഡയ്ക്ക് പറക്കാൻ കൊതിക്കുന്ന യുവ സമൂഹത്തോട്: ഡോ. ഉഷ മേനോൻ,കാനഡയുടെ അനുഭവക്കുറിപ്പ്.

നാടു വേണ്ടാ “കാനഡ” മതി….”കാനഡ”യിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ അവസ്ഥ ഒന്ന് “കാണഡോ” പ്ലസ്സ് ടു കഴിഞ്ഞാൽ കാനഡയിലേക്ക് പറക്കണം… ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ ഒരു ട്രെൻഡ്; അത് കടമെടുത്തിട്ടായാലും കിടപാടം വിറ്റിട്ടായാലും ശരി! കുടുംബത്തിന്റെ സ്റ്റാറ്റസ് ഇഷ്യൂ കൂടിയാണിത്. കാനഡ പോലുള്ള സ്വപ്നസുന്ദരമായ രാജ്യത്തു വന്നു, വിദ്യാഭ്യാസം നേടി “ഡോളേഴ്‌സിൽ” പണം സമ്പാദിച്ചു സുഖമായി ജീവിക്കാം എന്ന സുന്ദരമായ സ്വപ്നവും പേറി വരുന്ന കുരുന്നുകൾ ഇപ്പോൾ നേരിടുന്ന കഷ്ടപ്പാടുകൾ കണ്ടാൽ …

Read More »

നസീർ – മൂന്നു മക്കളെയും കൊണ്ട് പെട്ടി ആട്ടോയിൽ കൊല്ലത്തിൻ്റെ തെരുവിൽ കഴിയുന്നു.

ഇന്ന് കുടുംബ കലഹത്തിൻ്റെയും മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലവും സാമ്പത്തിക ബാധ്യതയും കാരണം എത്രയെത്ര ആത്മഹത്യകളും കൊലപാതങ്ങളും നടക്കുന്നു. അനുദിനം വർദ്ധിച്ചു വരുന്ന ഇത്തരം പ്രവണതകൾ നമ്മുടെ നാട്ടിൽ നിത്യസംഭവമായതിനാൽ ആരും തന്നെ ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും കാണിക്കുന്ന വൈരുദ്ധ്യങ്ങൾ കാരണം ഇരയാകുന്നത് അവരുടെ കുഞ്ഞുങ്ങളാണ്. നിഷ്കളങ്ക ജീവിതങ്ങളെ ഇല്ലാതാക്കി സ്വയം ഇല്ലാതാകുന്ന രീതി അനുദിനം വർദ്ധിക്കുകയാണ്.ഇതിനൊരു നേർ വിപരീത ചിന്തയും …

Read More »

ഓർമ്മകളുടെ പടിയിറക്കം

പഴയ പാർലമെൻറ് മന്ദിരത്തിൽ വിടവാങ്ങൽ ചടങ്ങ് സന്തോഷത്തിന്റെയും ഒപ്പം സങ്കടത്തിന്റെയും വേദിയായി അത്രയും പ്രിയപ്പെട്ട ഒരിടം വിട്ടു മറ്റൊരിടത്തേക്ക് ചേക്കേറുന്നതിന്റെ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം പാർലമെൻറിൽ നിറഞ്ഞത് ചരിത്ര നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സന്തോഷത്തിൻ ഒപ്പം പാരമ്പര്യത്തിന്റെ പ്രൗഢി നിറഞ്ഞ പഴയ പാർലമെൻറ് മന്ദിരത്തിലേക്ക് ഇനി ഇല്ലല്ലോ എന്ന് സങ്കടം എംപിമാർ അടക്കം എല്ലാവരിലും ഉണ്ടായിരുന്നു. പ്രധാനമന്ത്രി മുതൽ പാർലമെന്റിന്റെ താഴെത്തട്ടിലെ ജീവനക്കാരൻ വരെ അതു പങ്കുവയ്ക്കുകയും ചെയ്തു …

Read More »

തങ്ങളെ ജനക്കൂട്ടത്തിനു കൈമാറിയത് പോലീസാണ് – മണിപ്പൂർ അതിജീവിതമാർ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ അതിക്രൂരതയെക്കുറിച്ച് കേന്ദ്രത്തിനെതിരെ സുപ്രീം കോടതി. ഇത് മറ്റു സംസ്ഥാനങ്ങളിലെ അക്രമങ്ങൾ പോലെയല്ലെന്നും കേരളത്തിലടക്കം സമാന അക്രമമെന്ന ബി.ജെ.പി.നേതാവായ അഭിഭാഷ ബാംസുരി സ്വരാജിൻ്റെ വാദം തള്ളിക്കൊണ്ടുമായിരുന്നു കോടതിയുടെ വിമർശനം. മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനു ബoഗാർ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ സമീപകാലത്തു നടന്നവയുമായി താരതമ്യമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.കലാപത്തിനിടയിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ക്രൂരതയെക്കുറിച്ചാണ് ചീഫ് ജസ്റ്റീസ്സ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിൻ്റെ വിമർശനം. …

Read More »

ISROയുടെ അഭിമാനനേട്ടം… ഇന്ത്യയുടെ അഭിമാനo ഉയർത്തി ചന്ദ്രയാൻ – 3

ചന്ദ്രയാൻ – 3 വിക്ഷേപിച്ചതോടെ ഇസ്റോ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.2019 ൽ ചന്ദ്രയാൻ 2 ൻ്റെ ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ തകർന്നു.കാരണം ഇറക്കത്തിൻ്റെ അവസാനഘട്ടത്തിൽ ഉയർന്നു വന്ന പ്രശ്നങ്ങളാണ്.ഈ ദൗത്യം വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുകയാണെങ്കിൽ അമേരിക്ക, റഷ്യ, ചൈന എന്നിവർക്കു ശേഷം നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രയാൻ – 3 നെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക

Read More »

അൻ്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് .

തെക്കൻ ഭൂഖണ്ഡമായ അൻ്റാർട്ടിക്കയിൽ ഒരു ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാം. എന്നാൽ അങ്ങനെ ഒരു പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നു. 1988 ജനുവരി 26 ന് ദക്ഷിണ ഗംഗോത്രി PO ഗോവയിലെ Postal വകുപ്പിന് കീഴിൽ സ്ഥാപിതമായി. G സുധാകര റാവു എന്ന ശാസ്ത്രജ്ഞൻ ആദ്യത്തെ ഓണററി Postmaster ആയി നിയമിക്കപ്പെട്ടു. സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ പതിനായിരത്തോളം കത്തുകളുടെ കൈമാറ്റം നടത്തിയിരുന്നു ദക്ഷിണ ഗംഗോത്രി PO …

Read More »