ശബ്ദ മലിനീകരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നോട്ടീസ് അയച്ച് കർണാടക പോലീസ് ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ശബ്ദത്തിന്റെ ഡെസിബെല്‍ അളവ് നിയന്ത്രിക്കാന്‍ നോട്ടിസില്‍ പറയുന്നു. നേരത്തെ സംസ്ഥാനത്ത് മുസ്ലീം പള്ളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയിരുന്നു. വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളില്‍ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബല്‍ എത്രയാണ് എന്നത് പോലീസ് നല്‍കിയ നോട്ടീസിന്‍ വ്യക്തമാക്കുന്നു.ശബ്ദ മലിനീകരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ …
Read More »മാര്‍ച്ചോടെ ഇന്ധനവില കുതിക്കും?; ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യത…
മാര്‍ച്ചോടെ രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചു ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയേക്കും. ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. യുക്രൈന്‍ യുദ്ധഭീതിയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ പ്രധാന കാരണം. യുദ്ധം ഉണ്ടായാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണവിതരണം നിലയ്ക്കുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ …
Read More »പശുക്കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാക്കള്‍ പിടിയില്‍…
ജയ്പൂരില്‍ പശുക്കിടാവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത നാല് പേര്‍ പൊലീസ് പിടിയില്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ചോപങ്കിയിലെ മലയോര പ്രദേശത്താണ് സംഭവം നടന്നത്. ഇതിനോടകംതന്നെ ക്രൂരകൃത്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതികളില്‍ ഒരാള്‍ റോഡില്‍ കിടക്കുന്ന പശുക്കുട്ടിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരു പ്രതി അതിനെ പിടിച്ചുവയ്ക്കുന്നതുമാണ് വീഡിയോയിലുള്ള ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെയാള്‍ വീഡിയോ ചിത്രീകരിച്ചു. സംഭവത്തില്‍ ഫത്തേ മുഹമ്മദ് എന്നയാളാണ് പരാതി നല്‍കിയത്. സുബൈര്‍, താലിം, വാരിസ്, ചുന എന്നീ …
Read More »കുട്ടികള്‍ക്കും ഹെൽമെറ്റ്; ടൂവീലര്‍ യാത്രയ്ക്ക് ഇനി കര്‍ശന നിയന്ത്രണം…
കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്ന കാര്യത്തിൽ ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കയറ്റുന്നതിനുള്ള പുതിയ സുരക്ഷാ നിയമങ്ങൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തു. നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കിയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. കുട്ടികളുമായി പോവുമ്പോൾ പരമാവധി വേഗം 40 കിലോമീറ്ററിൽ …
Read More »മകന്റെ മരണത്തില്‍ പക, ദുര്‍മന്ത്രവാദിനിയെ കൊന്ന് വനത്തില്‍ തള്ളി; കേരളത്തിലേക്ക് കടന്ന യുവാവ് പിടിയില്‍
ഝാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദിനിയെ കൊലപ്പെടുത്തി കേരളത്തിലേക്കു കടന്ന പ്രതിയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. സുറാബിറ ഖുച്ചായ് സ്വദേശി ലോറന്‍സ് സമാഡ് (31) ആണ് പിടിയിലായത്. 75 വയസ്സുള്ള ദുര്‍മന്ത്രവാദിനിയെ കൊലപ്പെടുത്തി മാവോയിസ്റ്റ് മേഖലയിലെ വനത്തില്‍ തള്ളിയ ശേഷം ലോറന്‍സ് കേരളത്തിലേക്കു കടക്കുകയായിരുന്നു. വാഴക്കാലയില്‍ ഝാര്‍ഖണ്ഡുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് ആയിരുന്നു താമസം. കഴിഞ്ഞ ഡിസംബര്‍ 29ന് ആയിരുന്നു കൊലപാതകം. ലോറന്‍സിന്റെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണു ദുര്‍മന്ത്രവാദിനിയോടു പകയുണ്ടായത്. മകന്‍ മരിച്ചതോടെ മന്ത്രവാദിനിയെ …
Read More »രാജേന്ദ്രൻ പണം നൽകിയത് രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക്; മോഷ്ടിച്ച മാലയുടെ ലോക്കറ്റ് സമ്മാനമായി നൽകി?
