Breaking News

Slider

പള്ളിയോടത്തില്‍ കയറിനിന്ന് ഫോട്ടോഷൂട്ട് നടത്തിയ സംഭവം; പോസ്റ്റ് പിൻവലിച്ചിട്ടും തനിക്ക് വധഭീക്ഷണി ഉണ്ടെന്ന് നിമിഷ…

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിച്ചിട്ടും ഭീഷണി തുടരുകയാണെന്ന് പള്ളിയോടത്തില്‍ക്കയറി ഫോട്ടോയെടുത്ത് വിവാദത്തിലായ നവമാധ്യമ താരം നിമിഷ വ്യക്തമാക്കി. ആരെല്ലാമാണ് ഫോണ്‍ വിളിക്കുന്നതെന്ന് അറിയില്ല. പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞു. ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. എന്നിട്ടും ഭീഷണി തുടരുകയാണ്. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാധിക്കാതെ അവസ്ഥയാണെന്നും ആരും അറിയാത്ത സ്ഥലത്താണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും നിമിഷ പറഞ്ഞു. നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ… ഷൂട്ടിനായി …

Read More »

ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞത് അര്‍ധനഗ്നമായ നിലയില്‍; വാഹനങ്ങള്‍ കയറിയിറങ്ങി…

തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്കും അഞ്ചിനുമിടയിലാണ് സംഭവം. അര്‍ധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നാലെയെത്തിയ വാഹനങ്ങള്‍ മൃതദേഹത്തില്‍ കയറിയിറങ്ങി. മൃതദേഹത്തിന്റെ മുഖവും തലയും തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എസ് …

Read More »

നിപ ബാധിച്ച്‌ മരിച്ച 12 കാരനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്…

നിപ ബാധിച്ച്‌ മരിച്ച 12 കാരനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ സമ്ബര്‍ക്ക പട്ടികയിലുള്ള 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുളളവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. അതേസമയം, പ്രതിരോധത്തിന്‍റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്‍്റ് അറിയിച്ചു. അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി. ഇനി 11 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി ഇനി …

Read More »

ഇത് ജന്മദിന സമ്മാനം; മൊബൈല്‍ ഫോണുകള്‍കൊണ്ട് വിസ്മയം തീർത്ത് ഡാവിഞ്ചി സുരേഷ്…

മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍ ഭീമന്‍ ചിത്രമൊരുക്കിയത്. അറുനൂറു മൊബൈല്‍ ഫോണുകളും, ആറായിരം മൊബൈല്‍ അക്‌സസറീസും ഉപയോഗിച്ചാണ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവായ മൊബൈല്‍ ഫോണ്‍ ചിത്രമാക്കി മാറ്റാന്‍ പത്തു മണിക്കൂര്‍ സമയമെടുത്തു. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൗച്ചുകളും, സ്‌ക്രീന്‍ ഗാഡ്, ഡാറ്റാ കേബിള്‍, …

Read More »

ഇസ്രയേലിനെ ഞെട്ടിച്ച്‌ പലസ്തീന്‍കാരുടെ ജയില്‍ചാട്ടം; സ്പൂണ്‍ കൊണ്ട് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടത് ആറുപേര്‍…

ഷ്വഷാങ്ക് റിഡംപ്ഷന്‍, ദി ഗ്രേറ്റ് എസ്‌കേപ്പ്, പാപ്പിയോണ്‍ തുടങ്ങിയ ലോക പ്രശസ്ത സിനിമകള്‍ ജയില്‍ചാട്ടത്തെ ആസ്പദമാക്കി ഇറങ്ങിയവയാണ്. എന്നാല്‍ ഈ സിനിമകളെ വെല്ലുന്ന രീതിയിൽ ഉള്ള ഒരു ജയില്‍ചാട്ടത്തിനാണ് ഇപ്പോൾ ഇസ്രയേല്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച്‌ അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍ നിന്നും ആറ് പാലസ്തീന്‍കാരാണ് ജയില്‍ചാടിയത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരും ശിക്ഷ കാത്തിരിക്കുന്ന മറ്റൊരാളും പ്രത്യേക തടവിന് വിധിക്കപ്പെട്ടയാളുമാണ് തടവുചാടിയത്. ഇവര്‍ക്ക് …

Read More »

മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭ; മമ്മൂട്ടിക്ക് ആശംസയറിയിച്ച്‌ മുഖ്യമന്ത്രി…

മമ്മൂട്ടിയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ആശംസയറിയിച്ചത്. താരത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്നും, താരമായല്ല, അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ …

Read More »

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമോ? ഞായറാഴ്ച ട്രിപ്പിൾ ലോക്ക് മാറുമോ? രാത്രികാല കർഫ്യു തുടരുമോ? തീരുമാനം അൽപ്പസമയത്തിനകം…

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം. ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ഡൗണിലടക്കം തിരുമാനം ഇന്നത്തെ അവലോകന യോഗത്തിലുണ്ടായേക്കുമെന്നാണ് സൂചന. ഞായറാഴ്ചത്തെ ട്രിപ്പിൾ ലോക്ക്ഡൗണക്കം പിൻവലിക്കാനുള്ള തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിലുണ്ടായേക്കും. സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കുന്നതിനൊപ്പം രാത്രി കാല കർഫ്യുവും പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക. ഞായറാഴ്ച ലോക്ഡൗണും രാത്രികർഫ്യുവും പിൻവലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം …

Read More »

കോഴിക്കോട്ട് മെഡിക്കൽ കോളജിൽ നിപ ലാബ് സജ്ജമായി; അടിയന്തര സാഹചര്യം നേരിടാൻ തയ്യാർ…

നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍.ഐ.വി. പൂനെ, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് …

Read More »

ഓവലില്‍ ഇന്ത്യക്ക് ചരിത്ര ജയം; പരമ്പരയില്‍ 2-1ന് മുന്നില്‍….

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആവേശകരമായ നാലാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ 210 റണ്‍സിന് പുറത്താവുകയായിരുന്നു. 157 റണ്‍സ് ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ ഇന്നിങ്‌സില്‍ 99 റണ്‍സിന്റെ ലീഡ് വഴങ്ങിയിട്ടും ജയം പിടിച്ചെടുക്കാനായത് ഇന്ത്യന്‍ ജയത്തിന്റെ മാറ്റ് കൂട്ടുകയാണ്. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, രവീന്ദ്ര …

Read More »

നിപയിൽ ആശ്വാസം; പുനെയിൽ പരിശോധിച്ച എട്ട് സാമ്പിളുകളും നെ​ഗറ്റീവ് ; കൂടുതൽ പേരുടെ സാമ്പിൾ കൂടി പരിശോധിക്കും…

നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരനുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന എട്ടുപേരുടെ പരിശോധന ഫലം നെ​ഗറ്റീവ്. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാന്റെ അമ്മ ഉൾപ്പെടെയുള്ളവർക്കാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ വലിയ ആശങ്ക ഒഴിഞ്ഞെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരെ എല്ലാവരുടേയും സാംപിൾ ഇന്ന് മെഡിക്കൽ കോളജ് …

Read More »