ഡിജിറ്റല്‍ റുപ്പീ നടപ്പ് സാമ്ബത്തികവര്‍ഷത്തില്‍ നടപ്പാക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. ബ്ലാക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. 5ജി ഇന്റര്‍നെറ്റ് ഈ സാമ്ബത്തിക വര്‍ഷം തന്നെ ലഭ്യമാകുമെന്നു ധനമന്ത്രി പറഞ്ഞു. സ്‌പെക്‌ട്രം ലേലം ഈ വര്‍ഷം തന്നെയുണ്ടാകും. സ്വകാര്യ കമ്ബനികള്‍ക്ക് 5ജി ലൈസന്‍സ് നല്‍കും. 5ജി സാങ്കേതിക വിദ്യ കൂടുതല്‍ ജോലി സാധ്യതകള്‍ തുറക്കും. ഗ്രാമീണ മേഖലയില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ …
Read More »ചാറ്റ് സ്ക്രീന്‍ഷോട്ട് മറ്റാരെങ്കിലും പകര്‍ത്തിയാല്‍ ഉടന്‍ അറിയിപ്പ്; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
ഫേസ്ബുക്ക് മെസഞ്ചറിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ചാറ്റുകളില്‍ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ലഭ്യമാണ്. ഇപ്പോള്‍ പുതിയ ഒരു അലേര്‍ട്ട് ഫീച്ചര്‍ ഫേസ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആരെങ്കിലും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ, ആരെങ്കിലും വാനിഷ് മോഡില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുമ്ബോള്‍ അറിയിപ്പ് ലഭിക്കുമായിരുന്നു. എന്നാല്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ചാറ്റുകളിലും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കാന്‍ …
Read More »കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റീവ് നിരക്കിലും രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കേണ്ടതില്ലെന്നാണ് നിലവിലെ സര്‍ക്കാര്‍ തീരുമാനം. രോഗവ്യാപനത്തില്‍ കുറവുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് അവലോകനയോഗത്തിന്റെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം 50000ത്തിന് താഴെയെത്തിയതും ടിപിആര്‍ 42ലേക്ക് കുറഞ്ഞതും ആശ്വാസം നൽകുന്നു. തിരുവനന്തപുരത്തെ രോഗവ്യാപനത്തിലും കാര്യമായ കുറവുണ്ട്. എന്നാല്‍ എറണാകുളത്തും തൃശൂരിലും സ്ഥിതി ഗുരുതരമാണ്. എറണാകുളത്ത് ഇന്നലെയും രോഗികളുടെ എണ്ണം 9000ന് …
Read More »സിനിമയില്‍ അഭിനയിക്കാന്‍ കിടക്ക പങ്കിടാന്‍ പ്രലോഭനം, എതിര്‍ത്തപ്പോള്‍ ഭീഷണി: കാസ്റ്റിംഗ് കൗച്ച് അനുഭവവുമായി ദിവ്യങ്ക ത്രിപാഠി
താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ പങ്കുവച്ച് നടി ദിവ്യങ്ക ത്രിപാഠി. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യങ്ക. വലിയൊരു ബ്രേക്കിങ് സിനിമയ്ക്ക് വേണ്ടി സംവിധായകനുമായി കിടക്ക പങ്കിടണം എന്നാണ് പറഞ്ഞതെന്നും, എതിര്‍ത്തപ്പോള്‍ തന്നെ കുറിച്ച് വ്യാജ വാര്‍ത്ത പരത്തിയതായും ഭീഷണിപ്പെടുത്തിയതായും നടി വെളിപ്പെടുത്തി. ദിവ്യങ്കയുടെ വാക്കുകള്‍ : ‘ഒരു ഷോ അവസാനിച്ചു കഴിഞ്ഞാല്‍ അവിടെ അടുത്ത പ്രശ്നം തുടങ്ങും. കൈയ്യില്‍ പണമേ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ബില്ലുകളും …
Read More »പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ
കോട്ടയം: കോട്ടയത്ത് വെച്ച് പാമ്പിനെ പിടിക്കുന്നതിനിടെ വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റു. മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സംഭവം. വൈകുന്നേരം നാലരയോടെ കോട്ടയം കുറിച്ചിക്ക് സമീപത്ത് വെച്ചാണ് മൂർഖൻ പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടെ വാവ സുരേഷിന് കടിയേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
Read More »പി.എസ്.ജി വിട്ട് ഫ്രാൻസ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്ബന്‍മാരായ റയല്‍ മാഡ്രിഡിലേക്ക്
