തന്നെ കടിച്ചത് വിഷമുള്ള പാമ്ബാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പന്‍വേലിലെ ഫാം ഹൗസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് സല്‍മാന്‍ ഖാന് പാമ്ബുകടിയേറ്റത്. ഉടന്‍ തന്നെ നവിമുംബൈയിലെ കാമോതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി നിരീക്ഷണത്തിന് ശേഷം തിരിച്ചെത്തിയ ശേഷമാണ് താരം സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. ‘ഫാം ഹൗസില്‍ കയറിയ പാമ്ബിനെ ഒരു വടി ഉപയോഗിച്ച് ഞാന്‍ പുറത്തേയ്‌ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ പാമ്ബ് എന്റെ കൈയിലേക്ക് കയറി മൂന്ന് തവണ കൊത്തി. …
Read More »ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും; ബോയ്സ്, ഗേള്‍സ് സ്‌കൂളുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചനയിലെന്നും മന്ത്രി ശിവന്‍കുട്ടി
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. ബോയ്സ്, ഗേള്‍സ് സ്‌കൂളുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ബോയ്സ്, ഗേള്‍സ് സ്‌കൂളുകള്‍ മാറ്റി മിക്സഡ് സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ അതാത് സ്‌കൂളുകളിലെ പിടിഎ തീരുമാനമെടുത്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു. പിടിഎ തീരുമാന പ്രകാരം മിക്സഡ് സ്‌കൂളിന് അംഗീകാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്ത് ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസ …
Read More »“90 മിനുട്ടും കളിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ കോച്ചിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു” – സഹല്‍
കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹല്‍ അബ്ദുല്‍ സമദ് മികച്ച ഫോമില്‍ ആണെങ്കിലും താരം ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തിലിം 90 മിനുട്ടും ഗ്രൗണ്ടില്‍ തുടര്‍ന്നിട്ടില്ല. തനിക്ക് എല്ലാ കളിക്കാരെയും പോലെ മുഴുവന്‍ സമയവും കളിക്കണമെന്ന് തന്നെയാണ് ആഗ്രഹം എന്ന് സഹല്‍ ഇന്നലെ മത്സര ശേഷം പറഞ്ഞു. പക്ഷെ താന്‍ എത്ര മിനുട്ട് കളിക്കണം എന്നത് കോച്ചിന്റെ തീരുമാനമാണ്. അദ്ദേഹം പലതും കണക്കിലെടുത്താകും ഇത്തരം തീരുമാനം എടുക്കുന്നത്. ആ തീരുമാനം …
Read More »സംസ്ഥാനത്ത് ‘അതിഥികള്‍’ ആയി വിലസുന്നത് കൊടുംകുറ്റവാളികൾ, ഒന്നും ചെയ്യാനാകാതെ അധികൃതര്‍, അഞ്ച് വര്‍ഷത്തിനിടെ പ്രതികളായത് 3,650 കേസുകളില്‍…
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായത് 3,650 ക്രിമിനല്‍ കേസുകളില്‍. 2020 വരെയുള്ള കണക്കാണിത്. 15ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അതേസമയം നിലവില്‍ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ 25,000ത്തോളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് …
Read More »രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 500 കടന്നു; ഏറ്റവും കൂടുതൽ രോഗ ബാധിതർ മഹാരാഷ്ട്രയിൽ; കേരളത്തിൽ 57 പേർക്ക് രോഗം…
ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത് നിലവില്‍ 508 പേരിലാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 153 പേര് രോഗമുക്തരായി. ഹിമാചല്‍പ്രദേശിലും മധ്യപ്രദേശിലും ആദ്യമായി രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നുമെത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം രാജ്യത്ത് 77 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 141 പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചത്. ഡല്‍ഹി(79), കേരളം(57), ഗുജറാത്ത്(49), …
