ലോസ് ആഞ്ജലസ്: ഗ്രാമി അവാർഡിന് അർഹനായി ഇന്ത്യൻ ഗായകൻ റിക്കി കെജ്. മൂന്നാം തവണയാണ് അദ്ദേഹത്തിന് ഗ്രാമി പുരസ്കാരം ലഭിക്കുന്നത്. സ്കോട്ടിഷ്-അമേരിക്കൻ റോക്ക് ഗായകൻ സ്റ്റുവർട്ട് കോംപ്ലാൻഡിനൊപ്പം ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിയിരുന്നു റിക്കി കെജ് പുരസ്കാരം നേടിയത്. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആൽബത്തിനായിരുന്നു പുരസ്കാരം. റിക്കി കെജ് 2015 ലാണ് സ്റ്റുവർട്ട് കോംപ്ലാന്‍റിനൊപ്പം തന്‍റെ ആദ്യ ഗ്രാമി അവാർഡ് സ്വന്തമാക്കുന്നത്. വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിനാണ് പുരസ്കാരം …
Read More »അദാനി വിവാദം; പ്രതിപക്ഷത്തിന്‍റെ നിലപാട് യാഥാര്‍ഥ്യം മറച്ചുവെച്ചുള്ളതെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് സർക്കാർ പ്രത്യേക പരിഗണന നൽകിയെന്ന ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് യാഥാര്‍ഥ്യം മറച്ചുവെച്ചുള്ളതാണെന്നും അവർ വിമർശിച്ചു. ഭൂമിയും തുറമുഖങ്ങളും അദാനി ഗ്രൂപ്പിന് നൽകിയത് ബിജെപി സർക്കാരല്ലെന്നും മോദി സർക്കാരിനു കീഴിലുള്ള എല്ലാ പദ്ധതികളും ടെൻഡറുകളിലൂടെയാണ് നൽകിയതെന്നും നിർമ്മല പറഞ്ഞു. രാജസ്ഥാൻ, കേരളം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അദാനി ഗ്രൂപ്പിന് പദ്ധതികൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ബി.ജെ.പി സർക്കാരുകൾ ഭരിക്കുന്ന …
Read More »30 കൊല്ലം മുമ്പ് 100 രൂപ കൈക്കൂലി വാങ്ങി; 82കാരനായ മുൻ റെയില്‍വേ ജീവനക്കാരന് തടവ്
ന്യൂഡല്‍ഹി: 82 കാരനായ റിട്ട. റെയിൽവേ ജീവനക്കാരന് ഒരു വർഷം തടവ് ശിക്ഷ. 1991ൽ 100 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ലഖ്നൗവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ശിക്ഷ ഇളവ് ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹർജി പരിഗണിച്ച ജഡ്ജി അജയ് വിക്രം സിംഗ് വ്യക്തമാക്കി. കേസിൽ നേരത്തെ രണ്ട് ദിവസം ജയിലിൽ കഴിഞ്ഞുവെന്ന …
Read More »ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും
റോം: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. 2023 അവസാനത്തോടെ മംഗോളിയ സന്ദർശിക്കാനും അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട്. ദക്ഷിണ സുഡാനിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോർച്ചുഗലിലെ ലിസ്ബൺ സന്ദർശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ഫ്രാൻസിലെ മാർസെയില്ലിയിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. സന്ദർശനം നടന്നാൽ മംഗോളിയ സന്ദർശിക്കുന്ന ആദ്യ മാർപ്പാപ്പയാകും പോപ്പ് ഫ്രാന്‍സിസ്.
