Breaking News

National

കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുകയായിരുന്ന യുവാവ് സ്വയം കുത്തി മരിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ

ഹോളി ആഘോഷത്തിനിടെ കത്തികൊണ്ട് സ്വയം കുത്തി മരിക്കുന്ന യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ആണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും പുറത്തുവരുന്നത്. ബംഗംഗ മേഖലയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹോളി ആഘോഷത്തിനിടെ സ്റ്റണ്ട് ഡാന്‍സ് ചെയ്യുകയായിരുന്ന സംഘത്തിലെ 38 കാരനായ യുവാവ് അബദ്ധത്തില്‍ സ്വയം കുത്തുകയായിരുന്നു. മുറിവ് ആഴത്തിലുള്ളതായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കൈയില്‍ കത്തിയുമായി സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഗോപാല്‍ സോളങ്കി (38) ആണ് മരണപ്പെട്ടത്. കൂട്ടുകാരുമായി തമാശയ്ക്ക് …

Read More »

വയറുവേദനയും വിശപ്പില്ലായ്മയും; ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി! പതിനൊന്നുകാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് അരക്കിലോയോളം മുടി

കഠിനമായ വയറുവേദനയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ 11 വയസുകാരിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി. ഒമാന്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് അരക്കിലോയോളം മുടിയാണ്. പെണ്‍കുട്ടിക്ക് ഗ്യാസ്ട്രോ ട്രൈക്കോബെസോര്‍ എന്ന അപൂര്‍വ രോ​ഗം ഉള്ളതായി കണ്ടെത്തി. സാധാരണഗതിയില്‍, മാനസികമായി അസ്ഥിരമായ ആളുകളാണ് മുടി കഴിക്കുന്നതായി കാണപ്പടുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മാനസിക നിലയില്‍ തകരാറില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പെണ്‍കുട്ടിക്ക് മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തതിനാല്‍ രക്ഷിതാക്കള്‍ക്കും കുട്ടി മുടി …

Read More »

എനിക്ക് എന്റെ വിദ്യാഭ്യാസം വേണം, എനിക്ക് മറ്റ് വഴികളില്ല,: ഹിജാബില്ലാതെ ക്ലാസുകളിലെത്തി ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍

കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് വിലക്കിയുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹിജാബില്ലാതെ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ ക്ലാസുകളിലെത്തി. അതേസമയം കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം മുസ്ളീം സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദും നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഹിജാബില്ലാതെ ക്ലാസുകളിലേക്ക് എത്തിയത്. മാത്രമല്ല നേരത്തെ ഹിജാബില്ലാതെ ക്ലാസില്‍ വരാന്‍ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടി …

Read More »

5 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ നാട്ടുകാരായ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു…

അഞ്ചു വയസുകാരിയോട് അക്രമം കാണിച്ചയാളെ തല്ലിക്കൊന്ന് പ്രതികാരം തീര്‍ത്ത് നാട്ടുകാരായ സ്ത്രീകള്‍. കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 46 കാരനെ നാട്ടുകാരായ സ്ത്രീകള്‍ സംഘടിച്ചെത്തി മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. ധലായി ജില്ലയിലെ ഗന്ദാചെറ സ്റ്റേഷന്‍ പരിധിയിലാണ് പ്രതികാരസംഭവം അരങ്ങേറിയത്. ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തിലെ അഞ്ചുവയസുകാരി ബലാത്സംഗത്തിന് ഇരയായത്. അമ്മയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് കൂടെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ …

Read More »

അച്ഛനുമായി ഒരു ബന്ധവും വേണ്ടെന്ന് മകള്‍ : എങ്കില്‍ ഒരു ചിലവുകള്‍ക്കും അവകാശമില്ലെന്ന് സുപ്രീം കോടതി…

അച്ഛനുമായി ഒരു ബന്ധവും തുടരാനാഗ്രഹിക്കുന്നില്ലെങ്കില്‍ അയാളോട് വിവാഹ, വിദ്യാഭ്യാസ ചിലവുകള്‍ ആവശ്യപ്പെടാന്‍ മകള്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. ഹരിയാന റോത്തക്കിലെ ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് അച്ഛന്‍ മകള്‍ക്ക് ചിലവിന് നല്‍കേണ്ടതില്ലെന്ന് കോടതി വിധിച്ചത്. ജസ്റ്റിസ് സഞ്ജയ് കൃഷ്ണന്‍ കൗള്‍, ജസ്റ്റിസ് എംഎം സുന്ദരേശ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ദമ്പതികളുടെ ബന്ധം കൂട്ടി യോജിപ്പിക്കാന്‍ കഴിയാത്തവിധം ശിഥിലമായെന്ന് കോടതി വിലയിരുത്തി. 1998ലായിരുന്നു ഇവരുടെ വിവാഹം. 2002 മുതല്‍ …

