തമിഴ്‌നാട്ടില്‍ ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പില്‍ സൂപെര്‍സ്റ്റാര്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന് തിളക്കമാര്‍ന്ന വിജയം. സ്വതന്ത്രരായി മത്സരിച്ച വിജയ് ആരാധകര്‍ 169 സീറ്റുകളില്‍ 115 ഇടങ്ങളിലും വിജയം സ്വന്തമാക്കി. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇതുവരെ വിജയ് വിട്ടുപറഞ്ഞിട്ടില്ലെങ്കിലും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ആരാധക കൂട്ടത്തിന് തെറ്റിയില്ലെന്ന് ഈ വിജയം കാണിക്കുന്നു. തമിഴ്‌നാട്ടിലെ ഒമ്ബത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടാണ് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ …
Read More »ടിക്കറ്റ് കിട്ടിയില്ല; അക്രമാസക്തരായ ആരാധകർ തീയറ്ററുകള്‍ക്ക് നേരെ വ്യാപക ആക്രമം അഴിച്ചുവിട്ടു..
കര്‍ണാടകയില്‍ തീയറ്ററുകള്‍ക്ക് നേരെ കല്ലേറ്. ഗേറ്റ് തകര്‍ക്കുകയും തീയറ്റര്‍ ഉടമകളെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. കോവിഡ് പ്രതിസന്ധിക്ക് ശേഷം നൂറു ശതമാനം ആളുകളെയും പ്രവേശിപ്പിച്ച് തീയറ്ററുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കന്നഡ താരങ്ങളായ സുദീപ്, ധുനിയ വിജയ് എന്നിവരുടെ സിനിമകളും ഇന്നായിരുന്നു റിലീസ്. ഈ സിനിമകള്‍ക്ക് ടിക്കറ്റ് ലഭിക്കാതിരുന്ന ആരാധകരാണ് അക്രമാസക്തരായത്. താരങ്ങളുടെ ആരാധകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
Read More »കായംകുളം താപനിലയത്തില്‍ അവശേഷിക്കുന്ന ഇന്ധനം ഗുജറാത്തിലേക്കു മാറ്റുന്നു…
കായംകുളം താപനിലയത്തില്‍ അവശേഷിക്കുന്ന നാഫ്ത്ത ഗുജറാത്തിലേക്കു കൊണ്ടുപോകുന്നു. 225 മെട്രിക് ടണ്‍ നാഫ്ത്തയാണ് ഇപ്പോള്‍ നിലയത്തിലുള്ളത്. നേരത്തെ 17,000 മെട്രിക് ടണ്‍ നാഫ്ത്ത സൂക്ഷിച്ചിരുന്നു. ഇതില്‍ 16,775 മെട്രിക് ടണ്ണും കഴിഞ്ഞ മാര്‍ച്ചില്‍ ഒരുമാസത്തോളം നിലയം പ്രവര്‍ത്തിപ്പിച്ചതിലൂടെ ഉപയോഗിച്ചു തീര്‍ത്തിരുന്നു. അന്നു ബാക്കിവന്ന ഇന്ധനമാണ് ഇപ്പോള്‍ ഗുജറാത്തിലെ എന്‍.ടി.പി.സി. നിലയങ്ങളിലേക്കു കൊണ്ടുപോകുന്നത്. ടാങ്കര്‍ ലോറികളിലാണ് ഇന്ധന നീക്കം. റോഡുമാര്‍ഗം ഇന്ധനം കൊണ്ടുപോകുന്നതിനുള്ള അനുമതി ബന്ധപ്പെട്ടവര്‍ കാത്തിരിക്കുകയാണ്. മിക്കവാറും ഈ മാസം …
Read More »പ്രണയാഭ്യര്‍ഥന എതിര്‍ത്തതില്‍ പ്രതികാരം ; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി…
പ്രണയാഭ്യര്‍ഥന വീട്ടുകാര്‍ എതിര്‍ത്ത പകയെ തുടര്‍ന്ന് 14 കാരിയായ കബഡി താരത്തെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ട് കുത്തിക്കൊലപ്പെടുത്തി. പുണൈയിലെ ബിബ്‌വേവാഡി പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കബഡി പരിശീലനത്തിനായി പോകുമ്ബോള്‍ ബൈക്കിലെത്തിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ചൊവ്വാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം. ബിബ്‌വേവാഡി പ്രദേശത്തെ കബഡി പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. …
Read More »കല്‍ക്കരി ഉല്‍പ്പാദനം ഒരാഴ്ചയ്ക്കുള്ളില്‍ 2 ദശലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം…
രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിദിന ഉല്‍പ്പാദനം 1.94 ദശലക്ഷം ടണ്ണില്‍ നിന്ന് 2 ദശലക്ഷം ടണ്ണായി ഒരാഴ്ചക്കുള്ളില്‍ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കല്‍ക്കരി മുഖ്യ ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളും റെയില്‍വേയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പല താപനിലയങ്ങളും ഇതോടകം അടച്ചുപൂട്ടി. കല്‍ക്കരി ക്ഷാമത്തിന് നിരവധി കാരണങ്ങളുണ്ടെന്നും …
