വാക്‌സിന്‍ സൂക്ഷിച്ചതിലെ അപാകത മൂലം കോഴിക്കോട് ജില്ലയില്‍ 800 ഡോസ് വാക്‌സിന്‍ പാഴായതായി റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ചെറൂപ്പ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപത്തിലൂടെ എട്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായാണ് ഏകദേശ കണക്ക്. തിങ്കളാഴ്ച വൈകിട്ട് എത്തിയ വാക്‌സിന്‍ ഡോസുകള്‍ ചൊവ്വാഴ്ച രാവിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുമ്ബോഴാണ് ഉപയോഗശൂന്യമായ വിവരം ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. ചെറൂപ്പ, പെരുവയല്‍, പെരുമണ്ണ എന്നിവിടങ്ങളിലേക്കായിരുന്നു മരുന്ന്. സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. …
Read More »പത്തൊമ്പത്കാരന്റെ കണ്ണില്‍ തുളച്ചുകയറിയ 16.5 സെന്റിമീറ്റര്‍ നീളമുള്ള മരക്കമ്പ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു…
ബൈക്കില്‍ നിന്ന് ഓടയില്‍ വീണ യുവാവിന്റെ കണ്ണില്‍ തുളച്ചുകയറിയ 16.5 സെന്റിമീറ്റര്‍ നീളമുള്ള മരക്കമ്ബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചക്കോരത്തുകുളം ഡോ.ചന്ദ്രകാന്ത് മലബാര്‍ നേത്രാലയിലെ നേത്ര ശസ്ത്രക്രിയ വിദഗ്ധനായ ഡോ. കെ.എസ്. ചന്ദ്രകാന്ത് മലബാര്‍ നേത്രാലയിലെ നേത്ര ശസ്ത്രക്രിയ വിദഗ്ധനായ ഡോ. കെ.എസ്. ചന്ദ്രകാന്താണ് കണ്ണില്‍ നിന്ന് മരക്കമ്ബ് പുറത്തെടുത്തത്. 28ന് കക്കോടിയില്‍ നടന്ന അപകടത്തിലാണ് ചെറുകുളം സ്വദേശിയായ പത്തൊമ്ബത് കാരന്റെ ഇടതുകണ്ണില്‍ മരക്കമ്ബ് കുത്തിക്കയറിയത്. ഇടതു കണ്ണിന്റെ പുറത്തുകൂടി തുളച്ചുകയറിയ …
Read More »‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറി.
‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് സൂചന. 2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്. 1921ലെ മലബാര്‍ വിപ്ലവത്തിലെ പോരാളിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയായിരുന്നു ചിത്രം പറയുന്നത്. സിനിമയുടെ പേരില്‍ നേരത്തെ പൃഥ്വിരാജ് അടക്കമുള്ളവര്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാദ്ധ്യമങ്ങളില്‍ നടന്നത്.വാരിയം കുന്നത്ത് കുഞ്ഞമ്മദ് …
Read More »അങ്കമാലിയില്‍ രണ്ടു മക്കളെ തീകൊളുത്തി കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു.
തുറവൂരില്‍ രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ആറും മൂന്നും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. മാതാവ് അഞ്ജു(29)വിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്ത് ആദ്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അഞ്ജുവും സ്വയം തീകൊളുത്തുകയായിരുന്നു. തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ മൂവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മാതാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് …
Read More »എം.സി.എ. പ്രവേശനം; ഓണ്‍ലൈനായി അപേക്ഷിക്കാം.
സംസ്ഥാനത്ത് എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സിലേക്കുളള പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ കോളേജ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. ഓപ്ഷനുകള്‍ പരിഗണിച്ചു കൊണ്ടുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് സെപ്റ്റംബര്‍ അഞ്ചുനു പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363
Read More »സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റുകള്‍ അനുവദിച്ചു…
സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ 7 ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 2021വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും 20 ശതമാനം സീറ്റ് അധികമായി അനുവദിക്കാന്‍ തീരുമാനിച്ചു. അതേസമയം സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത …
Read More »യൂണിയന്‍ ബാങ്കില്‍ 347 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ; അവസാന തീയതി സെപ്റ്റംബര്‍ 3; ഇപ്പോൾ അപേക്ഷിക്കാം…
മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 347 ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലാണ് അവസരം. സീനിയര്‍ മാനേജര്‍ (റിസ്‌ക്)-60: ഗ്ലോബല്‍ അസോസിയേഷന്‍ ഓഫ് റിസ്‌കില്‍നിന്നുള്ള ഫിനാന്‍ഷ്യല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ പി.ആര്‍.ഐ.എം.എ.യില്‍നിന്നുള്ള പ്രൊഫഷണല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ സി.എഫ്.എ./സി.എ./സി.എം.എ. (ഐ.സി.ഡബ്ല്യു.എ.)/ സി.എസ്. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ദ്വിവത്സര എം.ബി.എ. (ഫിനാന്‍സ്)/ …
Read More »രാജ്യത്ത് 41,965 പേര്‍ക്ക് കോവിഡ് ; 460 മരണം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 41,965 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പുതിയ 460 മരണവും റിപ്പോര്‍ട്ട് ചെയ്‌തു . കഴിഞ്ഞ ദിവസം 33,964 പേര്‍ രോഗമുക്തരായി. 3,28,10,845 പേര്‍ ഇതുവരെ കോവിഡ് ബാധിതരായി . 3,19,93,644 പേര്‍ ഇതുവരെ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 3,78,181 ആണ്. 4,39,020 പേര്‍ക്ക് ജീവന്‍ നഷപ്പെട്ടു . അതെ സമയം പുതിയ കേസുകളില്‍ 72 ശതമാനവും കേരളത്തിലാണ്. 30,203 പേര്‍ക്ക് …
Read More »ഭക്ഷണം നല്‍കാന്‍ വൈകി; സ്വിഗ്ഗി ഡെലിവെറി ബോയ് റസ്റ്റോറന്റ് ഉടമയെ വെടിവച്ച് കൊന്നു.
ഭക്ഷണം നല്‍കാന്‍ വൈകിയതിന് സ്വിഗ്ഗി ഡെലിവെറി ബോയ് റസ്റ്റോറന്റ് ഉടമയെ വെടിവച്ച് കൊന്നു. ഗ്രേറ്റര്‍ നോയിഡയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ബിരിയാണിയും പൂരി സബ്ജിയും വാങ്ങാനെത്തിയ ഡെലിവെറി ബോയും കട ഉടമയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കൈയിലിരുന്ന തോക്കുപയോഗിച്ച് യുവാവ് വെടിയുതിര്‍ത്തത്. ഓര്‍ഡറനുസരിച്ച് ബിരിയാണി കൃത്യസമയത്ത് തന്നെ നല്‍കിയെങ്കിലും പൂരി തയ്യാറാകാന്‍ അല്‍പം താമസിക്കുമെന്ന് റസ്റ്ററന്റ് ജീവനക്കാരന്‍ ഡെലിവെറി ബോയിയെ അറിയിച്ചു. ഇതോടെ ഡെലിവറി ബോയ് …
Read More »കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ പതിനേഴുകാരി; പോക്സോ കേസെടുത്തു…
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം പ്രായമെത്തിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹമാണ് ഇത്. ഇന്ന് രാവിലെയാണ് പെൺകുട്ടി അമ്മയ്ക്കൊപ്പം സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ ആരോഗ്യ …
Read More »