Read More »കിഴക്കമ്ബലത്ത് പോലീസിനെ ആക്രമിച്ച സംഭവം; കസ്റ്റഡിയില്‍ ഉള്ള മുഴുവന്‍ പേരും പ്രതികളാകും…
എറണാകുളം കിഴക്കമ്ബലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയില്‍ ഉള്ള മുഴുവന്‍ പേരും പ്രതികളാകും. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 50പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും ആണ് അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. പ്രതികള്‍ 12ലക്ഷം …
Read More »മീന്‍ തിന്ന പൂച്ചകള്‍ പിടഞ്ഞു ചത്തു; നാട്ടുകാര്‍ ആശങ്കയില്‍; പരിശോധനാഫലം പുറത്ത്…
വീടുകളില്‍ വില്‍പ്പനയ്ക്കായി എത്തിച്ച മീന്‍ (fish) തിന്ന പൂച്ചകള്‍ (cats) തല്‍ക്ഷണം പിടഞ്ഞുവീണ് ചത്തു. കുറ്റിപ്പുറം നാഗപറമ്പില്‍ ഇന്നലെ രാവിലെ ഒന്‍പത് മണിക്കാണ് സംഭവം. മാണിയങ്കാടുള്ള വില്‍പനക്കാരന്‍ വീടുകളില്‍ മത്സ്യം വില്‍ക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി. ഇതിനുപിന്നാലെ മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. മീന്‍ വില്പനക്കാരനില്‍ നിന്ന് മത്സ്യം വാങ്ങിയ സ്ത്രീ സമീപത്തുണ്ടായിരുന്ന 2 പൂച്ചകള്‍ക്ക് മീനുകള്‍ …
Read More »നിയന്ത്രിതമായ ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു; ഗൂഗിളിന് 100 മില്യണ്‍ ഡോളര്‍ പിഴ ; ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റയ്ക്ക് 27.2 മില്യണ്‍ ഡോളര്‍ പിഴയും…
പ്രാദേശിക നിയമം മൂലം നിയന്ത്രിതമായ ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് ഗൂഗിളിന് ഏകദേശം 100 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി മോസ്‌കോയിലെ ഒരു കോടതി. ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റയ്ക്ക് 27.2 മില്യണ്‍ ഡോളര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇതുവഴി ഏകദേശം 130 മില്യണ്‍ ഡോളറാണ് ഇരു കമ്ബനികള്‍ക്കും പിഴ ചുമത്തിയിരിക്കുന്നത്. മോസ്കോ കോടതി ഗൂഗിളിന് 7.2 ബില്യണ്‍ റുബിളാണ് പിഴ ചുമത്തിയത്. നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ …
Read More »രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം: കേന്ദ്ര സംഘം കേരളത്തിലേക്ക്…
രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തുന്നത്. കൊവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോണ്‍ ഭീതി കൂടി ആയതോടെ കൂടുതല്‍ നിരീക്ഷണവും പരിശോധനയും വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം …
Read More »വാഹനാപകടത്തില്‍ 2 വിദ്യാര്‍ഥികള്‍ മരിച്ചു; അപകടം മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈകിന്റെ ഹാന്‍ഡില്‍ കുടുങ്ങി തെറിച്ചുവീണ്
വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ബെനാര്‍ഘട്ടയിലെ എ എം സി കോളജ് വിദ്യാര്‍ഥികളായ കൗശിക് (19), സുഷമ (19) എന്നിവരാണ് മരിച്ചത്. മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിയില്‍ ബൈകിന്റെ ഹാന്‍ഡില്‍ കുടുങ്ങി തെറിച്ചുവീണാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹാന്‍ഡില്‍ ലോറിയില്‍ കുടുങ്ങിയതോടെ ബൈക് റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ ഇരുവരും തലയടിച്ച് വീണു. 10 മീറ്ററോളം ബൈകിനെ വലിച്ചിഴച്ച് മുന്നോട്ടുപോയശേഷമാണ് ലോറി നിര്‍ത്തിയത്. ഇരുവരും വ്യാഴാഴ്ച ബെനാര്‍ഘട്ട ബയോളജികല്‍ …
Read More »