കിഴിശ്ശേരി മുണ്ടംപറമ്ബില് ഫര്‍ണിച്ചര്‍ ജോലി ചെയ്യുകായായിരുന്നവര്ക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. 15ഓളം പേര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. ഫര്‍ണിച്ചര്‍ ഷെഡ് ഉടമ മുണ്ടംപറമ്ബ് കൊട്ടക്കാട്ടില്‍ അബൂബക്കര്‍, ഷിജിത്ത് തൃപ്പനച്ചി, രാധാകൃഷണന് കൊണ്ടോട്ടി, ഇതരസംസ്ഥാന തൊഴിലാളികളായ ഷരീഫ്, സുമിത്ത് തുടങ്ങിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുത്തേറ്റവരില്‍ പകുതിയിലധികം പേര് ഇതരസംസ്ഥാന തൊഴിലാളികളാണ്. ഉടമ …
Read More »ആ സംഘം കോഴിക്കോട്ടെത്തി; ക്രൂരമായ ആക്രമണം ഉണ്ടാവും, ജാഗ്രത നിർദേശവുമായി പൊലീസ്…
കോഴിക്കോട്: വളരെ വലിയ അക്രമകാരികളായ കുറുവ മോഷണസംഘം കോഴിക്കോട് എത്തിയെന്ന് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ്. സംഘം കോഴിക്കോട് എത്തിയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് പിടിയിലായവരെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ അതിക്രമിച്ച് കയറി മോഷ്ടിക്കുകയാണ് കുറുവ സംഘത്തിന്റെ രീതി. അതീവ ആക്രമണകാരികളാണ് ഇവർ. കോടാലി, …
Read More »സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രതാ നിർദേശം…
ഗ്ലോബല്‍ ഫോര്‍കാസ്റ്റിംഗ് സിസ്റ്റം മോഡല്‍ പ്രകാരം വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ഇന്ന് രാത്രി അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യത. മലയോര പാതകളിലെ രാത്രി ഗതാഗതം പൂര്‍ണമായും നിരോധിക്കേണ്ടതാണ്. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലെര്‍ട്ടുകളില്‍ മാറ്റങ്ങള്‍ …
Read More »ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്തെ 10 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു…
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്‍റതാണ് തീരുമാനം. പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍, പമ്ബ, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, എറണാകുളം ജില്ലയിലെ ഇടമലയാര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള അണക്കെട്ടുകളാണിവ. മാട്ടുപ്പെട്ടി, പൊന്മുടി …
Read More »മഴക്കെടുതി; പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതികള്‍…
അതിതീവ്ര മഴയെ തുടര്‍ന്ന് 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷകളും വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചിരുന്നു പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവര്‍ഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രില്‍ …
Read More »ഇടുക്കി ഡാം തുറക്കുന്നു; ഡാം തുറക്കുക നാളെ രാവിലെ 11 മണിക്ക്; തീരുമാനം വിദഗ്ധ സമിതിയുടേത്; അതീവജാഗ്രത നിര്‍ദേശവുമായി അധികൃതര്‍…
ശക്തമായ മഴയില്‍ നീരൊഴുക്ക് കൂടിയതോടെ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചു. നാളെ രാവിലെ 11 മണിക്കാകും ഡാം തുറക്കുക. ഇനിയും ജലം സംഭരിക്കുന്നത് സ്ഥിതി ഗുരുതമാക്കുമെന്ന വിദഗ്ധ സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. കക്കി, ഷോളയാര്‍ ഡാം തുറന്നിട്ടുണ്ട്. ഇടമലയാര്‍ ഡാമും തുറക്കാനുള്ള ആലോചന ശക്തമാണ്. അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നതിനു വിദഗ്ധ സമിതി നിര്‍ദേശം വേണമെന്ന് ഇന്നു …
Read More »കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; ചേതനയറ്റ മാര്‍ട്ടിനും മക്കള്‍ക്കും വിടചൊല്ലി നാട്…
ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങള്‍ സംസ്കാരത്തിനായി എത്തിച്ചു. കൂട്ടിക്കല്‍ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി മാര്‍ട്ടിന്‍(45), മക്കളായ സ്‌നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാല്‍ പള്ളിയില്‍ തന്നെയാണ് പൊതു ദര്‍ശനം. അടുത്തടുത്ത കല്ലറകളിലാണ് ഒരു കുടുംബത്തിലെ മരിച്ച ആറ് പേര്‍ക്കും അന്ത്യ വിശ്രമം …
Read More »ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു…
ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം നടത്തിയതിന്റെ പേരില്‍ ഇന്ത്യയുടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ഹാന്‍സി എസ്.പി നിതിക ഗെലോട്ട് പറഞ്ഞു. താരത്തിന് പിന്നീട് ജാമ്യം അനുവദിച്ചതായും എസ്.പി അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ നടത്തിയ ജാതീയ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് താരത്തിന് …
Read More »എണ്ണശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്…
കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയില്‍ തീപ്പിടിത്തമുണ്ടായി. കുവൈത്ത് അഹമ്മദിയിലെ പഴയ റിഫൈനറിയിലെ ഒരു യൂനിറ്റിലാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. അല്‍പ നേരം മുമ്ബാണ്‌സ്‌ഫോടനം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മിനാ അല്‍ അഹമ്മദി റിഫൈനറിയിലെ എആര്‍ഡിഎസ് യൂനിറ്റിലാണു സ്‌ഫോടനമുണ്ടായത്. സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍ വരെ കേട്ടതായി പരിസരവാസികള്‍ അറിയിച്ചു. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയുടെ അഗ്‌നിശമന വിഭാഗം തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ …
Read More »ആലപ്പാട് അഴീക്കലില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി…
ആലപ്പാട് അഴീക്കല്‍ ഹാര്‍ബറില്‍നിന്നും മത്സ്യബന്ധനത്തിന് പോകുമ്ബോള്‍ അപകടത്തില്‍ പെട്ട് കാണാതെയായ മത്സ്യത്തൊഴിലാളിയായ രാഹുലിന്റെ മൃതദേഹം കണ്ടെത്തി. 32 വയസ്സായിരുന്നു. ആറ് ദിവസം മുമ്ബാണ് ദേവീപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ രാഹുലിനെ കാണാതായത്. അഴീക്കല്‍ ഹാര്‍ബറില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ വല കോരി നില്‍ക്കെ വള്ളത്തില്‍ വീണാണ് അപകടമുണ്ടായത്. കാലാവസ്ഥയിലെ മാറ്റം തിരച്ചില്‍ ദുഷ്‌കരമാക്കിയതിനാലാണ് കണ്ടെത്താന്‍ വൈകിയത്. 2018 ലെ മഹാപ്രളയത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ …
Read More »