Breaking News

Slider

ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല: നിലവിലെ നിയമങ്ങള്‍ പര്യാപ്തം; ആരോഗ്യമന്ത്രി…

ഡോക്ടര്‍മാര്‍ക്കെതിരേ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. അതിക്രമം തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ …

Read More »

വിദ്യാശ്രീ പദ്ധതി; കേടുവന്ന ലാപ്‌ടോപ്പുകള്‍ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍…

വിദ്യാശ്രീ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകളില്‍ കേടുവന്നവ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. വിതരണത്തില്‍ കാലതാമസം വരുത്തിയ കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ട് അപ് സംരഭമായ കൊക്കോണിക്‌സ് വിതരണം ചെയ്ത കമ്ബ്യൂട്ടറുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. കൊക്കോണിക്‌സിന്റെ ലാപ്‌ടോപ്പുകള്‍ ഓണ്‍ ആവുന്നില്ലെന്നായിരുന്നു പരാതി. അതേസമയം പവര്‍ സ്വിച്ചിന് മാത്രമാണ് പ്രശ്‌നമെന്നും ലാപ്‌ടോപ്പുകള്‍ മാറ്റി നല്‍കുമെന്നും കൊക്കോണിക്‌സ് കമ്ബനി …

Read More »

സംസ്ഥാനത്ത് 566 വാര്‍ഡുകളില്‍ ലോക്‌ഡൗണ്‍, ഏറ്റവും കൂടുതല്‍ മലപ്പുറത്ത്, ഒരു ജില്ലയിൽ മാത്രം നിയന്ത്രണങ്ങളില്ല…

സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ഐപിആ‌ര്‍ അനുസരിച്ച്‌ പുനക്രമീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 85 തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള 566 വാര്‍ഡുകളില്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തി. ഐപിആര്‍ എട്ടിനു മുകളിലുള്ള വാര്‍ഡുകളിലാണ് നിലവില്‍ ലോക്‌ഡൗണ്‍ ഉള്ളത്. സംസ്ഥാനത്ത് ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 16 തദ്ദേശസ്ഥാപനങ്ങളിലായി 171 വാര്‍ഡുകളിലാണ് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ ഇടുക്കിയില്‍ മാത്രമാണ് ലോക്‌ഡൗണ്‍ വാര്‍ഡുകളില്ലാത്തത്. ഇവിടെ എല്ലാ വാര്‍ഡുകളിലും ഐപിആര്‍ എട്ടിനു താഴെയാണ്. പാലക്കാട് 102 …

Read More »

കോഴിക്കോട് പൂനൂര്‍ പുഴയില്‍ വീണത്​ കെ.എസ്​.ആര്‍.ടി.സി ഡ്രൈവറെന്ന്​ സംശയം…

പൂനൂര്‍ പുഴയില്‍ വീണതായി സംശയിക്കുന്നയാള്‍ കെ.എസ്​.ആര്‍.ടി.സി ഡ്രൈവറെന്ന്​ സംശയം. ബുധനാഴ്​ച വൈകീ​ട്ടോടെയാണ്​ പൂളക്കടവ്​ പാലത്തില്‍ നിന്ന്​ ഒരാള്‍ പുഴയില്‍ വീണതായി സംശയം ഉയര്‍ന്നത്​. തുടര്‍ന്ന്​ പൊലീസും ഫയര്‍ഫോഴ്​സും തെര​ച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടെ കുരുവട്ടൂര്‍ സ്വദേശി കെ.എസ്​.ആര്‍.ടി.സി ഡ്രൈവറായ അനില്‍ കുമാറി​നെ കാണാതായതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു​. ഇ​ദ്ദേഹത്തെ ഈ ഭാഗത്ത്​ കണ്ടതായും ചിലര്‍ മൊഴി നല്‍കിയതോടെയാണ്​ ഈ സംശയം ബലപ്പെട്ടത്​. സ്​ഥലത്ത്​ ബീച്ച്‌​, മീഞ്ചന്ത ഫയര്‍​ യൂനിറ്റുകളുടെയും ചേവായൂര്‍ പൊലീസി​ന്‍റെയും …

