മാതൃഭാഷ മധുരും നുണഞ്ഞ് തുടങ്ങുന്ന പ്രായത്തിലാണ് 18 ഇന്ത്യന്‍ ഭാഷകളും 14 വിദേശഭാഷകളും ആദ്യശ്രീയുടെ കുഞ്ഞുനാവില്‍ വഴങ്ങുന്നത്. വെള്ളനാട് രുഗ്മ ഭവനില്‍ സിദ്ധാര്‍ഥ് -നീതു ദമ്ബതികളുടെ മകളാണ്. തമിഴും ഹിന്ദിയും തെലുങ്കും കന്നടയും ഉര്‍ദുവും ബംഗാളിയും മാത്രമല്ല, ഫ്രഞ്ചും റഷ്യനും ജര്‍മനും ജാപ്പനീസും സ്പാനിഷും ഡച്ചും സ്വീഡിഷുമെല്ലാം കുട്ടിപ്പാട്ടുകളായി ഈ കുരുന്നിന്റെ വരുതിയിലുണ്ട്. ഭാഷയുടെ പേര് പറഞ്ഞാല്‍ മതി, ആ ഭാഷയിലെ പാട്ട് ആദ്യശ്രീ പാടും. ഒരു വയസുള്ളപ്പോള്‍ തന്നെ …
Read More »സിവില്‍ സര്‍വീസ് ജേതാവ് പി.സിബിനെ സംസ്കൃതി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ആദരിച്ചു…
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 408 ആം റാങ്ക് നേടി നാടിന് അഭിനന്ദനമായ പുത്തൂര്‍ ബെസ്റ്റ് ബേക്കറി ഉടമയും ചെരുമാങ്ങാട് സ്വദേശി പെരിന്‍പന്‍റെയും ദീപയുടെയും മകന്‍ പി.സിബിന് പുത്തൂര്‍ സംസ്കൃതി ഫൌണ്ടേഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും NEWS 22 മാധ്യമങ്ങളുടെയും ആദരവ് നല്‍കി. ചടങ്ങില്‍ സംസ്കൃതി ഫൌണ്ടേഷന്‍ ചെയര്‍മാനും NEWS 22 ചാനല്‍ ഡയറക്ട്ടര്‍ ശ്രീ കളീലഴികം സുരേഷ്, ചാത്തിനാങ്കുളം MSMHSS അദ്ധ്യാപകന്‍ ശ്രീ ബോബിപോള്‍ കൈതക്കോട്, ശ്രീജിത്ത് സോമന്‍, അജിത്ത് …
Read More »നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ല: വൈദ്യപരിശോധന ഫലം പുറത്ത്…
ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഇതു സംബന്ധിച്ച വൈദ്യപരിശോധന ഫലം പുറത്ത് വന്നു. ജനജീവിതം സ്തംഭിപ്പിച്ച് വൈറ്റില ഇടപ്പള്ളി ദേശീയപാത തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയാണ് പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയത്. മദ്യപിച്ചെത്തിയാണ് ജോജു ബഹളം വച്ചതെന്നും സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചിരുന്നു. കാറില്‍ മദ്യകുപ്പികള്‍ അടക്കം ഉണ്ടായിരുന്നുവെന്നും ഷിയാസ് …
Read More »കോവാക്സിന്‍ ഓസ്ട്രേലിയയില്‍ അംഗീകാരം; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റിന്‍ നിര്‍ബന്ധമില്ല…
ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന് ഓസ്ട്രേലിയയില്‍ അംഗീകാരം നല്‍കി. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയിലെത്തുമ്ബോള്‍ ക്വാറന്റിന്‍ നിര്‍ബന്ധമില്ലെന്നും ഓസ്ട്രേലിയ വ്യക്തമാക്കി. ചൈന നിര്‍മിത വാക്സിനായ സിനോഫാമിനും ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്. അതെ സമയം രാജ്യത്ത് കഴിഞ്ഞ ദിവസം 12,514 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,58,817 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 248 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ആക്റ്റീവ് കേസുകള്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ വാക്സിന്‍ …
Read More »ഇന്ത്യന്‍ ബാറ്റര്‍മാര്‍ അനാവശ്യഷോട്ടുകള്‍ക്ക് മുതിര്‍ന്നതിന് പിന്നിലെ കാരണം വിശദീകരിച്ച് ജസ്പ്രീത് ബുംറ….
നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു ന്യൂസിലാന്‍ഡ് ഇന്ത്യയെ പരാജയപെടുത്തിയത്. 110 റണ്‍സ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്കോര്‍ ചെയ്യാന്‍ സാധിച്ചത്. മത്സരശേഷം നിര്‍ണായക പോരാട്ടത്തില്‍ ബാറ്റിങിലെ ഇന്ത്യയുടെ വ്യത്യസ്തമായ സമീപനത്തിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് പേസര്‍ ജസ്പ്രീത് ബുംറ. മത്സരത്തില്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപെട്ട ശേഷവും അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കവെയാണ് സീനിയര്‍ താരങ്ങളായ രോഹിത് …
Read More »മൂന്നാം തരംഗം ഇന്ത്യയില്‍ ഉടന്‍ എത്തുമോ..? ആഗോളതലത്തില്‍ കോവിഡ് പെരുകുന്നു…
രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മൂന്നാം തരംഗ ഭീഷണി ഉയരുന്നു. ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം രണ്ടു മാസത്തിനിടെ ആഗോളതലത്തില്‍ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി ഡബ്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വൈറസിനു ജനിതകമാറ്റം സംഭവിച്ച് …
Read More »പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ കരണം അടിച്ചു തകര്‍ത്തു; കൊല്ലത്ത് 19 കാരന്‍ പോലീസ് പിടിയില്‍….
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്ക്ക് കടന്ന് പിടിച്ച് മര്‍ദിച്ച 19 വയസുകാരന് പോലീസ് പിടിയില്‍. തൃക്കോവില്‍വട്ടം സ്വദേശി അജിത്തിനെയാണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് വൈകുന്നേരം അജിത്ത് പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി കൈയ്ക്ക് കടന്ന് പിടിച്ച് കരണത്ത് അടിക്കുകയായിരുന്നു. പെണ്‍കുട്ടി ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിക്കുകയും ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്യുകയും ചെയ്ത വിരോധത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പരസ്യമായി കടന്ന് പിടിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അജിത്തിനെ പിടികൂടുകയായിരുന്നു. …
Read More »മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.40 അടിയായി താഴുന്നു…
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇന്ന് രാവിലെ ജലനിരപ്പ് 138.40 അടിയായി താഴ്ന്നു. ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പില്‍ വേയില്‍ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകള്‍ ഇന്ന് അടച്ചേക്കും. ആറ് ഷട്ടറുകളാണ് നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്. മൂന്നു ഷട്ടറുകള്‍ 70 സെന്‍റീമീറ്ററും മൂന്നെണ്ണം അന്‍പത് സെന്‍റീ മീറ്ററുമാണ് ഉയര്‍ത്തിയത്. തമിഴ്നാട് കൊണ്ടു പോകുന്നതിന് പുറമെ സ്പില്‍വേയിലൂടെയും ജലം തുറന്നു വിട്ടതോടെയാണ് ജലനിരപ്പ് കുറഞ്ഞത്.
Read More »18 ദിവസത്തെ ചികിത്സക്ക് ശേഷം മന്‍മോഹന്‍ സിംഗ് ആശുപത്രിവിട്ടു…
പനിയും മറ്റ് അവശതകളുമായി കഴിഞ്ഞ 18 ദിവസമായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു. ഒക്ടോബര്‍ 13 നായിരുന്നു സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും അവശതയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സിംഗിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത് വലിയ വിവാദമായിരുന്നു. സിംഗിന്റെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് മാണ്ഡവ്യ വാര്‍ഡിനകത്ത് ഒരു ഫോട്ടോ ഗ്രാഫറേയും കൂട്ടി വന്നതായി മകള്‍ ആരോപിച്ചതോടെയാണ് വിവാദത്തിന് …
Read More »പാചക വാതകത്തിന് വില കുത്തനെ കൂട്ടി; തലസ്ഥാനത്ത് സിലിണ്ടറൊന്നിന് രണ്ടായിരം രൂപ……
പാചക വാതകത്തിന് വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വന്‍ വര്‍ദ്ധിപ്പിച്ചത്. കേരളത്തില്‍ 1994 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു. ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിനു 2,133 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Read More »