Breaking News

Politics

ആക്ഷൻ ത്രോ; ഇത് ഒന്നൊന്നര ത്രോ!

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ കണ്ണീർവാതക ഷെൽ പോലീസ് എറിഞ്ഞതിനു ശേഷം ഇപ്പുറത്ത് മാറിനിൽക്കുന്ന പോലീസുകാർക്ക് നേരെ കോൺഗ്രസ് പ്രവർത്തകൻ വാതകംപരക്കുന്നതിന് മുൻപ് അതെടുത്ത് ബാരിക്കേഡിനപ്പുറത്ത് നിൽക്കുന്ന പോലീസുകാർക്കെതിരെ തിരിച്ചെറിയുകയായിരുന്നു. കണ്ണീർവാതക ഷെൽ എറിഞ്ഞതിനു ശേഷം ഇപ്പുറത്ത് മാറിനിൽക്കുന്ന പോലീസുകാർക്ക് നേരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഈ ആക്ഷൻ ത്രോ അരങ്ങേറിയത്. കണ്ണീർവാതകം ഏറ്റ പോലീസുകാർ സമീപത്തെ ഡിഡിഇ ഓഫീസിൽ പോയി കണ്ണും …

Read More »

മന്ത്രിമാർ എത്താത്തതിനെ ചൊല്ലി വിവാദം കനക്കുന്നു….

കേരളത്തെയാകെ നടുക്കി ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവമായിട്ടും ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാർ സ്ഥലത്തെത്താത്തതിനെ ചൊല്ലി വിവാദം ഉണ്ടായിരിക്കുകയാണ്. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ എൻ ബാലഗോപാലൻ, ജെ.ചിഞ്ചുറാണി എന്നിവർ നവകേരള സദസ്സിന്റെ യാത്രയിലാണ്. ഇരുവരും അന്വേഷണത്തിന്റെ പുരോഗതി ഫോണിൽ കൂടി വിലയിരുത്തുന്നുണ്ടെങ്കിലും കുട്ടിയുടെ വീടോ കുട്ടി കഴിയുന്ന ആശുപത്രിയിലോ സന്ദർശിക്കാത്തത് പാർട്ടിയിൽ അടക്കം ചർച്ചയായി. മന്ത്രി ചിഞ്ചുറാണിയുടെ മണ്ഡലത്തിൽപ്പെട്ട ഓട്ടു മലയിലാണ് കുട്ടിയുടെ വീട്. വടക്കൻ ജില്ലയിൽ പര്യടനം നടത്തുന്ന …

Read More »

നവകേരള സദസ്സ് ശനി, ഞായർ ദിവസങ്ങൾ പ്രവർത്തി ദിവസങ്ങൾ ആക്കിയത് അംഗീകരിക്കില്ല.

നവ കേരള സദസ്സിൻ്റെ പേരിൽ കാസർഗോഡ് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും ശനി ഞായർ ദിവസങ്ങളിൽ പ്രവർത്തി ദിവസങ്ങൾ ആക്കിയ ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പ് അധികൃ,,തരുടെയും നടപടികൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ. പ്രകൃതിദുരന്തങ്ങൾ, തെരഞ്ഞെടുപ്പ് പോലെയുള്ള അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് ഇങ്ങനെ ചെയ്യാറുള്ളത്. മുഖ്യമന്ത്രി നവകേരള സദസ്സിന്റെ പേരിൽ നടത്തുന്ന സന്ദർശനത്തിന് എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് മനസ്സിലാകുന്നില്ല. പ്രചാരണ മാമാങ്കത്തിന് ജീവനക്കാരെ നിർബന്ധപൂർവ്വം …

Read More »

ആഡംബര ബസ് മഞ്ചേശ്വരത്ത് ഇന്ന് എത്തും; നവകേരള സദസ്സ് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും അടങ്ങുന്ന സംഘം ആഡംബര ബസ്സിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന നവ കേരള സദസ്സിന് തുടക്കം കുറിക്കുകയാണ് ഇന്ന്. വൈകിട്ട് കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്കും മറ്റുള്ള മന്ത്രിമാർക്കും സഞ്ചരിക്കാനായി തയ്യാറാക്കിയ ആഡംബര ബസ് …

Read More »

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചു.

