നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി വന്ന ബാലചന്ദ്രകുമാറിനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത്. ബാലചന്ദ്രകുമാറിന്റെ അടുത്ത ബന്ധുവാണ് ദിലീപ് കേസിന്റെ തലപ്പത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോണ്‍ കോളുകളും റെക്കോര്‍ഡ് ചെയ്ത് വേണ്ടകാര്യങ്ങള്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ ബാലചന്ദ്രകുമാര്‍ ഭാവിയില്‍ വിലപേശാന്‍ സാധ്യതയുണ്ടെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. ദിലീപിനെതിരായ കേസുകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ദിലീപിനെ നശിപ്പിക്കുക എന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ വത്യസ്ത ആരോപണങ്ങളും കേസുകളും കൊണ്ടുവരുന്നത്. നിലവിലെ കേസുകളില്‍ …
Read More »കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്: വെറുതെവിട്ടെങ്കിലും നസീറിനും ഷഫാസിനും പുറത്തിറങ്ങാനാവില്ല
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ഹൈകോടതി കുറ്റവിമുക്തരാക്കിയെങ്കിലും തടിയന്റവിട നസീറിനും ഷഫാസിനും ജയില്‍മോചിതരാകാന്‍ കഴിയില്ല. 2013ല്‍ വിചാരണ പൂര്‍ത്തിയാക്കി വിധിപറഞ്ഞ കശ്മീര്‍ റിക്രൂട്മെന്റ് കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതാണ് ഇവര്‍ക്ക് ജയില്‍മോചനത്തിന് തടസ്സമായുള്ളത്. ഈ കേസിലെ മൂന്നും അഞ്ചും പ്രതികളായാണ് ഇവര്‍ വിചാരണ നേരിട്ടത്. അന്ന് വിധി പറഞ്ഞപ്പോള്‍ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എസ്. വിജയകുമാര്‍ ഇരുവരുടെയും ശിക്ഷ കാലാവധി തുടങ്ങുന്നതിന് പരിധി നിശ്ചയിച്ചതും പുറത്തിറങ്ങലിന് തടസ്സമാണ്. കോഴിക്കോട് സ്ഫോടനക്കേസിലെ …
Read More »ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ നേരില്‍ കാണാന്‍ മോഹം; പതിനാറുകാരി ഈരാറ്റുപേട്ടയില്‍ നിന്നും വണ്ടികയറി തലസ്ഥാനത്ത് കാലുകുത്തി; പിന്നെ സംഭവിച്ചത്…
കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഈരാറ്റുപേട്ടയ്ക്കു സമീപം ഭരണങ്ങാനം മേലന്പാറയില് നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയോടെ പെണ്‍കുട്ടിയെ പോലീസ് ഈരാറ്റുപേട്ടയില്‍ എത്തിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ഇന്നലെ പുലര്‍ച്ചെയാണ് കാണാതായത്. തുടര്‍ന്നു വീട്ടുകാര്‍ നല്കിയ പരാതിയെതുടര്‍ന്നു ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെണ്‍കുട്ടി യാത്ര ചെയ്ത കെഎസ്ആര്‍ടിസി ബസിന്റെ കണ്ടക്ടര്‍ നല്കിയ വിവരമാണ് നിര്‍ണായകമായത്. രാവിലെ ആറരയ്ക്ക് മേലന്പാറ ജംഗ്ഷനില്‍ …
Read More »ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കും; ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് മാറ്റമില്ല: മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കും. പത്ത് മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകള്‍ക്ക് ജിസ്യൂട്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കും. ക്ലാസുകളിലെ ഹാജര്‍ നില നിര്‍ബന്ധമായി രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 31ന് തുടങ്ങും. കോവിഡ് പോസിറ്റീവായ കൂട്ടികള്‍ക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക …
Read More »പുനീത് രാജ്കുമാറിന്‍റെ അവസാന ചിത്രം സോളോ റിലീസിന്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്…
അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്‍റെ അവസാന ചിത്രം സോളോ റിലീസായി തിയറ്ററുകളിലെത്തും. പുനീത് രാജ്കുമാര്‍ അഭിനയിച്ച ‘ജെയിംസ്’ എന്ന ചിത്രമാണ് തിയറ്ററുകളില്‍ ഒറ്റക്കെത്തുക. പുനീതിന്‍റെ ജന്മദിനമായ മാര്‍ച്ച് 17നാണ് ചിത്രം തിയറ്ററിലെത്തുക. താരത്തോടുള്ള ആദരസൂചകമായാണ് കര്‍ണാടകയില്‍ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകരും വിതരണക്കാരും തീരുമാനിച്ചത്. ഇതോടെ മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസ് സോളോ റിലീസായി തിയറ്ററിലുണ്ടാകും. കന്നഡയിലെ പവര്‍സ്റ്റാര്‍ …
Read More »വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങാം, ആരും പട്ടിണി കിടക്കരുത്: മുഖ്യമന്ത്രി
സംസ്ഥാനത്ത് ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങാമെന്ന് നിർദേശിച്ച് മന്ത്രിസഭായോഗം. ആരും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. നിലവിൽ ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുളളതെന്നും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ന് വിളിച്ചു ചേർത്ത മന്ത്രി സഭായോഗത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. കോവിഡ് മൂന്നാം തരംഗം നേരത്തെ ആകുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ഫെബ്രവരി 15നകം സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നേരത്തെ …
Read More »ഇരയെ വിവാഹം കഴിച്ചുവെന്ന് കരുതി ബലാത്സംഗം മാഞ്ഞുപോവില്ലെന്ന് കോടതി; ജലീലിന് 27 വർഷം കഠിന തടവിന് ഉത്തരവ്, 2.10 ലക്ഷം രൂപ പിഴയും!
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവിന് ഉത്തരവിട്ടു. കൂടാതെ 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലീലി(40)നെയാണ് ജഡ്ജി എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. ഇരയെ വിവാഹം കഴിച്ചതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി ശിക്ഷ വിധിച്ചത്. 2014 ഏപ്രിലിൽ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റർ …
Read More »പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാന്‍ ലാലേട്ടന്‍ കാണിച്ച ആ ധൈര്യം: മറ്റേത് സൂപ്പര്‍സ്റ്റാര്‍ ഇതുപോലെ ചെയ്യുമെന്ന് വി എ ശ്രീകുമാര്‍.
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ പൃഥ്വിരാജിന്റെ അച്ഛനായി അഭിനയിക്കാന്‍ മോഹന്‍ലാല്‍ കാണിച്ച ധൈര്യത്തെ പ്രശംസിച്ചു കൊണ്ട് ഒടിയന്റെ സംവിധായകൻ ശ്രീകുമാർ രംഗത്ത്. ഫേസ്ബുക് പോസ്റ്റിൽ ആയിരുന്നു പ്രശംസ. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം : മകള്‍ ലക്ഷ്മി പാട്ടെഴുതിയ സിനിമ. സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ എന്നിങ്ങനെ പ്രിയപ്പെട്ട ലാലേട്ടന്‍, പൃഥി വരെയുള്ള അനേകം കാരണങ്ങളാല്‍ കണ്ണുമടച്ച് ബ്രോഡാഡിയെ എനിക്ക് ഇഷ്ടപ്പെടാം. അക്കാരണങ്ങള്‍ക്ക് എല്ലാം മുകളില്‍ ബ്രോഡാഡി കണ്ട് സന്തോഷിച്ചു. വ്യക്തിപരമായി …
Read More »കുളിക്കാൻ കയറി, ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങിയില്ല; തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ!
കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്. ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലഫ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം …
Read More »നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കൂടി സി കാറ്റഗറിയിലേയ്ക്ക്…
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ കൂടി നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. മുന്‍പ് തിരുവനന്തപുരം ജില്ലയെ മാത്രമായിരുന്നു സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനമായത്. സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ജില്ലകളുടെ നിയന്ത്രണങ്ങള്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മത, രാഷ്ട്രീയ, സാമുദായിക, പൊതുപരിപാടികള്‍ ഒന്നും ഈ ജില്ലകളില്‍ …
Read More »