അമ്പലമുക്ക് കൊലപാതക കേസിൽ പ്രതി രാജേന്ദ്രനുമായുള്ള തെളിവെടുപ്പ് തുടരുന്നു. പ്രതി കൈക്കലാക്കിയ വിനീതയുടെ മാല വിറ്റ പണം കാവൽ കിണറിലെ രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക് കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം വിനീതയുടെ മാലയുടെ ലോക്കറ്റ് സമ്മാനമായി നൽകിയെന്ന പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് കൈപ്പറ്റിയെന്ന് സംശയിക്കുന്ന സ്ത്രീ ഒളിവിലാണ്. ഇവരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കേസിൽ പൊലീസിനെ പരമാവധി തെറ്റിദ്ധരിപ്പിച്ചാണ് പ്രതി …
Read More »കുപ്രസിദ്ധ മോഷ്ടാവ് ടെന്‍ഷന്‍ സുരേഷ് പോലീസ് പിടിയിൽ
അന്തര്‍സംസ്ഥാന മോഷ്ടാവ് ടെന്‍ഷന്‍ സുരേഷിനെ പോലീസ് പിടികൂടി. തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷ് എന്ന ടെന്‍ഷന്‍ സുരേഷിനെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാവല്‍ സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 4 വര്‍ഷവും കോഴിക്കോട് ജയിലില്‍ ഒരു വര്‍ഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം കടകള്‍ ഇയാള്‍ കുത്തിപൊളിച്ചു മോഷണം നടത്തിയിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍ …
Read More »വിവാഹം മുടക്കുന്നുവെന്ന് സംശയം; യുവാവിനെ മുൻ കാമുകിയും മാതാപിതാക്കളും തീകൊളുത്തി കൊന്നു
മുൻ കാമുകിയും മാതാപിതാക്കളും ചേർന്ന് ആക്രമിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുംബൈയിൽ കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. ഗോരഖ് ബച്ഛവ് (31) എന്നയാളാണ് മരിച്ചത്. സംഭവത്തിൽ യുവതിയേയും മാതാപിതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ലോണർ ഗ്രാമത്തിൽ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഗോരഖും കല്യാണി സോനാവാനെ(23) യും നേരത്തേ പ്രണയത്തിലായിരുന്നു. പിന്നീട് വേർപിരിഞ്ഞു. ഇതിനു ശേഷം കല്യാണിക്ക് വരുന്ന വിവാഹാലോചനകൾ ഗോരഖ് മുടക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. …
Read More »വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം : കുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വാട്‌സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുംബൈയിലെ ശിവാജി നഗര്‍ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 10നായിരുന്നു സംഭവം. ലീലാവതിയുടെ മകള്‍ പ്രീതി പ്രസാദ് ഇട്ട വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ പതിനേഴുകാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്നതായിരുന്നു സ്റ്റാറ്റസ്. പ്രീതിയുടെ സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അയല്‍ക്കാരിയും അമ്മയും സഹോദരനും ഇവരുടെ …
Read More »അവര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവര്‍; പുല്‍വാമ ഭീകരാക്രമണത്തിന്റെ ഓര്‍മയില്‍ രാജ്യം…
ഇന്നിവിടെ പ്രണയപ്പൂക്കള്‍ ഇല്ല.രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓര്‍മ മാത്രം. രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വര്‍ഷം തികയുമ്ബോള്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ദിനം. 2019 ഫെബ്രുവരി 14-നായിരുന്നു ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്. 40 ജവാന്മാരാണ് അന്ന് ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്. 78 …
Read More »