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ സൗദി അറേബ്യയിൽ 19ന് ആരംഭിക്കേണ്ട ലോക കേരള സഭ മേഖലാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി. അഞ്ചുമാസത്തിനിടെ മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര മുടങ്ങുന്നത് ഇതിൽ രണ്ടു യാത്രകൾ മുടങ്ങിയത് കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ ആണ് ഒന്ന് മുഖ്യമന്ത്രി വേണ്ടെന്ന് വച്ചു. അബുദാബി ഭരണകൂടം സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമത്തിലേക്കു മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നു .ഇന്ത്യയിലെ പല മുഖ്യമന്ത്രിമാർക്കും ക്ഷണം ലഭിച്ചിരുന്നു .എന്നാൽ …

Read More »

ഇസ്രയേൽ -പാലസ്തീൻ യുദ്ധത്തിൽ പാലസ്തീൻ ജനതയ്ക്ക് പിന്തുണ ആവർത്തിച്ച കോൺഗ്രസ് പ്രമേയത്തിൽ അഭിപ്രായവ്യത്യാസം

ഇസ്രയേൽ -പാലസ്തീനിൽ യുദ്ധത്തിൽ പാലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്ന് പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞതിനെ ചൊല്ലി അഭിപ്രായവ്യത്യാസം ഉണ്ടായി. ഇരുഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം പാലസ്തീൻ ജനതയ്ക്ക് പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ വാദം. കോൺഗ്രസിന്റെ എക്കാലത്തെയും നിലപാട് ഇതായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ യുദ്ധത്തിന് തുടക്കം കുറിച്ചത് പാലസ്തീൻ ആസ്ഥാനമായുള്ള ഹമാസ് ആണെന്നും അക്കാര്യം മറന്നുള്ള നിലപാട് പാടില്ലെന്നും ഏതാനും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഒടുവിൽ ചെന്നിത്തലയുടെ …

Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഏത് കൊലകൊമ്പൻ ആയാലും നടപടി വേണമെന്ന് മുൻ മന്ത്രി ജി സുധാകരൻ.

ഏതെങ്കിലും പാർട്ടി അംഗമോ ഏതാനും പാർട്ടിക്കാരോ ആരോപണത്തിൽ വന്നു വീണതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിശുദ്ധി ഇല്ലാതാകില്ലെന്നും ഏതു കൊലകൊമ്പനെ അറസ്റ്റ് ചെയ്താലും പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ചെയ്യുന്നത് ഏത് കൊലകൊമ്പൻ ആയാലും നടപടിയെടുക്കണം, സഹകരണ സ്ഥാപനങ്ങൾ ഒരു പാർട്ടിയുടേതും അല്ല നിക്ഷേപകരുടെ താണ്. ബാങ്കിൽ നിന്നും പണം …

Read More »

ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തോട് അവഹേളനവും അധിക്ഷേപവും നടത്തിയ വിനായകൻ്റെ വീട് ആക്രമിച്ചു… വീട് ആക്രമിച്ചവരെ കുടുക്കാൻ വിനായകൻ്റെ രഹസ്യ നീക്കം..

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫെയ്സ് ബുക്ക് ലൈവിലൂടെ ആക്ഷേപിച്ച പരാതിയിൽ നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ്സെടുത്തു.മൃതദേഹ ത്തോട് അനാദരവ് കാണിച്ചതിനും വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയതിനുമാണ് കേസ്സെടുത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ ഫെയ്സ് ബുക്കിലൂടെ അപമാനിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് സെൻട്രൽ എസി പി സി സെൻട്രൽ എസിപി സി …

Read More »

ജനസേവകനായി ജീവിച്ച് കുടുബം വഴിയാധാരമായ ഒരു മഹാ മനുഷ്യൻ പടിയിറങ്ങി…

കേരള രാഷ്ട്രീയത്തിൽ തൻ്റെ ചൂടും ചോരയും സമർപ്പിച്ച് കൊടിയ പീഡനങ്ങൾക്കും ദുരനുഭവങ്ങൾക്കും ബലിയാടാകേണ്ടിവന്ന അടൂർ മുനിസിപ്പൽ മുൻ ചെയർമാൻ ശ്രീബാബു ദിവാകരൻ്റെ അവസ്ഥ കാണുന്നവർക്കു വളരെ വ്യഥയാണ് ഉണ്ടാകുന്നത്, കാരണം സ്വജീവിതം താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിനു സമർപ്പിക്കുകയും അതുമൂലം നിരവധി തവണ പോലീസുകാരുടെ ലാത്തിയടിയേറ്റ് ജയിലുകൾ തോറും കഴിയേണ്ടിവന്ന ഒരു മഹാനുഭാവൻ്റെ അവസ്ഥ കേരള രാഷ്ട്രീയത്തിൽ ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവർ പോലും ഒന്നു സഹതപിക്കാൻ പോലും ശ്രമിക്കാത്തത് അപലപനീയം തന്നെയാണ്.ഇന്നദ്ദേഹം വാടക …

Read More »

സോൺട കമ്പനിക്ക് ക്ലീൻ ചിറ്റ് കൊടുത്തിട്ടില്ല: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: സോൺട കമ്പനിക്ക് ആരും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബ്രഹ്മപുരത്ത് സംഭവിച്ചതിനു പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കും. കമ്പനിയെ നോക്കിയല്ല സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി കമ്പനി എംഡിയെ വിളിച്ചു വരുത്തും. …

Read More »