പേട്ടയക്ക് സമീപം ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു. തൃപ്പുണിത്തുറ സ്വദേശി ബഷീറിന്റെ കടക്കാണ് തീപടിച്ചത്. കടയോടനുബന്ധിച്ചുള്ള രണ്ടുനില വീട്ടില്‍ തന്നെയാണ് ബഷീറും കുടുംബവും താമസിച്ചിരുന്നത്. സംഭവസ്ഥലത്ത് നിന്ന് ഒരാളെ ഗുരുതരാവസ്ഥയില്‍ കൊണ്ട് പോയിരുന്നു. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബഷീറും കുടുംബവും തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാത്ത്റൂമില്‍ കയറി. കുടുംബത്തെ ഫയര്‍ഫോഴ്സ് എത്തി രണ്ടാം നിലയില്‍ നിന്ന് വെന്റിലേറ്റര്‍ തകര്‍ത്താണ് പുറത്തെത്തിച്ചത്. ഒരു വാഹനവും കത്തിനശിച്ചു.
Read More »മാവോയിസ്റ്റ് ബന്ധം: കോയമ്ബത്തൂരില്‍ മൂന്നിടത്ത് എന്‍.ഐ.എ റെയ്ഡ്…
മാവോവാദി ബന്ധം സംശയിച്ച് കോയമ്ബത്തൂര്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. പൊള്ളാച്ചി,പുളിയകുളം, സുങ്കം എന്നീ ഭാഗങ്ങളിലാണ് റെയ്ഡ്. മാവോവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്നുപേരുടെ വീടുകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്. ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായി എന്‍.ഐ.എ റെയ്ഡ് നടത്തുന്നുണ്ട്. യുപിയിലും ഡല്‍ഹിയിലും കശ്മീരിലും റെയ്ഡ് തുടരുകയാണ്.
Read More »കനത്ത മഴ; പേപ്പാറ, അരുവിക്കര, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം…
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പേപ്പാറ, അരുവിക്കര, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറന്നു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്നു പേപ്പാറ ഡാമിലെ നാലു ഷട്ടറുകളും ഉയര്‍ത്തി. ഒന്ന് നാല് ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതവും രണ്ട്, മൂന്ന് ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതവുമാണു ഉയര്‍ത്തിയത്. ഫലത്തില്‍ 30 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ കരമനയാറിന്റെ തീരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 108.45 മീറ്റര്‍ ആണു ഡാമിലെ നിലവിലത്തെ …
Read More »നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി…
നടന് നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമക്കും സംസ്കാരിക ലോകത്തിനും നഷ്ടമാണെന്ന് മോദി പറഞ്ഞു. ‘അഭിനയകലയിലെ കുലപതിയായ നെടുമുടി വേണു വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ്. അദ്ദേഹം ഒരു എഴുത്തുകാരന് നാടകത്തില്‍ അഭിനിവേശമുള്ള വ്യക്തി കൂടിയായിരുന്നു. അദ്ദേഹ്തതിന്റെ നഷ്ടം സിനിമക്കും സാംസ്ക്കാരിക ലോക്തതിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടംബത്തേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു.’ മോദി ട്വീറ്റ് ചെയ്തു.
Read More »വെള്ളം കയറി; നിലമേല്‍ – കിളിമാനൂര്‍ റോഡ് അടച്ചു…
രണ്ട് ദിവസമായി തുടരുന്ന കനത്തമഴയില്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിലമേല്‍ – കിളിമാനൂര്‍ സംസ്ഥാന പാത താല്‍ക്കാലികമായി അടച്ചു. ജില്ല അതിര്‍ത്തിയായ വാഴോട് ആണ് റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ രണ്ടടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. ചെറിയ വാഹനങ്ങളെല്ലാം നിലമേല്‍ ബംഗ്ലാംകുന്ന് റോഡ് വഴി തിരിച്ചുവിട്ടിട്ടുണ്ട്. വലിയ വാഹനങ്ങള്‍ മാത്രം താല്‍ക്കാലികമായി ഇതിലൂടെ പോകുന്നുണ്ട്. വെള്ളം ഇനിയും ഉയരുകയാണെങ്കില്‍ ഇതുവഴി ഗതാഗതം പൂര്‍ണമായും തടയുമെന്ന് അധികൃതര്‍ അറിയിച്ചു.
Read More »കോവിഡ് രോഗികൾ കുത്തനെ കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്; 16,576 പേര് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 1058 തിരുവനന്തപുരം 1010 കോഴിക്കോട് 749 തൃശൂര്‍ 639 മലപ്പുറം 550 കോട്ടയം 466 കൊല്ലം 433 ഇടുക്കി 430 പാലക്കാട് 426 കണ്ണൂര്‍ 424 ആലപ്പുഴ 336 …
Read More »ലഖിംപൂര്‍ കര്‍ഷക ഹത്യ; ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു…
യുപിയിലെ കര്‍ഷകരെ കൊന്ന സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകക്കുറ്റം ഗൂഢാലോചന ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്ര അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ലഖിംപൂരില്‍ കര്‍ഷകര്‍ നാളെ പ്രതിഷേധ സമരം നടത്തും. ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് …
Read More »സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത; മൂന്നു ദിവസം ഓറഞ്ച് അലര്‍ട്ട്, ഇന്ന് യെല്ലോ അലര്‍ട്ട്…
അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ 13 വരെ ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ല കലക്ടര്‍ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ഞായറാഴ്ച മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 മുതല്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്ത മഴയായി കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള …
Read More »അഴീക്കൽ- വലിയഴീക്കൽ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു…
കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നതും തീരദേശ ജനതയുടെ ചിരകാല സ്വപ്നവുമായ അഴീക്കൽ-വലിയഴീക്കൽ പാലം മുഖ്യമന്ത്രി ഉടൻ ഉദ്ഘാടനം ചെയ്യുയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് പാലം സന്ദർശിച്ച് നിർമാണപ്രവർത്തനം വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. വലിയഴീക്കൽ നിന്നും എ.എം.ആരിഫ് എം.പി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ എന്നിവരോടൊപ്പം ഒരുകീലോമീറ്ററോളം നീളമുള്ള പാലത്തിൽ കൂടി നടന്ന് അഴീക്കലെത്തി നിലവിലെ സ്ഥിതി വിലയിരുത്തി. മുഖ്യമന്ത്രിയുടെ സൗകര്യം കണക്കാക്കി പാലം …
Read More »യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്; സ്പെയിനിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്…
യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്. ശക്തരായ സ്പെയിനിന്റെ യുവനിരയെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കിരീടം ചൂടിയത്. ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രഞ്ച് പടയ്ക്ക് ആവേശ വിജയം സമ്മാനിച്ചത് സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും കരീം ബെന്‍സിമയുമാണ്. രണ്ടാം പകുതിയിലാണ് കലാശപ്പോരാട്ടത്തിലെ മൂന്ന് ഗോളുകളും പിറന്നത്. അറുപത്തിനാലാം മിനിറ്റില്‍ ഗോള്‍ നേടി കൊണ്ട് മൈക്കേല്‍ ഒയര്‍ബസാല്‍ സ്പെയിനിനു ലീഡ് നേടി കൊടുത്തു. തുടര്‍ന്ന് മികച്ച പന്തടക്കത്തോടെ കളിച്ച ഫ്രാന്‍സ് …
Read More »