സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,91,95,758 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് …
Read More »കുട്ടികളെ കടത്തുന്നതിനെതിരെ ജീവനക്കാര്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി റെയിവേ
കുട്ടികളെ കടത്തുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ഇത് തടയിടുവാന്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി റെയില്‍വേ രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ സാമ്ബത്തിക പ്രതിസന്ധി വര്‍ദ്ധിച്ചതിനാല്‍ കുട്ടികളെ ബാലവേലയ്ക്ക് ഉപയോഗപ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ജീവനക്കാര്‍ ഉത്തരവിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മുന്‍പും സമാനമായ വിഷയങ്ങളില്‍ റെയില്‍വെ ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ കുട്ടികളെ തീവണ്ടി മാര്‍ഗം വിവിധ സംസ്ഥാനങ്ങളിലേക്ക് …
Read More »തലസ്ഥാനത്ത് ഷോക്കേറ്റ് അമ്മയും മകളും മരിച്ചു; രണ്ടു വയസ്സുകാരന് പൊള്ളലേറ്റു…
തിരുവല്ലത്ത് ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. ഹേന മോഹന്‍ (60), മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. നീതുവിന്റെ രണ്ടു വയസ്സുള്ള മകന് കൈകയ്ക്ക് പൊള്ളലേറ്റു. കുട്ടിയ്ക്ക് കാര്യമായ പ്രശ്‌നങ്ങളില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിലെ എര്‍ത്ത് കമ്ബിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം. ഉച്ചയോടെ അതുവഴി വന്ന ഒരു ഓട്ടോ ഡ്രൈവറാണ് രണ്ടു പേര്‍ മുറ്റത്ത് കിടക്കുന്നത് കണ്ടത്. ഒരാളുടെ ദേഹത്ത് നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഷോക്കേറ്റതാണെന്ന് …
Read More »ഭര്‍ത്താവിന്റെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍….
പരിയാരത്ത് ഭര്‍ത്താവിന്റെ സുഹൃത്തായ കോണ്‍ട്രാക്ടറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി സീമയെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ മൂന്നു ലക്ഷം രൂപയ്ക്കായിരുന്നു സീമ ക്വട്ടേഷന്‍ നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് നിരന്തരം മദ്യം നല്‍കി തനിക്ക് എതിരാക്കി പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഈ സുഹൃത്താണെന്നായിരുന്നു സീമയുടെ ആരോപണം. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ …
Read More »ഈശോ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി…
നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി. സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതിനാൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റ് വ്യക്തമാക്കി. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജി നൽകിയത്. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ആരോപണം. എന്നാൽ ഹർജിയ്ക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി.
Read More »ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന് ഇന്ന് മുതല്‍ തുടക്കം; വമ്പൻമ്മാർ ഇന്ന് കളിക്കളത്തിൽ…
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിനും ഇന്ന് തുടക്കം. ആദ്യമത്സരത്തില്‍ ആഴ്‌സനല്‍, ബ്രന്റ്‌ഫോര്‍ഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ വമ്ബന്മാര്‍ക്കെല്ലാം നാളെയാണ് ആദ്യ മത്സരം നടക്കുക. പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ടീമാണ് ബ്രന്റ്‌ഫോര്‍ഡ്. ജേഡന്‍ സാഞ്ചോയും റാഫേല്‍ വരാനേയുമടക്കമുള്ള താരങ്ങളെയെത്തിച്ച് കരുത്ത് കൂട്ടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്‌സ് യുണൈറ്റഡുമായി നാളെ ഏറ്റുമുട്ടും. ചാംപ്യന്‍സ് ലീഗിന് പിന്നാലെ യുവേഫ സൂപ്പര്‍കപ്പും നേടിയ ചെല്‍സിക്ക് ക്രിസ്റ്റല്‍ …
Read More »എലിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്..
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. എലിപ്പനി ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടിയന്തര ചികിത്സ തേടണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എലിമൂത്രത്തില്‍ നിന്നാണ് എലിപ്പനി മനുഷ്യരിലേക്ക് പകരുന്നത്. എലി മൂത്രത്തിലൂടെ മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മനുഷ്യശരീരത്തിലെ മുറിവുകള്‍ വഴിയോ കണ്ണിലെയും മൂക്കിലേയും വായിലേയും ശ്ലേഷ്മ സ്ഥരങ്ങള്‍ വഴിയോ ശരീരത്തില്‍ എത്തുമ്ബോഴാണ് രോഗമുണ്ടാകുന്നത്. കടുത്ത പനി, തലവേദന, പേശിവേദന, വിറയല്‍, …
Read More »ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്ന് കടലില്‍ എണ്ണ ചോര്‍ന്നു…
ജപ്പാന്‍ തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നും ജീവനക്കാരെ ഒന്നടങ്കം രക്ഷപ്പെടുത്തിയതായും ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ചയാണ് അപകടം. ജപ്പാന്റെ വടക്കന്‍ തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലാണ് കപ്പല്‍ ഇടിച്ച് പിളര്‍ന്നത്. ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കപ്പലില്‍നിന്നു ചോര്‍ന്ന എണ്ണ, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നത് മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുയര്‍ത്തിയിട്ടുണ്ട്. …
Read More »നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും…
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ ആവശ്യം പരിഗണിക്കുന്നത്. ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് ജഡ്ജിയുടെ ആവശ്യം. കൊവിഡ് സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് അപേക്ഷയില്‍ ജഡ്ജി വ്യക്തമാക്കിയിരുന്നു.
Read More »എടിഎമ്മിൽ കാശില്ലെങ്കിൽ പിഴ: തീരുമാനത്തിൽ ഞെട്ടൽ, പിന്നാലെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകൾ രംഗത്ത്…
എടിഎമ്മുകളിൽ കാശില്ലാതെ വന്നാൽ പിഴയടക്കേണ്ടി വരുമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദ്ദേശിച്ചത് വിപണിയിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു തീരുമാനം ബാങ്കുകളോ എടിഎം സംഘടനകളോ പ്രതീക്ഷിച്ചിരുന്നില്ല. തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്കിനെ സമീപിച്ചിരിക്കുകയാണ് ബാങ്കുകൾ. കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രിയാണ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരിക്കുന്നത്. ഒരു മാസത്തിൽ ഒരു എടിഎമ്മിൽ 10 മണിക്കൂറിലധികം സമയം കാശില്ലാതെ വന്നാൽ 10,000 രൂപ പിഴ അടക്കേണ്ടി …
Read More »