Read More »

ആദിവാസികള്‍ക്കായി സഭയില്‍ തീപ്പൊരി പ്രസംഗവുമായി സുരേഷ് ഗോപി; കയ്യടിച്ച്‌ ഗോകുല്‍

കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അച്ഛനെ അഭിനന്ദിച്ച്‌ മകന്‍ ഗോകുലും ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്ബോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ,” എന്നാണ് ഗോകുല്‍ സുരേഷ് കുറിക്കുന്നത്. കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഉടന്‍ തന്നെ കേരളത്തിലേക്ക് ട്രൈബല്‍ കമ്മീഷനെ അയയ്ക്കണമെന്നുമാണ് സുരേഷ് …

Read More »

വിദ്യാർത്ഥിനിയെ രണ്ട് തവണ കൂട്ടബലാത്സംഗം ചെയ്തു; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

ആസാമിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി കൊല്ലപ്പെട്ടത് പോലീസ് വെടിവെപ്പിൽ. ബിക്കി അലി എന്ന ഇരുപതുകാരനാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതിക്ക് നേരെ വെടിയുതിർത്തെന്നാണ് പോലീസിന്റെ വിശദീകരണം. സ്‌കൂൾ വിദ്യാർഥിനിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിലാണ് ബിക്കി അലിയെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കേസിൽ അലി ഉൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ. …

Read More »

ഗുജറാത്തല്ല, ഇനി ആം ആദ്മി ലക്ഷ്യം വയ്ക്കുന്നത് ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ, പണി തുടങ്ങി കേജ്‌രിവാള്‍

ന്യൂഡല്‍ഹിക്ക് പുറമേ പഞ്ചാബിലും അധികാരം പിടിച്ചതോടെ പ്രാദേശിക പാര്‍ട്ടി എന്ന വിശേഷണം മാറ്റിയെഴുതുകയാണ് ആം ആദ്മി പാര്‍ട്ടി. പഞ്ചാബിന് ശേഷം ആം ആദ്മി അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഗുജറാത്താണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മോദി എഫക്‌ട് ഏറ്റവും കൂടുതല്‍ അലയടിക്കുന്ന ഗുജറാത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാന്‍ മറ്റൊരു ഘടകത്തിന്റെ ആവശ്യമേയില്ല. നാല് സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം നാട്ടിലെത്തിയ മോദിക്ക് ജനം നല്‍കിയ സ്വീകരണം ഇതിന് തെളിവാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് …

Read More »

ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ;ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചാർസു മേഖലയിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് പേർ ഒളിവിലുണ്ടെന്നാണ് വിവരം. സ്ഥലത്ത് നിന്നും സാധാരണക്കാരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ റോഡുകൾ സുരക്ഷാ സേന അടച്ചിട്ടു. ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. സേന വളയുന്നത് കണ്ട് ഭീകരർ വെടിയുതിർത്തു. പിന്നാലെ …

Read More »

‘ഫോട്ടോ എടുത്തോളൂ, പക്ഷേ ഈ കൊടുവാള്‍ വേണ്ട, എന്റെയീ രൂപത്തില്‍ കൊടുവാള് പിടിച്ചു നില്‍ക്കുന്ന പടം ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കപ്പെടും’: ആശങ്ക പങ്കുവച്ച് മുസ്ലീം തൊഴിലാളി

വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചുള്ള ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്. നമ്മുടെ ഓരോ പ്രവൃത്തിയും ഇന്നത്തെ കാലത്ത് എങ്ങനെ വിലയിരുത്തുമെന്ന ചിന്തയാണ് ബാഷാ ഭായ് എന്ന തമിഴ്‌നാട് സ്വദേശി പങ്കുവയ്ക്കുന്നത്. കത്തി മൂര്‍ച്ച കൂട്ടുന്ന തൊഴിലാളിയാണ് ചെന്നൈ അരക്കോണം സ്വദേശിയായ ബാഷാ ഭായ്. ഷഫീഖ് താമരശ്ശേരി പങ്കുവച്ച കുറിപ്പിങ്ങനെ: എരഞ്ഞിപ്പാലത്തെ ഒരു ജ്യൂസ് കടയുടെ സമീപത്ത് വെച്ചാണ് ഈ മനുഷ്യനെ കണ്ടത്. കടയില്‍ കരിക്ക് വെട്ടുന്ന കൂറ്റന്‍ കൊടുവാളിന്റെ മൂര്‍ച്ച …

Read More »