Breaking News

Slider

കൊറോണ കാലത്ത് 415 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്…

കൊറോണ കാലത്ത് സ്‌കൂളുകള്‍ അടച്ചു പൂട്ടിയതിന് ശേഷം ജപ്പാനില്‍ 415 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സര്‍വേ കണക്കുപ്രകാരം പ്രാദേശിക മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1947 ന് ശേഷം രേഖപ്പെടുത്തുന്ന എറ്റവും ഉയര്‍ന്ന കണക്കാണിത്. 7 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് ഉണ്ടായിരുന്നത് ജപ്പാനിലായിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി നടപ്പാക്കിയ വിവിധ പദ്ധതികളുടേയും പ്രവര്‍ത്തനങ്ങളുടേയും ഫലമായി 2009 മുതല്‍ തുടര്‍ച്ചയായ 10 വര്‍ഷം ജപ്പാനില്‍ …

Read More »

സിബിഎസ്‌ഇ പ്ലസ് ടു ,10 പരീക്ഷകള്‍ക്കുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി…

പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സിബിഎസ്‌ഇ ബോര്‍ഡ് പുറത്തിറക്കി. 10, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശമാണ് പുറത്തിറക്കിയത്. നവംബര്‍ മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഈ വര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ രണ്ട് ഘട്ടങ്ങളായാണ് നടക്കുക. നവംബര്‍ 15 മുതലും 25 മുതലുമാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ രണ്ടു ടേമുകളും നിര്‍ബന്ധമായും എഴുതിയിതിക്കണം. ടേം ഒന്നാം പരീക്ഷയില്‍ 50 ശതമാനം സിലബസ് മാത്രമാണ് ഉള്‍കൊളളിച്ചിരിക്കുന്നത്. ബാക്കി 50 ശതമാനം ടേം രണ്ടില്‍ ഉള്‍പ്പെടുത്തും. 90 …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടായേക്കും. പാലക്കാട് , മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നാളെയും മഴ തുടരുമെന്നാണ് കാലവാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്നലെ രൂപപ്പെട്ട രണ്ട് ന്യൂനമര്‍ദ്ദങ്ങളാണ് മഴയ്ക്ക് കാരണം.

Read More »

കറിക്ക് രുചിയില്ല, അമ്മയെയും സഹോദരിയെയും വെടിവച്ച്‌ കൊലപ്പെടുത്തി യുവാവ്…

കറിക്ക് രുചി കുറവാണെന്ന പേരില്‍ അമ്മയെയും സഹോദരിയെയും വെടിവച്ച്‌ കൊലപ്പെടുത്തി യുവാവ്. 42കാരി പാര്‍വതി നാരായണ ഹസ്ലര്‍, 19കാരി രമ്യ നാരായണ ഹസ്ലര്‍ എന്നിവരാണ് മരിച്ചത്. ഉത്തര കര്‍ണാടകയിലെ ഡോഡ്മാനെ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയോടെയാണ് ക്രൂര സംഭവം നടന്നത്. സംഭവത്തില്‍ 24 കാരനായ മഞ്ജുനാഥ ഹസ്ലറെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്യത്തിന് അടിമയാണെന്നാണ് റിപ്പോര്‍ട്ട്. കറിക്ക് രുചിയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട 24കാരന്‍ തോക്കെടുത്ത് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം …

Read More »

ധീരജവാന്‍ വൈശാഖിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ മമ്മൂട്ടി….

കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി ധീര ജവാന്‍ വൈശാഖിന് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി. ‘ധീരജവാന്‍ വൈശാഖിന് ആദരാഞ്ജലികള്‍’ എന്ന കുറിപ്പോടെ വൈശാഖിന്‍റെ ചിത്രങ്ങള്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവച്ചു. വൈശാഖിന് അന്ത്യ യാത്രാമൊഴി നല്‍കാന്‍ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂര്‍ ഗ്രാമത്തില്‍ ഇന്ന് തടിച്ചുകൂടിയത്. പാങ്ങോട് സൈനിക ക്യാമ്ബില്‍ നിന്ന് വിലാപ യാത്രയായാണ് വൈശാഖിന്‍റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്. വൈശാഖ് പഠിച്ച കുടവട്ടൂര്‍ എല്‍പി സ്കൂളിലേക്ക് വിലാപയാത്ര …

Read More »

മലപ്പുറം കൊണ്ടോട്ടിയില്‍ കേസ് അന്വേഷണത്തിന് എത്തിയ എസ് ഐക്ക് കുത്തേറ്റു; പ്രതി കസ്റ്റഡിയില്‍…

കൊണ്ടോട്ടിയില്‍ കേസ് അന്വേഷണത്തിന് എത്തിയ എസ് ഐക്കു കുത്തേറ്റു. പള്ളിക്കല്‍ ബസാറില്‍ വ്യാഴാഴ്ചയാണ് സംഭവം. എസ് ഐ ഒ കെ രാമചന്ദ്രനാണ് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ തോളിലാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പള്ളിക്കല്‍ ബസാറില്‍ ചെരുപ്പ് കമ്ബനിയില്‍ പ്രശ്നമുണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് സംഭവം. സംഭവത്തില്‍ പള്ളിക്കല്‍ സ്വദേശിയായ പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More »

ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യി​​​​​​ല്‍ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സിലേക്ക് സ്ത്രീ​​​ക​​​ള്‍​​​ക്കും പു​​​​​​​രു​​​​​​​ഷ​​​​​​​ന്‍​​​​​​​മാ​​​​​​​ര്‍​​​ക്കും അപേക്ഷിക്കാം…

ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് ഇ​​​​​​​പ്പോ​​​​​​​ള്‍ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം. എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ളാ​​​​​​​യ പു​​​​​​​രു​​​​​​​ഷ​​​​​​​ന്‍​​​​​​​മാ​​​​​​​ര്‍​​​ക്കും സ്ത്രീ​​​ക​​​ള്‍​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ടെ​​​ക്നി​​​ക്ക​​​ല്‍ ഷോ​​​ര്‍​​​ട്ട് സ​​​ര്‍​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ 58-ാം കോ​​​ഴ്സി​​​ലേ​​​ക്കും സ്ത്രീ​​​ക​​​ളു​​​ടെ 29-ാമ​​​ത് കോ​​​ഴ്സി​​​ലേ​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 2022ഏ​​​പ്രി​​​ലി​​​ല്‍ ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ഡ​​​മി (ഒ​​​ടി​​​എ) ചെ​​​ന്നൈ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന കോ​​​​​​​ഴ്സി​​​​​​​ല്‍ 189 ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്. അ​​​​​​​പേ​​​​​​​ക്ഷ ഓ​​​​​​​ണ്‍​ലൈ​​​​​​​നാ​​​​​​​യി മാ​​​​​​​ത്രം സ​​​​​​​മ​​​​​​​ര്‍​​​​​​​പ്പി​​​​​​​ക്കു​​​​​​​ക. അ​​​​​​​പേ​​​​​​​ക്ഷ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി: ഒക്ടോബര്‍ 27. യോ​​​​​​​ഗ്യ​​​​​​​ത: ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ടെ​​​​​​​ക്നോ​​​​​​​ള​​​​​​​ജി ബി​​​​​​​രു​​​​​​​ദം/​​​​​​​ത​​​​​​​ത്തു​​​​​​​ല്യം. …

Read More »

5 വര്‍ഷം കഴിഞ്ഞാല്‍ വേണ്ടി വന്നാല്‍ ബാങ്കുകള്‍ തന്നെ വില്‍ക്കാം; അതാണു ബുദ്ധി: തോമസ് ഐസക്..

5 വര്‍ഷം കഴിഞ്ഞാല്‍ വേണ്ടി വന്നാല്‍ ബാങ്കുകള്‍ തന്നെ വില്‍ക്കാം അതാണു ബുദ്ധിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിട്ടാക്കടത്തിനു ചീത്ത ബാങ്ക് ഉണ്ടാക്കലാണ് ഏറ്റവും നല്ല പ്രതിവിധിയെന്നു വാദിക്കുന്ന പ്രഗത്ഭരുണ്ട്. എന്റെ നിലപാട് നേരെ കടകവിരുദ്ധമാണ്. 28 അസറ്റ് റീ-കണ്‍സ്ട്രക്ഷന്‍ കമ്ബനികള്‍ ഉണ്ടായിട്ടും നടക്കാത്ത കാര്യം ഇപ്പോള്‍ പുതിയ ഒന്ന് ഉണ്ടാക്കിയതുകൊണ്ട് നടക്കാന്‍ പോകുന്നില്ലെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. മാതൃഭൂമിയില്‍ മുന്‍പ് എഴുതിയ ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ …

Read More »

ആര്യന്‍ ഖാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് കോടതിയോട് എന്‍സിബി…

മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ കുരുക്ക് മുറുകുന്നു. ആര്യന്‍ ഖാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ( എന്‍സിബി ) കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിനൊക്കെ തെളിവുകള്‍ ഉണ്ടെന്നും എന്‍സിബി മുംബൈ സെഷന്‍സ് കോടതിയെ അറിയിച്ചു. ജാമ്യത്തിനായുള്ള ആര്യന്‍ ഖാന്റെ വാദം പരിഗണിക്കുന്നതിനിടെയാണ് എന്‍സിബിയുടെ ഇത്തരത്തില്‍ വാദമുഖം ഉന്നയിച്ചത്. ‘ആര്യന്‍ ഖാന്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. …

Read More »

പ്ലസ്​ വണ്‍ വിദ്യാര്‍ഥികള്‍ നടുറോഡില്‍ കൂട്ട തല്ല്​; കുഴിയില്‍ വീണ വിദ്യാര്‍ഥിയെ എല്ലാവരുംകൂടി ചവിട്ടി മെതിച്ചു..

പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാര്‍ഥികള്‍ നടുറോഡില്‍ കൂട്ടത്തല്ല്. കുഴിയില്‍ വീണ വിദ്യാര്‍ഥിയുടെ മുതുകിലും തലയിലും ചവിട്ടുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കോഴിക്കോട്​ കൊടുവള്ളിക്കടുത്താണ്​ സംഭവം. കരുവന്‍പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതത്രെ. പത്താം ക്ലാസില്‍ ഒരുമിച്ച്‌ പഠിച്ചിരുന്നവര്‍ തമ്മിലുള്ള വൈരാഗ്യമാണ് തല്ലില്‍ കലാശിച്ചത്. അതേസമയം, വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്​നത്തെ കുറിച്ച്‌​ സ്‌കൂള്‍ അധികൃതര്‍ക്ക് ​ മുന്‍കൂട്ടി …

Read More »