സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു രാജ്‌നാഥ് സിങ്. അപകടത്തില്‍ മരിച്ച എല്ലാ സൈനികരുടേയും മൃതദേഹം ഡല്‍ഹിയിലെത്തിക്കും. സൈനീക ബഹുമതികളോടെ ജനറല്‍ ബിപിന് റാവത്ത് അടക്കമുള്ളവരുടെ മൃതദേഹം സംസ്‌കരിക്കും. …
Read More »നഷ്ടമായത് ഇന്തോ-പസഫിക് മേഖലയിലെ കരുത്തനായ സേനാ മേധാവിയെ : ദു:ഖം രേഖപ്പെടുത്തി യു.എസ് ഇന്തോ-പസഫിക് കമാന്റ്…
ഇന്ത്യയുടെ സംയുക്ത സേനാ തലവന്‍ ജനറല്‍ ബിപിന്‍ റാവതിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ച് യു.എസ് ഇന്തോ-പസഫിക് കമാന്റ്. ‘ ഏറെ ദു:ഖത്തോടെയാണ് തങ്ങളുടെ ഉറ്റസുഹൃത്തായ ജനറല്‍ ബിപിന്‍ റാവതിന്റേയും ഭാര്യ മധുലികയുടേയും മറ്റ് സൈനികരുടേയും വിയോഗവാര്‍ത്ത കേട്ടത്. വളരെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു.’ യു.എസ് അഡ്മിറല്‍ ജോണ്‍ അക്വിലിനോ പറഞ്ഞു. ക്വാഡ് സഖ്യം രൂപീകരിക്കുന്ന സമയം മുതല്‍ യു.എസ് ഇന്തോ-പസഫിക് സൈനിക നീക്കങ്ങള്‍ക്ക് റാവത് വലിയ പ്രചോദനവും സഹായവുമായിരുന്നു. അദ്ദേഹത്തിന്റെ …
Read More »സംസ്ഥാനത്ത് 5,038 പേര്‍ക്ക് കോവിഡ്; 35 മരണം; ആകെ മരണം 42,014…
സംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ …
Read More »ഹെലികോപ്‌റ്റര്‍ അപകടം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ കൊല്ലപ്പെട്ടു; അപകടത്തില്‍ രക്ഷപ്പെട്ടത് ധീരതയ്ക്ക് ശൗര്യചക്രം നേടിയ ക്യാപ്റ്റന്‍ വരുണ്‍സിങ് മാത്രം…
തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത് (68) അന്തരിച്ചു. വ്യോമസേനയാണ് ഇക്കാര്യം സഥിരീകരിച്ചത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര് എല് എസ് ലിഡ്ഡര്, ലെഫ്. കേണല് ഹര്ജീന്ദര് സിങ്, എന് കെ ഗുര്സേവക് സിങ്, എന് കെ ജിതേന്ദ്രകുമാര്, ലാന്സ് നായിക് വിവേക് കുമാര്, ലാന്സ് നായിക് ബി സായ് തേജ, …
Read More »അപകടത്തിന് കാരണം മൂടല്‍ മഞ്ഞും, മോശം കാലാവസ്ഥയും; തീഗോളങ്ങള്‍ ഉയര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു വിമാനം തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയും, കനത്ത മൂടല്‍ മഞ്ഞുമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കൂനൂരിനടുത്ത കാട്ടേരിയിലെ എസ്‌റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടക്കുമ്ബോള്‍ പ്രദേശത്ത് മണിക്കൂറോളം തീഗോളം പടര്‍ന്നതായും പ്രദേശവാസിയായ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബ്രിഗേഡിയര്‍ …
Read More »കര്‍ഷകര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കും; ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ കര്‍ഷകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സമിതി നിയോഗിച്ച അഞ്ചംഗ സമിതി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പ് നല്‍കിയത്. പ്രക്ഷോഭം പിന്‍വലിച്ചാല്‍ കേസുകള്‍ ഒഴിവാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. ഈ നിര്‍ദേശം കര്‍ഷകര്‍ തള്ളിക്കളഞ്ഞിരുന്നു. സമരം പിന്‍വലിക്കും മുമ്ബ് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ സമയക്രമം പ്രഖ്യാപിക്കണം. അല്ലാതെ സമരം പിന്‍വലിച്ചാല്‍, സര്‍ക്കാര്‍ …
Read More »സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു: ബിപിന്‍ റാവത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന
ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടര്‍ കൂനൂരില്‍ തകര്‍ന്നു വീണ് 4 മരണം. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന M – 17 ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നു. ഇതില്‍ ബിപിന്‍ റാവത്തിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ അതീവ ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8439 കൊവിഡ് കേസുകളും 195 മരണങ്ങളും; സജീവമായ കേസുകളുടെ എണ്ണം 93,733..
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8439 കൊവിഡ് കേസുകളും 195 മരണങ്ങളും രേഖപ്പെടുത്തി. ഇന്നലത്തെ അപേക്ഷിച്ച് 23 ശതമാനം കൂടുതല്‍. ഇത് സജീവമായ കേസുകളുടെ എണ്ണം 93,733 ആയി ഉയര്‍ത്തി. 555 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒരു ദിവസം കുറഞ്ഞത് 195 മരണങ്ങളും രേഖപ്പെടുത്തി, ഇതോടെ മരണസംഖ്യ 4,73,952 ആയി. ഇന്ത്യയിലെ സജീവ കേസുകള്‍ മൊത്തം കേസുകളില്‍ 1% ല്‍ താഴെയാണ്, നിലവില്‍ 0.27% ആണ്, ഇത് 2020 …
Read More »മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ്, വീട്ടിലും ഇല്ല,; വിദേശത്ത് നിന്നെത്തിയ 109 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല…
ഒമിക്രോണ്‍ ഭീതിയുടെ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ അടുത്തിടെ മടങ്ങിയെത്തിയ 109 വിദേശികളെ ഇനിയും കണ്ടെത്താനായില്ല. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു. ഇവര്‍ അവസാനം നല്‍കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവില്‍ താമസിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും …
Read More »ഹെല്‍മെറ്റ് ധരിച്ചില്ല: മകളുടെ മുന്നില്‍ വച്ച് പൊലീസ് യുവാവിന്റെ മുഖത്തടിച്ചു ( വീഡിയോ )
ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ മകളുടെ മുന്നില്‍ വച്ച് യുവാവിന്റെ മുഖത്തടിച്ച് പൊലീസ്. മകള്‍ക്കൊപ്പം പച്ചക്കറി വാങ്ങാന്‍ ബൈക്കില്‍ പോയ യുവാവിനെ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ചൂണ്ടികാട്ടി പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഉദ്യാഗസ്ഥനുമായി യുവാവ് തര്‍ക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഹൈദരാബാദിലെ മഹ്ബൂബാബാദ് ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഫൈന്‍ നല്‍കുമെന്നും പകരം എട്ട് വയസുള്ള മകളുടെ മുന്നില്‍ വച്ച് എന്തിനാണ് മുഖത്തടിച്ചതെന്നുമാണ് യുവാവിന്റെ ചോദ്യം. …
Read More »