പാരീസ് സെന്‍റ് ജെര്‍മെയ്ന്‍ (പി.എസ്.ജി) സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്ബന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഫ്രീ ഏജന്റായിട്ടാവും എംബാപ്പെ മാഡ്രിഡിലെത്തുക. ജുലൈയിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്‍റെ കരാര്‍ അവസാനിക്കുന്നത്. സീസണിലെ 23കാരനായ എംബപ്പെയുമായുള്ള കരാര്‍ പുതുക്കാനുള്ള പി.എസ്.ജിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണയും താരത്തെ സ്‍പെയിനിലെത്തിക്കാന്‍ റയല്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. എന്നാല്‍ ഈ സീസണ്‍ അവസാനിക്കുന്നതിന് മുമ്ബ് എംബാപ്പെ റയല്‍ മാഡ്രിഡിന് …
Read More »രാജ്യ സുരക്ഷയ്‌ക്ക് ഭീഷണി ; തിരിച്ചടിയായത് രാജ്യവിരുദ്ധ റിപ്പോര്‍ട്ടുകള്‍; മീഡിയ വണ്‍ വിലക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്
ജമാ അത്തെ ഇസ്ലാമിയുടെ മാദ്ധ്യമ സ്ഥാപനമായ മീഡിയാ വണ്ണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. രാജ്യ സുരക്ഷയെ ബാധിക്കുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തതാണ് നടപടിക്ക് കാരണം. സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം വിസമ്മതിച്ചു. സുരക്ഷാ ക്ലിയറന്‍സുമായി ബന്ധപ്പെട്ട നോട്ടീസ് വാര്‍ത്താ വിതരണ മന്ത്രലയത്തില്‍ നിന്നും മുന്‍കൂട്ടി തന്നെ സ്ഥാപനത്തിന് നല്‍കിയിരുന്നു . എന്നാല്‍ ഇതിനു വ്യക്തമായ മറുപടി മീഡിയ വണ്‍ നല്‍കിയില്ല. …
Read More »ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായി ഡോക്ടറുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
യുപി രണ്ടുദിവസം മുമ്ബ് കാണാതായ എട്ടുവയസ്സുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഡോക്ടറുടെ മകനെയാണ് ഛാത്രി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡോക്ടറുടെ മുന്‍ ജീവനക്കാരായ നിജാം, ഷാഹിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് മുതലാണ് എട്ടുവയസ്സുകാരനെ കാണാതായത്. തുടര്‍ന്ന് ഡോക്ടറായ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. …
Read More »ദിലീപിന്‍്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി; ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വാദം തുടരും, സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപിന്റേയും ഒപ്പമുള്ളവരുടേയും ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്നതില്‍ നാളെ ഉച്ചയ്ക്ക് കോടതി തീരുമാനം പറയും. ഏത് ഫോറന്‍സിക് ലാബിലേക്ക് ഫോണുകള്‍ അയക്കണം എന്നതില്‍ കോടതി നാളെ തീരുമാനം പറയും. നാളെ 1.45-നാണ് ഉപഹര്‍ജി പരിഗണിക്കുക. തന്റെ വീട്ടില്‍ നിന്നും കൊണ്ടു പോയ എല്ലാ ഗാഡ്ജറ്റുകളും പൊലീസിന്റെ കൈവശമുണ്ടെന്നും …
Read More »ജനത്തിന് കെ എസ് ഇ ബിയുടെ തലക്കടി, മഹാമാരിയിൽ ജനം മുങ്ങി തപ്പുമ്പോൾ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു..
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പാലക്കാട് പറഞ്ഞു. നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നും, ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പെടെ നല്‍കേണ്ടതു ണ്ടെന്നും പറഞ്ഞ വൈദ്യുതി മന്ത്രി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ആവശ്യമെന്നും നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും പാലക്കാട് പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് പരമാവധി ഒന്നര …
Read More »