Read More »വൈരാഗ്യം; 58കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി 16കാരൻ
ഭോപ്പാൽ: മധ്യപ്രദേശിൽ 58കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. ജനുവരി 30ന് രാത്രി മധ്യപ്രദേശിലെ റീവ ജില്ലയിലാണ് സംഭവം. രണ്ട് വർഷം മുമ്പ് ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായി കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ഭർത്താവും മകനും വീട്ടിലില്ലാത്ത സമയത്താണ് പ്രതി വീട്ടിൽ കയറി കട്ടിലിൽ കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. നിലവിളിച്ചയുടൻ ഒരു ചെറിയ പ്ലാസ്റ്റിക് ബാഗും തുണിയും …
Read More »ക്യാൻസർ രോഗിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി; റിപ്പോര്‍ട്ട് തേടി ഡിജിസിഎ
ന്യൂഡല്‍ഹി: ജീവനക്കാരുടെ സഹായം തേടിയ കാൻസർ ബാധിതയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നു പരാതി. ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി മീനാക്ഷി സെൻഗുപ്ത എന്ന യാത്രക്കാരി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജനുവരി 30നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടർന്ന് ഭാരം ഉയർത്താൻ ബുദ്ധിമുട്ടായതിനാൽ സീറ്റിന് മുകളിലുള്ള ക്യാബിനിൽ ഹാൻഡ്ബാഗ് വയ്ക്കാൻ ഫ്ലൈറ്റ് അറ്റൻഡന്‍റിന്‍റെ സഹായം തേടിയിരുന്നുവെന്നും എന്നാൽ സഹായിക്കാൻ വിസമ്മതിക്കുകയും അപമര്യാദയായി …
Read More »പർവേസ് മുഷറഫിന് അനുശോചനം; തരൂരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് ജനറൽ പർവേസ് മുഷറഫിൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് എത്രയധികം പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങൾ കടമെടുത്താണ് മന്ത്രി വിമർശനം ഉന്നയിച്ചത്. “ശക്തരായ പാകിസ്ഥാൻ സ്വേച്ഛാധിപതി ജനറൽമാർക്ക് ‘സമാധാനത്തിനുള്ള ശക്തി’യായി മാറാനും ‘സുവ്യക്തമായ തന്ത്രപ്രധാന ചിന്ത’ രൂപപ്പെടുത്താനുമുള്ള …
Read More »കാറിനടിയിൽ കുരുങ്ങി യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; മദ്യപിച്ചിരുന്നതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: ഡൽഹിയിൽ കാറിനടിയിൽ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. പുതുവത്സര ദിനത്തിൽ രാജ്യത്തെ ഞെട്ടിച്ച അഞ്ജലിയുടെ മരണത്തിലാണ് ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവന്നത്. സംഭവസമയത്ത് അഞ്ജലി മദ്യലഹരിയിലായിരുന്നുവെന്ന് രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിൽ പറയുന്നു. കേസിൽ നിർണായകമായ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ജനുവരി 24 ന് പോലീസിന് ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ അഞ്ജലിക്കൊപ്പം സ്കൂട്ടറിൽ …
Read More »അസമിലെ ശൈശവവിവാഹം; പൊലീസ് നടപടിക്കൊപ്പം രാഷ്ട്രീയ പോരും കനക്കുന്നു
ദിസ്പുർ: ശൈശവ വിവാഹങ്ങൾ തടയാൻ പൊലീസ് നടപടി തുടരുമ്പോൾ അസമിൽ രാഷ്ട്രീയ പോരാട്ടവും മുറുകുന്നു. 10 വർഷം മുമ്പുള്ള കേസുകൾ വരെ പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനാൽ പൊലീസ് നടപടി പ്രഹസനമാണെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് പറഞ്ഞു. കേന്ദ്ര ബജറ്റിൽ നിന്നും അദാനി അഴിമതിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ ശ്രമമാണ് ഇതെന്ന് എഐയുഡിഎഫ് ജനറൽ സെക്രട്ടറി അമിനുൽ ഇസ്ലാം പറഞ്ഞു. പൊലീസ് നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. …
Read More »സംഗീത ലോകത്തിൻ്റെ നഷ്ടമെന്ന് സ്റ്റാലിൻ; വാണി ജയറാമിൻ്റെ മൃതദേഹം സംസ്കരിച്ചു
ചെന്നൈ: ഗായിക വാണി ജയറാമിന് വിട. ചെന്നൈ ബസന്ത് നഗറിലെ വൈദ്യുത ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. ഇന്നലെ രാത്രി 7 മണി മുതൽ 1 മണി വരെ നുങ്കപാക്കത്തെ വീട്ടിൽ നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. സംഗീത ലോകത്തിൻ്റെ നഷ്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. കേരള സർക്കാരിനെ പ്രതിനിധീകരിച്ച് …
Read More »