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി ; ഇന്നത്തെ നിരക്കുകള്‍ അറിയാം…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. തുടര്‍ച്ചയായി രണ്ടു ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കൂടിയത്. പവന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ പവന് 34,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് …

Read More »

ഇന്ന് അത്തം, അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഈ കോവിഡിനിടയിൽ ഒരോണക്കാലംകൂടിയെത്തി…

ഇന്ന് അത്തം, അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലം കൂടിയെത്തിയിരിക്കുകയാണ്. വീടുകള്‍ക്കു മുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും. ഇത്തവണ കര്‍ക്കടകമാസം അവസാനിക്കുന്നതിന് മുന്നെയാണ് അത്തം വന്നിരിക്കുന്നത്. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്. വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. ചിങ്ങപ്പിറവി 17നാണ്. 21നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണുള്ളത്. കൊറോണ വ്യാപനത്തിന് അയവുവരാത്ത സാഹചര്യത്തില്‍ …

Read More »

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍; മുപ്പതിലധികം പേര്‍ കുടുങ്ങി കിടക്കുന്നു; രണ്ടാം ദിവസത്തെ തെരച്ചില്‍ തുടങ്ങി…

ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കുള്ള രണ്ടാംദിവസത്തെ തെരച്ചില്‍ തുടങ്ങി. 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ദുരന്തത്തില്‍ അകപ്പെട്ട ബസിലും കാറിലുമായി ഇനിയും മുപ്പത് പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങള്‍ ദേശീയ പാതയിലൂടെ കടന്നു പോകുമ്ബോഴായിരുന്നു അപകടം. വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ വീഴുകയായിരുന്നു. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ട്രക്കും വിനോദസഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു. മണ്ണും പാറയും ഇടിഞ്ഞു …

Read More »

നവജാത ശിശുവിനെ കാമുകന് നല്‍കി ഭര്‍തൃമതിയായ യുവതി വീട്ടിലേക്ക് മടങ്ങി; മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയില്‍; ഞെട്ടിക്കുന്ന സംഭവം നടന്നത് പത്തനംതിട്ടയില്‍…

നവജാത ശിശുവിനെ കാമുകന് നല്‍കിയ ശേഷം യുവതി വീട്ടിലേക്ക് മടങ്ങി. മുലപ്പാല്‍ പോലും നല്‍കാതെയാണ് ഭര്‍തൃമതിയായ യുവതി കുഞ്ഞിനെ കാമുകന് നല്‍കിയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ നവജാത ശിശുവുമായി യുവാവ് സ്വന്തം വീട്ടിലേക്ക് എത്തി. എന്നാല്‍ വീട്ടില്‍ എത്തിയ യുവാവിനെതിരെ ഇയാളുടെ മാതാവും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്ന് ദിവസമായി മുലപ്പാല്‍ ലഭിക്കാതായതോടെ കുട്ടിയുടെ ആരോഗ്യ നില മോശമായി. പൊലീസ് നല്‍കിയ …

Read More »

75-ാം സ്വാതന്ത്ര്യ ദിനം: പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നവേളയിലാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണെന്നും അതിനാല്‍ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. പ്ലാസ്റ്റിക് പതാകകള്‍ …

Read More »

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ്സും ഉത്സവബത്തയും നൽകാൻ തീരുമാനം…

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ്സും ഉത്സവബത്തയും നൽകാന്‍ തീരുമാനം. നിയമസഭയിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 27360 രൂപ വരെ ശമ്ബളമുള്ള ജീവനക്കാര്‍ക്ക് 4000 രൂപയായിരുന്നു ബോണസ്. നിലവില്‍ 4,85,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അതേസമയം ഇത്തവണ ഓണം ആഗസ്‌ററ് 21ന് ആയതിനാല്‍ ശമ്ബളം അഡ്വാന്‍സായി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ ബോണസ്സും ഉത്സവ ബത്തയും എത്രതുക നല്‍കണമെന്ന് മന്ത്രിസഭായോഗം പിന്നീട് തീരുമാനിക്കും. സാമ്ബത്തിക ബുദ്ധിമുട്ട് …

Read More »