കൊച്ചുകുഞ്ഞുങ്ങൾ കളിക്കുന്നതിനിടയിൽ നാണയങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിഴുങ്ങി അപകടത്തിലാവുന്ന വാർത്തകൾ പലപ്പോഴും നാം കേട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മുതിർന്നവർ പോലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോകും. എന്നാൽ കഴിഞ്ഞ ദിവസം വൈറൽ ആയ വീഡിയോ ഇന്റർനെറ്റ് ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജന്റെ തൊണ്ടയിൽ കളിപ്പാട്ടം കുടുങ്ങിയപ്പോൾ 3 വയസുകാരനായ സഹോദരൻ രക്ഷകനാവുന്നതാണ് വീഡിയോയിൽ ഉള്ളത്. അവർ അമ്മയോടൊത്ത് ഹൂല ഹൂപ് കളിക്കുന്നതിനിടെയാണ് സംഭവം. കയ്യിൽ എന്തോ ചുരുട്ടി …
Read More »എല്ലാം ആ കൈകളിൽ ഭദ്രം; കനിവ് 108 ന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് വനിതകൾ
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 സർവീസിന്റെ നിയന്ത്രണം മുഴുവൻ വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾ ഏറ്റെടുത്തു. കണ്ട്രോൾ റൂം മാനേജരുടെ ചുമതല മുതൽ, പദ്ധതിയുടെ പ്രധാന ഭാഗമായ എമർജൻസി റെസ്പോൺസ് സെന്ററിന്റെ നിയന്ത്രണം വരെ കഴിഞ്ഞ ദിവസം പെൺകരുത്തിന്റെ കൈകളിലായിരുന്നു. ടീം ലീഡർ കാർത്തിക ബി.എസ് കണ്ട്രോൾ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തപ്പോൾ, എമർജൻസി റെസ്പോൺസ് ഓഫീസറുടെ ജോലികൾ നിഷ ഇ.എസ്. …
Read More »അമിത രക്തസ്രാവം, ഞരമ്പ് വിങ്ങി; മകനായ് വേദന മറന്ന സ്മിത ഇന്ന് 10 ലക്ഷം നേടുന്ന സംരംഭക
പത്തനംതിട്ട : അബോർഷനല്ലാതെ മറ്റ് മാർഗമില്ലെന്ന ഡോക്ടർമാരുടെ വാക്കുകൾ താങ്ങാനുള്ള കരുത്ത് പ്രിയപ്പെട്ട കൺമണിയെ കാത്തിരുന്ന സ്മിതക്ക് ഉണ്ടായിരുന്നില്ല. പ്ലാസന്റ ഗർഭപാത്രത്തോട് ചേർന്നിരിക്കുന്ന പ്ലാസന്റ ഇൻക്രിറ്റ എന്ന ഗുരുതര അവസ്ഥ ആയിരുന്നെങ്കിലും കുഞ്ഞിനെ പ്രസവിക്കാൻ തന്നെ അവർ തീരുമാനിച്ചു. എന്നാൽ ആറാം മാസത്തിൽ കുഞ്ഞിനെ ഓപ്പറേഷനിലൂടെ പുറത്തെടുക്കേണ്ടി വന്നു. ആരോഗ്യവാനായ കുഞ്ഞ്. എന്നാൽ രക്തസ്രാവം തുടർന്നതിനാൽ സ്മിതക്ക് ഒരാഴ്ച നീണ്ട ശസ്ത്രക്രിയക്ക് വിധേയയാവേണ്ടി വന്നു. 135 കുപ്പി ചോര കയറ്റി, …
Read More »ജോലി തിരക്കിനിടയിൽ വീട് സ്വന്തമായി പെയിന്റ് ചെയ്തു; പൗളി ചേച്ചിയെ അനുകരിച്ച് നാട്ടുകാരും
