ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 7 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ട് ഡൽഹിയിലെ പ്രത്യേക കോടതി. 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. സിബിഐ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്. സിബിഐ കേസിലെ ജാമ്യാപേക്ഷ മാർച്ച് 21ന് പരിഗണിക്കും. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റിനെ അവകാശമായി കാണുന്നുവെന്ന് സിസോദിയയുടെ അഭിഭാഷകൻ …
Read More »ന്യൂയോർക്ക് ടൈംസിന്‍റെ നടപടി അപലപനീയം: അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: ന്യൂയോർക്ക് ടൈംസ് ഇന്ത്യയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് ഠാക്കൂർ. കശ്മീരിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനം കെട്ടുകഥയും ദോഷഫലങ്ങൾ ഉളവാക്കുന്നതും ആണെന്ന് ഠാക്കൂർ ട്വീറ്റ് ചെയ്തു. കെട്ടുകഥയും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ ഈ ലേഖനം ഇന്ത്യയ്ക്കും അതിന്‍റെ ജനാധിപത്യ സ്ഥാപനങ്ങൾക്കും മൂല്യങ്ങൾക്കുമെതിരെ സംഘടിത പ്രചാരണം നടത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നും മന്ത്രി ട്വീറ്റിൽ പറഞ്ഞു. കശ്മീരിൽ വാർത്തകളുടെ ഒഴുക്കിനെ …
Read More »ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാ ഗുരു; ലോക റെക്കോർഡുമായി 7 വയസ്സുകാരി
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഗുരുവായി ഏഴ് വയസുകാരി. ഏഴ് വയസും 165 ദിവസവും പ്രായമുള്ള പ്രൺവി ഗുപ്തയാണ് ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹയായത്. വളരെ ചെറുപ്പം മുതലേ പ്രൺവിക്ക് യോഗയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഈ താൽപര്യം തിരിച്ചറിഞ്ഞ പ്രൺവിയുടെ അമ്മയാണ് ആദ്യം യോഗ പഠിപ്പിച്ചത്. പ്രൺവി മൂന്നര വയസ് മുതൽ അമ്മയോടൊപ്പം യോഗ ചെയ്യാറുണ്ടായിരുന്നു. 200 മണിക്കൂർ യോഗ പരിശീലന കോഴ്സ് പൂർത്തിയാക്കിയ ശേഷം,പ്രൺവി ഇപ്പോൾ …
Read More »എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് രണ്ട് മരണം; ഇന്ത്യയിൽ ആദ്യം
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി എച്ച് 3 എൻ 2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിയാനയിലും കർണാടകയിലും ഓരോരുത്തർ വീതം മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച് 3 എൻ 2 വൈറസ് ബാധിച്ചത്. 8 പേർക്ക് എച്ച് 1 എൻ 1 വൈറസ് ബാധയും ഉണ്ടായി. ‘ഹോങ്കോങ് ഫ്ലൂ’ എന്നും അറിയപ്പെടുന്ന എച്ച് 3 എൻ 2 …
Read More »ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; ഒപ്പം വിക്രാന്തിൽ ഗാർഡ് ഓഫ് ഓണറും
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. അദ്ദേഹത്തിന് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. ഇതാദ്യമായാണ് ഒരു വിദേശ പ്രധാനമന്ത്രിക്ക് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത്. “ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ ആദരിക്കപ്പെട്ടു. ഇന്ത്യയോടുള്ള ഓസ്ട്രേലിയൻ ഗവൺമെന്‍റിന്‍റെ പ്രതിബദ്ധതയാണ് എന്‍റെ സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. പ്രതിരോധ തലത്തിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണ്,” അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയ ഇന്ത്യയുടെ …
