സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അകാലവിയോഗം. നടന്‍ എന്ന നിലയില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ആരാധകരുടെ മനം കവര്‍ന്ന നടനാണ് പുനീത്. താരത്തിന്റെ വിയോഗത്തോടെ നിരവധി പേരടുടെ ജീവിതമാണ് വഴിയടഞ്ഞത്. എന്നാല്‍ പുനീതിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ വിശാല്‍. പിതാവ് രാജ്കുമാര്‍ തുടങ്ങിവച്ച സേവനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ 45 സൗജന്യ സ്കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. ഇതുകൂടാതെ …
Read More »താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണം നടത്താന്‍ സജ്ജമെന്ന് യോഗി ആദിത്യനാഥ്..
താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണത്തിലൂടെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമാജിക് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യം ശക്തമാണ്. വേറൊരു രാജ്യവും ഇന്ത്യയ്‌ക്കെതിരേ കണ്ണുയര്‍ത്താന്‍ ഇന്ന് ധൈര്യപ്പെടില്ല. താലിബാന്‍ കാരണം പാകിസ്താനും അഫ്ഗാനിസ്താനും അസ്വസ്ഥതകള്‍ അനുഭവിക്കുകയാണ്. പക്ഷേ, ഇന്ത്യയ്‌ക്കെതിരേ തിരിഞ്ഞാല്‍ വ്യോമമാര്‍ഗം തിരിച്ചടിയുണ്ടാവുമെന്ന് അവര്‍ക്ക് അറിയാം’- യോഗി ആദിത്യനാഥ് പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, …
Read More »കോവാക്സിന്‍ ഓസ്ട്രേലിയയില്‍ അംഗീകാരം; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റിന്‍ നിര്‍ബന്ധമില്ല…
ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന് ഓസ്ട്രേലിയയില്‍ അംഗീകാരം നല്‍കി. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയിലെത്തുമ്ബോള്‍ ക്വാറന്റിന്‍ നിര്‍ബന്ധമില്ലെന്നും ഓസ്ട്രേലിയ വ്യക്തമാക്കി. ചൈന നിര്‍മിത വാക്സിനായ സിനോഫാമിനും ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്. അതെ സമയം രാജ്യത്ത് കഴിഞ്ഞ ദിവസം 12,514 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,58,817 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 248 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ആക്റ്റീവ് കേസുകള്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ വാക്സിന്‍ …
Read More »മൂന്നാം തരംഗം ഇന്ത്യയില്‍ ഉടന്‍ എത്തുമോ..? ആഗോളതലത്തില്‍ കോവിഡ് പെരുകുന്നു…
രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മൂന്നാം തരംഗ ഭീഷണി ഉയരുന്നു. ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം രണ്ടു മാസത്തിനിടെ ആഗോളതലത്തില്‍ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി ഡബ്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വൈറസിനു ജനിതകമാറ്റം സംഭവിച്ച് …
Read More »18 ദിവസത്തെ ചികിത്സക്ക് ശേഷം മന്‍മോഹന്‍ സിംഗ് ആശുപത്രിവിട്ടു…
പനിയും മറ്റ് അവശതകളുമായി കഴിഞ്ഞ 18 ദിവസമായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു. ഒക്ടോബര്‍ 13 നായിരുന്നു സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും അവശതയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സിംഗിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത് വലിയ വിവാദമായിരുന്നു. സിംഗിന്റെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മാണ്ഡവ്യ വാര്‍ഡിനകത്ത് ഒരു ഫോട്ടോ ഗ്രാഫറേയും കൂട്ടി വന്നതായി മകള്‍ ആരോപിച്ചതോടെയാണ് വിവാദത്തിന് …
Read More »പാചക വാതകത്തിന് വില കുത്തനെ കൂട്ടി; തലസ്ഥാനത്ത് സിലിണ്ടറൊന്നിന് രണ്ടായിരം രൂപ……
