Breaking News

National

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ബിജെപിയെ നേരിടാന്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ 2023 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അഭിമാന പോരാട്ടമാണ്. കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി അധികാരം പിടിച്ച ബിജെപിയെ എന്ത് വിധേനയും താഴെയിറക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്ബുകള്‍ അവകാശപ്പെടുന്നത്. അതിനിടെ അടുത്ത പോരാട്ടത്തിന് തന്ത്രം മെനയാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനനെ തന്നെ പാര്‍ട്ടിയില്‍ എത്തിച്ചിരിക്കുകയാണ് നേതൃത്വം. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് കിഷോറിനൊപ്പം നേതൃസ്ഥാനത്തുണ്ടായിരുന്ന സുനില്‍ കനുഗോലുവാണ് കോണ്‍ഗ്രസില്‍ …

Read More »

‘രക്ഷാധൗത്യം’; 800 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി കാര്‍കീവ് വിട്ടതായി റിപ്പോര്‍ട്ടുകള്‍

കാര്‍കീവില്‍ നിന്ന് 800 മലയാളി വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിയിലേക്ക് തിരിച്ചതായി ഡല്‍ഹിയിലെ കേരള പ്രതിനിധി വേണു രാജാമണി. ഇവര്‍ക്ക് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് ട്രെെയിന്‍ കിട്ടി. ഇനിയും വിദ്യാര്‍ത്ഥികള്‍ കാര്‍കീവിലുണ്ടെന്നും സഹായങ്ങള്‍ ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്നും വേണു രാജാമണി വ്യക്തമാക്കി. അതേസമയം നാല് വിമാനങ്ങളിലായി എണ്ണൂറിനടുത്ത് ഇന്ത്യക്കാരെ വ്യോമസേന ഇന്ന് തിരികെ എത്തിച്ചു. പോളണ്ട്, റൊമേനിയ, ഹംഗറി, എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് ഇന്ന് തിരികെ എത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ വീണ്ടും തിരിച്ചു. …

Read More »

ഉത്തര്‍ പ്രദേശില്‍ ഇന്ന് ആറാംഘട്ട തെരഞ്ഞെടുപ്പ്; യോഗിയും കളത്തില്‍.!

ഉത്തര്‍ പ്രദേശില്‍ ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്. 2.14 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 676 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി വിട്ട മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, യോഗി ആദിത്യ നാഥിനെതിരെ മത്സരിക്കുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, പിസിസി പ്രസിഡന്റ് അജയ്കുമാര്‍ …

Read More »

നിര്‍ണായക തീരുമാനവുമായി പുട്ടിന്‍,​ ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കും,​ രക്ഷപ്പെടുത്തുന്നത് റഷ്യന്‍ അതിര്‍ത്തി വഴി ,​ തീരുമാനം മോദി – പുട്ടിന്‍ ചര്‍ച്ചയില്‍

യുക്രെയിനിലെ കാര്‍കീവില്‍ റഷ്യ ആക്രമണം ശക്തമാക്കാനിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ച വിജയം. യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായാണ് വിവരം. റഷ്യന്‍ അതിര്‍ത്തി വഴിയായിരിക്കും ഇവരെ ഒഴിപ്പിക്കുന്നത്. ഫോണ്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന കാര്യത്തില്‍ പുട്ടിന്‍ മോദിക്ക് ഉറപ്പുനല്‍കിയത്. യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് പുട്ടിനുമായി മോദി ചര്‍ച്ച നടത്തുന്നത്. അതിനിടെ …

Read More »

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി.

ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് എന്‍സിബി പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകള്‍ പരിശോധിച്ചതില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ഗൂഢാലോചനാ വാദവും നിലനില്‍ക്കാത്തതാണെന്നും എന്‍സിബി കണ്ടെത്തി. രണ്ട് മാസത്തിനകം എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമീര്‍ വാങ്കഡെയുടെ …

Read More »

”നരക തുല്യമായ അനുഭവമായിരുന്നു അത്”; യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥി.