Read More »ഡൽഹി മദ്യനയ അഴിമതിക്കേസ്; സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സിസോദിയയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇഡിയുടെ അറസ്റ്റ്. ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ തിഹാർ ജയിലിൽ കഴിയവെയാണ് ഇഡി അറസ്റ്റ് ചെയ്തത്. സിസോദിയയെ വെള്ളിയാഴ്ച തന്നെ ഇഡി കോടതിയിൽ ഹാജരാക്കിയേക്കും. കേസുമായി ബന്ധപ്പെട്ട് സിസോദിയയെ തിഹാർ ജയിലിൽ വച്ച് ഇഡി ചോദ്യം ചെയ്തിരുന്നു. …
Read More »ഡൽഹി മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ; അതിഷിയും സൗരഭ് ഭരദ്വാജും അധികാരത്തിലേറി
ന്യൂഡൽഹി: ഡൽഹി മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. അതിഷി വിദ്യാഭ്യാസ മന്ത്രിയായും സൗരഭ് ഭരദ്വാജ് ആരോഗ്യമന്ത്രിയായുമാണ് അധികാരത്തിലേറിയത്. അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ എന്നിവർ രാജിവച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിമാർ ചുമതലയേറ്റത്. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിദൂർ എന്നിവരും സന്നിഹിതരായിരുന്നു. …
Read More »ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; നടി നഗ്മയ്ക്ക് നഷ്ട്ടമായത് 1 ലക്ഷം രൂപ
മുംബൈ: നടിയും കോൺഗ്രസ് നേതാവുമായ നഗ്മ സൈബർ തട്ടിപ്പിന് ഇരയായി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (കെവൈസി) അപ്ഡേറ്റ് ചെയ്യുന്നതിന് ഫോണിൽ ലഭിച്ച എസ്എംഎസിലെ ലിങ്കിൽ ക്ലിക്കുചെയ്തപ്പോഴാണ് പണം നഷ്ടമായത്. ലിങ്കിൽ ക്ലിക്കുചെയ്ത ശേഷമാണ് തട്ടിപ്പുകാർക്ക് തന്‍റെ മൊബൈൽ ഫോണിലേക്ക് റിമോട്ട് ആക്സസ് ലഭിച്ചതെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. …
Read More »പ്രതിപക്ഷ നേതാക്കളുടെ കത്ത്; 9 സംസ്ഥാനങ്ങളിൽ പ്രസ് മീറ്റിനൊരുങ്ങി ബിജെപി
ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച പശ്ചാത്തലത്തിൽ ഒമ്പത് സംസ്ഥാനങ്ങളിൽ വാർത്താസമ്മേളനം നടത്താനൊരുങ്ങി ബിജെപി. ഡൽഹി, പഞ്ചാബ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നിവയുൾപ്പെടെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രതിപക്ഷ നേതാക്കളുടെ സ്വന്തം സംസ്ഥാനങ്ങളിലാണ് പത്രസമ്മേളനങ്ങൾ നടത്തുന്നത്. മനോജ് തിവാരി (ഡൽഹി), സുവേന്ദു അധികാരി (ബംഗാൾ), സഞ്ജയ് ജയ്സ്വാൾ (ബീഹാർ), ബ്രിജേഷ് പഥക് (ഉത്തർപ്രദേശ്), സഞ്ജയ് ബന്ദി (തെലങ്കാന) …
Read More »ഗതാഗതക്കുരുക്കിൽ കാറിൽനിന്ന് ഇറങ്ങിയോടി നവവരൻ; പരാതി നൽകി ഭാര്യ, കാണാതായിട്ട് മൂന്നാഴ്ച
ബെംഗളൂരു: ഗതാഗതക്കുരുക്കിൽ അകപ്പെട്ട കാറിൽ നിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ബംഗളൂരുവിലെ മഹാദേവപുരയിൽ നിന്ന് കാണാതായ യുവാവിനായി പൊലീസ് ഊർജിത തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കാര്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബന്ധുക്കളും യുവാവിനായി തിരച്ചിൽ നടത്തുന്നുണ്ട്. ഫെബ്രുവരി 15നായിരുന്നു യുവാവിന്റെ വിവാഹം. പിറ്റേദിവസം അയാളെ കാണാതായി. 16ന് പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ വധൂവരൻമാർ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടു. വരൻ കാറിന്‍റെ വാതിൽ തുറന്ന് ഓടിപ്പോയി. ഭാര്യ പിന്നാലെ ഓടിയെങ്കിലും …
Read More »