കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയില്‍. ആഫ്രിക്കന്‍ സ്വദേശിയായ യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സാണ് പിടികൂടിയത്. വിപണിയില്‍ 25 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നാണ് യുവതിയില്‍ ഇന്ന് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ആഫ്രിക്കയിലെ നെയ്‌റോബിയില്‍ നിന്നെത്തിയ ആഫ്രിക്കന്‍ വനിതയില്‍ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിന്‍ ഡി.ആര്‍.ഐ പിടികൂടിയത്. ലഹരി വേട്ടയുമായി ബന്ധപ്പെട്ട കൂടുതല്‍ …
Read More »പുതുച്ചേരിയില്‍ തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മയ്യഴിയില്‍ ഒക്‌ടോബര്‍ 21ന്…
പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലേക്കും പത്ത് കൊമ്യൂണ്‍ പഞ്ചായത്തിലേക്കും 108 വില്ലേജ് പഞ്ചായത്തിലേക്കുമായി മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 21നാണ് മയ്യഴി നഗരസഭ തെരഞ്ഞെടുപ്പ്. മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ 25, 28 തീയ്യതികളിലും. ഒക്ടോബര്‍ 31ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റോയി പി തോമസ് പുതുച്ചേരിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ …
Read More »ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തു; നടി ശംന ഖാസിമിനെതിരെ വിമര്‍ശനം…
ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത സംഭവത്തില്‍ നടി ശംന ഖാസിമിനെതിരെ വിമര്‍ശനം. ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്ബ്യന്‍സ്’ എന്ന ഷോയിലെ വിധികര്‍ത്താവാണ് ഷംന. റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ഷംന വേദിയിലെത്തി കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തു. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ ശംന കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. …
Read More »കൊല്ലത്ത് അതിഥി തൊഴിലാളി യുവതിക്ക് ക്രൂര മര്‍ദ്ദനം…
കൊല്ലം പരവൂരില്‍ അതിഥി തൊഴിലാളി യുവതിക്ക് മര്‍ദ്ദനം. വീടുകളിലെത്തി മത്സ്യ വില്പന നടത്തുന്ന കര്‍ണാടക സ്വദേശിനി സുധയ്ക്കാണ് മര്‍ദ്ദനമേറ്റത്. മോഷണസംഘത്തില്‍ ഉള്‍പ്പെട്ട ആളെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. നെടുങ്ങോലം സ്വദേശി മണികണ്ഠനാണ് യുവതിയെ മര്‍ദ്ദിച്ചത്. വടികൊണ്ട് മുഖത്തും മുതുകിലുമടിച്ചു. പിന്നീട് മാര്‍ക്കിറ്റിലെത്തി പരസ്യമായി അസഭ്യം പറയുകയും ചെയ്തു. പ്രതിയുടെ വീടിനു മുന്നിലെ മതിലില്‍ യുവതി കൈ തുടച്ചത്, രാത്രി മോഷണത്തിനുള്ള അടയാളമായാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മണികണ്oനെതിരെ പരവൂര്‍ പൊലീസ് കേസെടുത്തു. യുവതിയെ …
Read More »ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സഞ്ജുവിന് പിഴ…
ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ ഐ.പി.എല്‍ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന് റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് പിഴ.ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴയിട്ടത്. അവസാന ഓവറിലെ കാര്‍ത്തിക്ക് ത്യാഗിയുടെ മാരകമായ ബൗളിങ് മികവില്‍ പഞ്ചാബിനെ റോയല്‍സ് രണ്ടുറണ്‍സിന് തോല്‍പിച്ചിരുന്നു. അവസാന ഓവറില്‍ വെറും നാലുറണ്‍സ് മതിയായിരുന്ന പഞ്ചാബ് എളുപ്പം വിജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ യു.പിക്കാരനായ 20കാരന്‍ ഉജ്വല ബൗളിങ്ങിലൂടെ കളിതിരിച്ചു. 11.5 ഒാവറില്‍ …
Read More »വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; ഒടുവിൽ വീട്ടമ്മയ്ക്ക് സംഭവിച്ചത്…
വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയ 34കാരിയായ വീട്ടമ്മ പിടിയിലായി. കണ്ണൂർ പയ്യന്നൂരിൽനിന്ന് ഒളിച്ചോടിയ കാമുകനെയും യുവതിയെയും കോഴിക്കോട് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ സ്വദേശിയായ ഹാരിസനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഓഗസ്റ്റ് 26 മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയും കാമുകനും കോഴിക്കോട് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. കസബ പൊലീസിന്‍റെ …
Read More »ചാരക്കേസ്; മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയിൽ, രണ്ട് കോടി വീതം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം…
ഐഎസ്ആർഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു. തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎസ്ആർഒ ഗൂഡാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് മറിയം റഷീദയും ഫൗസിയ …
Read More »വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല, കടകളെല്ലാം അടഞ്ഞുകിടക്കും; ഭാരത ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍
കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 27 ന് നടത്തുന്ന ഭാരത ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയന്‍. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല, കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. ഭാരത് ബന്ദിനായുള്ള പ്രവര്‍ത്തനങ്ങള്‍ കിസാന്‍ മോര്‍ച്ച ഊര്‍ജിതമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദിനായി സമരസമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ ബന്ദ് പൂര്‍ണമാക്കാനാണ് സംഘടനകളുടെ ശ്രമം. സെപ്തംബര്‍ 27 ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് …
Read More »സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് മലപ്പുറം സ്വദേശി…
സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ടെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 75 വയസ്സാണ്. ഇദ്ദേഹത്തിന് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും ഇതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചൊവ്വാഴ്ച്ച വൈകീട്ട് 6.15 ഓടെയായിരുന്നു മരണം
Read More »സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും; സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നിർത്തലാക്കില്ലെന്ന് മന്ത്രി ജിആർ അനിൽ…
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഇപ്പോൾ വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർഥ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന് ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സർക്കാർ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
Read More »