അങ്കമാലി : ജോലി തിരക്കുകൾക്കിടയിലും വീട് സ്വന്തമായി പെയിന്റ് ചെയ്യുകയെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് പൗളി പോളച്ചൻ അഴകുള്ള വീടൊരുക്കി. മൂക്കന്നൂർ പാലാട്ട് സ്വദേശിനിയായ പൗളി 1400 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടും, 800 ചതുരശ്രയടി വിസ്തീർണ്ണത്തിൽ വീടിന് മുന്നിൽ പാകിയ ടൈലുകളും, മതിലുകളുമാണ് പെയിന്റ് ചെയ്തത്. കെ.എസ്.എഫ്.ഇ മൂക്കന്നൂർ ബ്രാഞ്ചിലെ കളക്ഷൻ ഏജന്റ് ആണ് പൗളി. മാസാവസാന വാരത്തിൽ ചിട്ടിയുമായി ബന്ധപ്പെട്ട തിരക്ക് കുറയുന്ന വേളയിൽ പെയിന്റിംഗിൽ ശ്രദ്ധിക്കും. മുറികളിലെ സീലിംഗ്, …
Read More »കരൾ ജീന നൽകി! ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ഭാര്യ
തൊടുപുഴ : കരൾ രോഗിയായ ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കരൾ പങ്കുവെച്ച് പഞ്ചായത്ത് അംഗമായ ഭാര്യ. മണക്കാട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷയായ ജീന അനിൽ ആണ് ചികിത്സയിൽ കഴിയുന്ന മണക്കാട് ആനിക്കാട് വീട്ടിൽ അനിലിന് കരൾ പങ്കുവെച്ച് നൽകിയത്. കരൾ മാറ്റിവെക്കുന്നത് മാത്രമാണ് പ്രതിവിധിയെന്ന്, കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സ തേടിയ അനിലിനോട് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് കരൾ നൽകാൻ ജീന തയ്യാറായത്. ഒരു മാസം മുൻപ് നടന്ന …
Read More »വയനാട്ടിലെ ആദ്യ ചകിരിനാര് നിർമാണ യുണിറ്റ്; വിജയം കൊയ്ത് അമ്പിളിയുടെ ദി ഫൈബർ ഹൗസ്
കല്പറ്റ : സംരംഭത്തിലെ സവിശേഷതയാണ് വയനാട് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ആലത്തൂർ കവളക്കാട് സ്വദേശിനിയായ അമ്പിളി ജോസിന്റെ വിജയത്തിന് കാരണം. വയനാട് ജില്ലയിലെ ആദ്യത്തെ ചകിരിനാര് യൂണിറ്റ് ആരംഭിച്ചുകൊണ്ടാണ് അമ്പിളി ശ്രദ്ധിക്കപ്പെട്ടത്. ബി.എ ബിരുദധാരിയായ അവർക്ക് വീട്ടമ്മയായി മാത്രം ഒതുങ്ങുന്നതിൽ താല്പര്യമുണ്ടായിരുന്നില്ല. ഒരു സംരംഭം ആരംഭിക്കണമെന്ന് പറഞ്ഞപ്പോൾ ഭർത്താവ് ജോസ്കുട്ടി പൂർണ്ണ പിന്തുണയും, പ്രചോദനവും നൽകി. പാഴായി പോകുന്ന തേങ്ങയുടെ തൊണ്ട് എങ്ങനെ ഉപയോഗ പ്രദമാക്കി മാറ്റാമെന്ന ചിന്തയിൽ നിന്നും ദി …
Read More »ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദം; ഗ്രാമീണർക്കായി ആംബുലൻസ് ഒടിച്ച് യുവാവ്
പുതുച്ചേരി : പുതുച്ചേരിയിലെ രാമനാഥപുരത്ത് നിന്നുള്ള ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ ബിരുദധാരിയായ 38 കാരനായ മണികണ്ഠൻ ആംബുലൻസ് സർവീസ് നടത്താൻ തുടങ്ങിയിട്ട് എട്ട് വർഷമായി. വില്ലിയന്നൂരിലെയും സമീപപ്രദേശങ്ങളിലെയും ഗ്രാമീണർക്ക് 24/7 സൗജന്യമായി ലഭ്യമാകുമെന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. വർഷങ്ങൾക്ക് മുൻപ്, ഗ്രാമത്തിലെ ഒരു 56 വയസ്സ് പ്രായമായ വ്യക്തി തലകറങ്ങി വീണ് മുറിവ് പറ്റിയപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ മറ്റ് സൗകര്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഒടുവിൽ സംഭവസ്ഥലത്ത് അവിചാരിതമായി എത്തി …