യുക്രൈനിലെ യുദ്ധ സാഹചര്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യയിലെത്തിയ വിദ്യാർത്ഥി. നരകതുല്യമായ അനുഭവമായിരുന്നു അത് എന്നായിരുന്നു യുക്രൈനിൽ നിന്ന് ഇന്ത്യയിലെത്തിയ ശുഭാൻഷു എന്ന വിദ്യാർത്ഥി ‌പറഞ്ഞത്. യുക്രൈനിൽ നിന്ന് നിന്ന് അയൽരാജ്യങ്ങളിലേക്ക് പോകാനും അവിടെ നിന്ന് ഇന്ത്യ വരെ എത്തുന്നത് വരെയുണ്ടായ ബുദ്ധിമുട്ടുകളും ശുഭാൻഷു വിവരിച്ചു.”ഞങ്ങൾ വിന്നിറ്റ്സിയയിൽ നിന്ന് അതിർത്തിയിലേക്ക് യാത്ര ചെയ്തു. ഞങ്ങളുടെ കോൺട്രാക്ടർമാർ ബസുകൾ ഏർപ്പാട് ചെയ്തു. ഏകദേശം 12 കിലോമീറ്റർ നടക്കേണ്ടി വന്നെങ്കിലും ഞങ്ങൾ സുരക്ഷിതമായി അതിർത്തിയിലെത്തി. പക്ഷേ …

Read More »

പുതിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെ കച്ചാ ബദാം ഗായകൻ ഭൂപൻ ഭട്യാക്കർക്ക് പരിക്കേറ്റു

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലായ കച്ചാ ബദാം (Kachcha Badam) എന്ന ഗാനം ആലപിച്ച ഗായകൻ ഭൂപൻ ഭട്യാക്കർക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. പുതിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുതുതായി വാങ്ങിയ സെക്കൻഡ് ഹാൻഡ് കാർ ഓടിക്കുന്നതിനിടെയാണ് ഭുപൻ അപകടത്തിൽപ്പെട്ടത്. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ സൂരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. എന്നാൽ, ഭൂപന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. ഭുപൻ അടുത്തിടെ ഒരു സെക്കൻഡ് …

Read More »

ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍; കേരളത്തില്‍ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത…

ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടതായി കാലവസ്ഥ വകുപ്പ്. പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂന മര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച്‌ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദ ഫലമായി മാര്‍ച്ച്‌ അഞ്ച് മുതല്‍ ഏഴു വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ബുധന്‍, വ്യാഴം …

Read More »

പാചകവാതക വില കുത്തനെ കൂട്ടി;വാണിജ്യ സിലിണ്ടറിന് 106.50 രൂപയുടെ വര്‍ധന…

പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. കൊച്ചിയില്‍ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില. ഈ വര്‍ധനയോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. അതേസമയം അഞ്ച് കിലോ സിലിണ്ടറിന് 27 …

Read More »

കാനഡയിലേയ്ക്ക് പോകണം, ഒരു കോടി രൂപ ആവശ്യപ്പെട്ട് കാമുകി; പണം നൽകാനായില്ല, പ്രണയ ബന്ധം അവസാനിപ്പിച്ച് യുവതി പോയി! മനംനൊന്ത് യുവാവ് ജീവനൊടുക്കി…

കാനഡയിലേയ്ക്ക് പോകുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടത് നൽകാനാവാത്തതിനെ തുടർന്ന് യുവതി പ്രണയ ബന്ധം അവസാനിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖൻ മഖിജ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ലഖൻ മലിഖയുടെ അമ്മ ജയ മഖിജ പോലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ പരാതി നൽകി. നാനാ ചിലോദയിലെ കൈലാഷ് റോയൽ ഫ്‌ലാറ്റിലാണ് മരിച്ച ലഖൻ മഖിജ താമസിച്ചിരുന്നത്. കാമുകി യുവാവിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ജയ മഖിജ …

Read More »