പാചക വാതകത്തിന് വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വന്‍ വര്‍ദ്ധിപ്പിച്ചത്. കേരളത്തില്‍ 1994 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു. ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിനു 2,133 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Read More »പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ, രണ്ട് ആരാധകര്‍ ഹൃദയാഘാതം മൂലം മരിച്ചു…
അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. നടന്‍റെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ ബലഗാവി ജില്ലയിെല അത്താണിയില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുനീതിന്‍റെ ഫോട്ടോ പൂക്കള്‍ വെച്ച അലങ്കരിച്ചതിനുശേഷം സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു രാഹുല്‍. ചാമരാജനഗര്‍ ജില്ലയിലെ മരുരു ഗ്രാമത്തില്‍ 30 വയസ്സുകാരനായ മുനിയപ്പ തന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍റെ വിയോഗവാര്‍ത്ത അറിഞ്ഞ് ഹദയാഘാതം മൂലം …
Read More »ടെനീസ് ഇതിഹാസം ലിയാന്‍ഡെര്‍ പെയ്‌സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഇളയ സഹോദരനെന്ന് മമത…
ഇന്ത്യന്‍ ടെനീസ് ഇതിഹാസം ലിയാന്‍ഡെര്‍ പെയ്‌സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ നടന്ന ചടങ്ങിലാണ് പെയ്‌സ് പാര്‍ട്ടി അംഗത്വമെടുത്തത്. അടുത്ത വര്‍ഷം ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ താരത്തിന്റെ സാന്നിധ്യം നേട്ടമാകുമെന്ന കണക്കു കൂട്ടലിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ‘മമതയുടെ സാന്നിധ്യത്തില്‍ ലിയാന്‍ഡര്‍ പെയ്‌സ് തൃണമൂല്‍ അംഗത്വമെടുത്ത വിവരം പങ്കിടുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇരുവരും ഒന്നിക്കുമ്ബോള്‍, 2014 മുതല്‍ രാജ്യത്തെ …
Read More »വികൃതി കാണിച്ചതിന് രണ്ടാം ക്ലാസുകാരനോട് പ്രിൻസിപ്പലിന്‍റെ ക്രൂരത; ചിത്രം വൈറലായതോടെ നടപടി
വികൃതി കാണിച്ചതിന് രണ്ടാം ക്ലാസ് വിദ്യാർത്ഥിയോട് പ്രിൻസിപ്പലിന്റെ ക്രൂരത. രണ്ടാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്ന് തലകീഴായി തൂക്കിപ്പിടിച്ചാണ് പ്രിൻസിപ്പൽ വികൃതി കാണിച്ചതിന് ശിക്ഷ നൽകിയത്. എന്നാൽ സംഭവത്തിന്റെ ചിത്രം വൈറലായതോടെ പ്രിൻസിപ്പാലിനെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്. ഉത്തര്‍പ്രദേശിലെ മിര്‍സാപ്പുർ അഹ്രുരയിലെ സദ്ഭാവന ശിക്ഷണ്‍ സംസ്ഥാന്‍ ജൂനിയര്‍ സ്‌കൂളിലാണ് രണ്ടാം ക്ലാസുകാരനോട് ഈ ക്രൂരത കാണിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ കുസൃതി കാണിച്ചതിന് ദേഷ്യപ്പെട്ട പ്രിന്‍സിപ്പല്‍ മനോജ് വിശ്വകര്‍മ കുട്ടിയെ തലകീഴായി …
Read More »‘ആര്യന്‍ ജയിലിലായിരുന്ന സമയത്ത് ഷാരൂഖ് ഖാന്‍ ശരിയായി ഭക്ഷണം കഴിച്ചിരുന്നില്ല, ജാമ്യം കിട്ടിയെന്നറിഞ്ഞപ്പോള്‍ കരഞ്ഞു’; വെളിപ്പെടുത്തലുമാ…
ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായി മകന്‍ ആര്യന്‍ ഖാന്‍ ജയിലിലായിരുന്നപ്പോള്‍ ഷാരൂഖാന്‍ ശരിയായി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തഗി. അദ്ദേഹം വളരെയധികം ആശങ്കയിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന് ജാമ്യം കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷത്താല്‍ കരയുകയാണ് അദ്ദേഹം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തിന് പുറത്ത് ആരാധകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വന്‍ ജനക്കൂട്ടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് …
Read More »