Read More »ഫേസ്ബുക്കിന് പിന്നാലെ ജിമെയിലും: രാജ്യത്ത് ജി മെയില്‍ സേവനം തകരാറില്‍…
രാജ്യത്ത് ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയില്‍ തകരാറിലായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോക്താകള്‍ക്ക് മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല. സംഭവത്തെ തുടര്‍ന്ന് ജോലികള്‍ തടസപ്പെടുന്നതായി വിവിധയിടങ്ങളില്‍ നിന്നും പരാതികള്‍ ഉയരുന്നുണ്ട്. സര്‍വറിന് തകരാര്‍ ഉള്ളതായും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് ചിലരുടെ പരാതികള്‍. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ഈ മാസം ആദ്യം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വിവിധ സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ആറു മണിക്കൂര്‍ നേരമാണ് ഉപയോക്താക്കള്‍ക്ക് …
Read More »സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ് ; 106 മരണം; 12,490 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1178 എറണാകുളം 931 തിരുവനന്തപുരം 902 കോഴിക്കോട് 685 കോട്ടയം 652 കണ്ണൂര്‍ 628 പാലക്കാട് 592 കൊല്ലം 491 ആലപ്പുഴ 425 പത്തനംതിട്ട 368 മലപ്പുറം 366 …
Read More »രാജ്യത്ത് റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് കേന്ദ്രം; കല്‍ക്കരി ക്ഷാമമില്ല…
കല്‍ക്കരി ക്ഷാമം രാജ്യത്തെ ഊര്‍ജപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കകള്‍ക്കിടെ വിശദീകരണവുമായി കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യത്ത് തിങ്കളാഴ്ച റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമുള്ള കല്‍ക്കരി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 22 ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച മാത്രം 1.95 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയാണ് വിതരണം ചെയ്തത്. ഇതുവരെ പ്രതിദിനം വിതരണം ചെയ്തതില്‍ ഏറ്റവും കൂടുതലാണിത്. …
Read More »റോക്കറ്റ് പോലെ കുതിച്ച് ഇന്ധനവില; വരുന്നത് വിലക്കയറ്റത്തിന്റെ നാളുകള്‍…
കോവിഡ് ദുരിതത്തില്‍ പൊറുതിമുട്ടുന്ന ജനത്തിന്റെ വയറ്റത്തടിക്കുകയാണ് ഓരോ ദിവസവും റോക്കറ്റ് പോലെ കുതിക്കുന്ന ഇന്ധനവില. ക്രമാതീതമായി ഇന്ധനവില വര്‍ധിച്ചതോടെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകള്‍. 100 രൂപയിലേക്കാണ് ഡീസല്‍വില ഉയര്‍ന്നത്. തലസ്ഥാന ജില്ലയില്‍ പാറശ്ശാലയില്‍ 100.11 രൂപയും വെള്ളറടയില്‍ 100.08 രൂപയുമായി. ഡീസലിന് 38 പൈസയും പെേട്രാളിന് 30 പൈസയുമാണ് ശനിയാഴ്ച രാത്രിയോടെ വര്‍ധിച്ചത്. നാലുമാസം മുമ്ബാണ് സംസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടന്നത്. പാറശ്ശാലയില്‍ ഒരുലിറ്റര്‍ പെട്രോളിന് 106.67 …
Read More »രണ്ടു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന് അനുമതി നൽകി…
കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് അനുമതി. രണ്ടുമുതല്‍ പതിനെട്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവാക്‌സിനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അടിയന്തര ആവശ്യത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. എന്നുമുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് കേന്ദ്രം പിന്നീട് വ്യക്തമാക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അനുമതി നല്‍കാന്‍ നടപടികള്‍ …
Read More »