Read More »വീട് വിട്ടിറങ്ങിയ മകളെ തിരിച്ചു കിട്ടി; അധ്യാപികക്കും, പൊലീസിനും നിറഞ്ഞ കയ്യടി
മഞ്ചേരി : അധ്യാപികമാരുടെയും, പൊലീസ് ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലിലൂടെ വീട് വിട്ടിറങ്ങിയ മകളെ രക്ഷിതാക്കൾക്ക് തിരിച്ചു കിട്ടി. അധ്യാപികയായ രജനിയെ തേടിയെത്തിയ സഹപ്രവർത്തക പ്രീതിയുടെ ഫോൺ കോൾ അവരുടെ ഉള്ളു തകർക്കുന്നതായിരുന്നു. ഒരു പെൺകുട്ടി, മഞ്ചേരിയിൽ നിന്നും തനിച്ച് യാത്ര ചെയ്യുകയാണ്. മരിക്കാൻ പോകുന്നു എന്ന് ആരോടോ വിളിച്ചു പറയുന്നത് കേട്ടു. ഞാൻ രാമനാട്ടുകര ഇറങ്ങും. ടീച്ചർക്ക് എന്തെങ്കിലും ചെയ്യാനാകുമോ എന്ന് കേട്ടതും തൃപ്പനച്ചി സ്വദേശിനിയും കൊണ്ടോടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപികയുമായ …
Read More »ദൈവദൂതരായി ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ; തിരിച്ചുകിട്ടിയത് 9 ജീവനുകൾ
തേവലക്കര : ശിക്കാരി ബോട്ടിലെ ജീവനക്കാരുടെ മനോധൈര്യവും, ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും രക്ഷിച്ചെടുത്തത് കായലിൽ പൊലിഞ്ഞു പോകുമായിരുന്ന 9 ജീവനുകൾ. ഉച്ചക്ക് 2:15 ന് പട്ടകടവ് മഞ്ഞകടവിൽ നിന്നും യാത്ര പുറപ്പെട്ട കൈകുഞ്ഞടക്കമുള്ള 9 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരുടെ നിലവളി ശിക്കാര വള്ളത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ കേട്ടു, മറ്റൊരു ദിശയിലേക്ക് പോവുകയായിരുന്ന ബോട്ട് ഉടനെ തിരിച്ചു വിട്ട്, 10 മിനിറ്റിനുള്ളിൽ അപകടം നടന്ന ഭാഗത്ത് …
Read More »ശ്രവണ വൈകല്യമുള്ള മകനെ തിരിച്ചു കിട്ടി; രോഹിത്തിനായി പിതാവ് കാത്തിരുന്നത് 4 വർഷം
ആഗ്ര: നാല് വർഷം മുൻപാണ് ബിർജി മോഹൻ എന്ന വ്യക്തിയുടെ ശ്രവണ, സംസാര പരിമിതിയുള്ള മകനെ കാണാതാവുന്നത്. അന്ന് മുതൽ സർക്കാർ, മാധ്യമ സ്ഥാപനങ്ങളിലും മറ്റും സഹായം അഭ്യർത്ഥിച്ച് അദ്ദേഹം കയറിയിറങ്ങി. കുട്ടിയുടെ വൈകല്യമായിരുന്നു അന്വേഷണങ്ങൾക്ക് പ്രതിസന്ധിയായത്. ആഗ്ര ഡി.എസ്.പി ആയ മൊഹ്‌സിൻ ഖാൻ കേസ് സ്വമേധയാ ഏറ്റെടുക്കുകയും, പ്രതീക്ഷ നൽകുകയും ചെയ്തു. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ലഖുലേഖകൾ അയച്ചും, അനാഥാലയങ്ങൾ, ആശ്രമങ്ങൾ, വൈകല്യമുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ എന്നിവ …
Read More »