സംസ്ഥാനത്ത് കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സിക്കിം സര്‍ക്കാര്‍. ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് കുപ്പിവെള്ളം വില്‍ക്കില്ല. ശനിയാഴ്ചയാണ് മുഖ്യമന്ത്രി പി.എസ് തമാങ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ശുദ്ധ ജല സമൃദ്ധമാണ് സിക്കിം, അതിനാല്‍ കുപ്പിവെള്ളത്തിന്റെ ആവശ്യം സംസ്ഥാനത്തിനില്ല. കുപ്പിവെള്ളത്തിന് പകരംപരിസ്ഥിതി സൗഹാര്‍ദ്ദമായ കുടിവെള്ള സംഭരണികള്‍ സംസ്ഥാനത്ത് കൂടുതല്‍ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ തന്നെ സിക്കിമിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കുപ്പിവെള്ളം വില്‍പ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുക …
Read More »ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന് ലഹരി എത്തിച്ചു കൊടുത്തത് മലയാളി…
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഒന്നാം പ്രതി. ആര്യന്റെ കസ്റ്റഡി നീട്ടി കിട്ടാനായി നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. അതെസമയം മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഒരു മലയാളിയും അറസ്റ്റിലായിട്ടുണ്ട്. ശ്രേയസ് നായരാണ് അറസ്റ്റിലായത്. ആര്യന് ഖാന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തത് ശ്രേയസ് നായരാണെന്നാണ് കണ്ടെത്തിയത്. ശ്രേയസ് നായര്‍ എന്‍സിബി കസ്റ്റഡിയിലാണ്. കൂടാതെ കഴിഞ്ഞ നാല് വര്‍ഷമായി ആര്യന് മയക്ക് …
Read More »ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറിടിച്ചു കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ ധനസഹായം…
ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറിടിച്ചു കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച നാല് കര്‍ഷകരുടേയും കുടുംബാംഗങ്ങള്‍ക്ക് 45 ലക്ഷം രൂപയുടെ ധനസഹായവും ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുപുറമേ പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ കര്‍ഷകരുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. …
Read More »രാജ്യത്ത് രോഗികളേക്കാള്‍ രോഗമുക്തര്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,799 പേർക്ക് കോവിഡ് ; 180 മരണം….
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,799 പേർക്ക് കോവിഡ്. കൂടാതെ 180 മരണങ്ങളും സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.10 ശതമാനമാണ്. 26,718 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 2,64,458 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 3,31,21,247 ആയി. ആകെ മരണസംഖ്യ 4,48,997 ആണ്. രോഗമുക്തി നിരക്ക് 97.89 ശതമാനം. ഇതുവരെ 90,79,32,861 വാക്സീന് ഡോസുകള്‍ വിതരണം ചെയ്തു.
Read More »ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്; റിസര്‍വേഷന്‍ ഇല്ലാത്ത ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍; സീസണ് ടീക്കറ്റും അനുവദിക്കും
സംസ്ഥാനത്ത് കോവിഡ് മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രെയിന്‍ ഗതാഗതത്തിന് കൂടുതല്‍ ഇളവുകള്‍. തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ ബുധനാഴ്ച ഓടിത്തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒമ്ബത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പ്രത്യേക മെമുവിനു പുറമേ ഇവയിലും സീസണ് ടിക്കറ്റുകള്‍ അനുവദിക്കും. ദീര്‍ഘദൂര എക്സ്പ്രസുകളില്‍ ജനറല്‍ കമ്ബാര്‍ട്ടുമെന്റുകളിലെ റിസര്‍വേഷന്‍ തുടരും. സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് വിശ്രമമുറികള്‍ ഉപയോഗിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചറുകളെപ്പോലെ സ്റ്റോപ്പുകളുണ്ടാകും. തീവണ്ടികള്‍ …
Read More »ലോകത്ത് ആകെ കോവിഡ് മരണം 50 ലക്ഷം കടന്നു…
ലോകത്ത് ആകെ കോവിഡ് മരണം 50 ലക്ഷം കടന്നു. വെള്ളിയാഴ്ചയാണ് കോവിഡ് മരണം 50 ലക്ഷം കടന്നത്. ഒരു വര്‍ഷത്തിനുള്ളിലാണ് 25 ലക്ഷം പേര് കോവിഡ് മൂലം മരിച്ചത്. 236 ദിവസത്തിനുള്ളില്‍ അടുത്ത 25 ലക്ഷം പേരുടേയും ജീവന് കോവിഡ് കവര്‍ന്നു. യു.എസ്.എ, റഷ്യ, ബ്രസീല്‍, മെക്സികോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് മരണം ഏറ്റവും കൂടുതല്‍. ലോകത്തെ പകുതിയിലധികം പേര്‍ക്കും വാക്സിന് ലഭിച്ചിട്ടില്ലെന്നും കണക്കുകളില്‍ നിന്നും വ്യക്തമാകും. കഴിഞ്ഞ …
Read More »സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ് ; 121മരണം; 14,437 പേര്‍ക്ക് രോഗമുക്തി…
കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 1730 തിരുവനന്തപുരം 1584 തൃശൂര്‍ 1579 കോഴിക്കോട് 1417 കൊല്ലം 1001 കോട്ടയം 997 പാലക്കാട് 946 മലപ്പുറം 845 കണ്ണൂര്‍ 710 ആലപ്പുഴ 625 ഇടുക്കി 606 …
Read More »സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 95 ; 13,767 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,40,194 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,22,218 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,976 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1222 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ …
Read More »ഡല്‍ഹി പൊലീസ് സ്റ്റേഷന് ആക്രമിച്ച സംഭവം; 53 വിദേശ പൗരന്മാര് അറസ്റ്റില്‍; അക്രമികള്‍ നൈജീരിയയില്‍ നിന്നുള്ളവര്‍
രാജ്യതലസ്ഥാനത്തെ പൊലീസ് സ്റ്റേഷന് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 53 വിദേശ പൗരന്മാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ദ്വാരക ജില്ലയിലെ മോഹന്‍ ഗാര്ഡന് പൊലീസ് സ്റ്റേഷനു നേര്‍ക്കാണ് വിദേശികളുടെ ആക്രമണമുണ്ടായത്. അക്രമാസക്തരായ വിദേശിസംഘം പൊലീസ് സ്റ്റേഷന് തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എഎസ്ഐ. ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമികള്‍ നൈജീരിയയില്‍ നിന്നുള്ളവരാണ് എന്നാണ് സൂചന. പൊലീസിനെ ആക്രമിക്കാന്‍ ദണ്ഡുകളും വടികളുമായാണ് സംഘം എത്തിയതെന്നാണ് വിവരം. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുകയും പൊലീസ് …
Read More »എയര്‍ ഇന്ത്യ, ടാറ്റ സണ്‍സ് സ്വന്തമാക്കിയെന്ന വാര്‍ത്ത തെറ്റ്; ഡിഐപിഎഎമ്മിന്റെ വിശദീകരണം
ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് ഏറ്റെടുക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളിലെ വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി എത്തിയത്. ”എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ കേസില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്ബത്തിക ലേലങ്ങളുടെ അംഗീകാരം സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ തീരുമാനം എടുക്കുമ്ബോള്‍ മാധ്യമങ്ങളെ അറിയിക്കും” നിക്ഷേപ-പൊതു ആസ്തി …
Read More »