തമിഴ് നടന്‍ സൂര്യയുടെ അയന്‍ എന്ന സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും, ഇതിലൂടെ പ്രശംസ നേടുകയും ചെയ്ത ചെങ്കല്‍ച്ചൂളയിലെ കലാകാരന്മാരെ പ്രേംനസീര്‍ സുഹൃത് സമിതിയും, ഭാരത് ഭവനും സംയുക്തമായി ചേര്‍ന്ന് ആദരിച്ചു. ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉപഹാരങ്ങളും, വി.കെ. പ്രശാന്ത് എം.എല്‍.എ പ്രശസ്തി പത്രങ്ങളും സമ്മാനിച്ചു. ഭാരത് ഭവന്‍ മെമ്ബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രേംനസീറിന്റെ മകന്‍ …
Read More »മത്സ്യത്തൊഴിലാളികളോട് വീണ്ടും ക്രൂരത ; റോഡരുകില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന മീന്‍ നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചു; പരാതി…
ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ വഴിയോരത്ത് കച്ചവടം നടത്തിയ സ്ത്രീയുടെ മീന്‍ മുഴുവന്‍ നഗരസഭ അധികൃതര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞതായി പരാതി. ശുചീകരണ തൊഴിലാളികളാണ് ഇത്തരത്തില്‍ പെരുമാറിയത്. തടയാന്‍ ശ്രമിച്ച സ്ത്രീയെ റോഡിലേക്ക് തള്ളിയിട്ടു. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് സ്വദേശിനി അല്‍ഫോണ്‍സയുടെ 20,000 രുപയോളം വരുന്ന മീനാണ് അധികൃതര്‍ നശിപ്പിച്ചത്. ഇവര്‍ വില്‍പ്പനയ്ക്ക് ഉപയോഗിച്ച മീന്‍ തട്ട് അടക്കം റോഡിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും മീന്‍കുട്ട നഗരസഭയുടെ വാഹനത്തില്‍ കേറ്റുന്നതിനിടെ …
Read More »ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ നെപ്പോളിയന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി…??
ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ‘നെപ്പോളിയന്‍’ എന്ന് പേരിട്ട വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1A) പ്രകാരമാണ്ന ടപടി. ഇ ബുള്‍ ജെറ്റിന്‍റെ മുഴുവന്‍ വിഡിയോകളും പരിശോധിക്കാന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വിഡിയോ മരവിപ്പിക്കാന്‍ യൂട്യൂബിനോട് ആവശ്യപ്പെടും. മോശം കമന്‍റിടുന്ന …
Read More »നടി ആക്രമണ കേസ്; വിസ്താരത്തിന് കാവ്യ മാധവന്‍ ഹാജരായി
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. കഴിഞ്ഞ മേയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം മുതലാണ് ആക്രമിക്കപ്പെട്ട നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിലുള്ള വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ കോടതിയിലെത്തി കീഴടങ്ങുന്നതിന് മുന്‍പ് കാവ്യ മാധവന്‍റെ …
Read More »സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത കുട്ടികള്‍ക്കെതിരെ ജുവനൈല്‍ കുറ്റം ചുമത്തും; വിവാദ വീഡിയോകള്‍ മരവിപ്പിച്ചു; യൂ ട്യൂബ് ചാനല്‍ പൂട്ടിപ്പിക്കാനും അന്വേഷണം; ഇ-ബുള്‍ ജെറ്റ് വിവാദത്തിന് പിന്നില്‍ യുടൂബര്‍മാരുടെ കുടിപ്പകയോ?
ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കുടുക്കാന്‍ ഉറച്ച് പൊലീസും. ഇ-ബുള്‍ജെറ്റ് സഹോദരരെ അറസ്റ്റു ചെയ്യുമ്ബോള്‍ പൊലിസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ. ഈ കാര്യത്തില്‍ എന്തെങ്കിലും നിയമലംഘനമുണ്ടോയെന്ന കാര്യത്തില്‍ പൊലിസ്പ രിശോധിക്കും. പരാതി ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അവര്‍ ചിത്രീകരിച്ച വീഡിയോയില്‍ പ്രഥമദൃഷ്ട്വാ ഇക്കാര്യം കാണുന്നില്ല. യുടുബര്‍ മാരോട് വ്യക്തിപരമായ ഒരു വിരോധവും പൊലിസിനില്ല. എങ്കിലും അവര്‍ നടത്തിയ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നുണ്ട്. തോക്കു ഉപയോഗിച്ച് …
Read More »‘ഞാൻ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ’; ഈ ബുൾജെറ്റിനെ സേവ് ചെയ്യാൻ വിളിച്ചവരോട് സുരേഷ് ഗോപി പറഞ്ഞത്…
യൂട്യൂബ് വ്ലോഗർമാരായ ഈ ബുൾജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനെതിരെ സോഷ്യൽ മീഡിയയിൽ കൗമാരക്കാർ രംഗത്തെത്തുകയും ഇത് ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയുാണ്. ഇതിനിടെ ഇ-ബുൾജെറ്റിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ പല പ്രമുഖരുടെയും നമ്പറുകൾ സംഘടിപ്പിച്ച് വിളിക്കുന്നുമുണ്ട്. നടനും എംപിയുമായ സുരേഷ് ഗോപിക്കും സഹായം തേടി ഫോൺ കോൾ എത്തി. എന്നാൽ ഇ-ബുൾജെറ്റിനെ സേവ് ചെയ്യണമെന്നാവശ്യപ്പെട്ട് വിളിച്ചവരോട് താൻ ചാണകമല്ലേ എന്നും മുഖ്യമന്ത്രിയോട് പോയി പരാതി പറയൂ എന്നുമായിരുന്നും …
Read More »രാജ്യത്ത് കോവിഡ് കേസിൽ വൻ കുറവ് ; അഞ്ച് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്ക്; ഇന്ന് 28,304….
രാജ്യത്ത് കോവിഡ് കേസിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 28,304 പേർക്ക് മാത്രമാണ് പുതിയതായ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 372 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ മാര്‍ച്ച് 16നാണ് ഇതിലും കുറവ് രോഗികള്‍ ഒരു ദിവസം രാജ്യമൊട്ടാകെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 3,19,98,158 ആയി ഉയര്‍ന്നു. …
Read More »സിനിമാ ഷൂട്ടിങ്ങിനിടെ 11 കെവി ലൈനില്‍ തട്ടി സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു…
ബംഗളുരുവില്‍ സിനിമാ ഷൂട്ടിങ്ങില്‍ സ്റ്റണ്ട് രംഗം ചീത്രീകരിക്കവേ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഷോക്കേറ്റു മരിച്ചു. കന്നഡ ചിത്രമായ ‘ലവ് യു രച്ചൂ’ എന്ന സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ വിവേക് ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് വിവേകിനെ ബംഗളുരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 11 കെവി വൈദ്യുത ലൈനിനു സമീപം ക്രെയ്‌നില്‍ നില്‍ക്കുമ്ബോഴായിരുന്നു അപകടം. മറ്റൊരു സ്റ്റണ്ട് താരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. …
Read More »അഫ്‌ഗാനില്‍ സമാധാനം നിലനിര്‍ത്താനുള്ള പോരാട്ടങ്ങളില്‍ ഇനി മുതല്‍ പാകിസ്ഥാനെക്കാളും പ്രാധാന്യം ഇന്ത്യക്ക്…
അഫ്‌ഗാനിലെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യ അഫ്‌ഗാനില്‍ ചെയ്തതു പോലുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ പരിതസ്ഥിതിയില്‍ ആ നാടിന് ആവശ്യമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും സ്വാഗതം ചെയ്യുന്നുവെന്നും പെന്റഗണ്‍ സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. പാകിസ്ഥാന്‍ – അഫ്‌ഗാന്‍ അതിര്‍ത്തിലുള്ള ചില സുരക്ഷിത താവളങ്ങളെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിനെകുറിച്ച് പാകിസ്ഥാനുമായി ബൈഡന്‍ ഭരണകൂടം ചര്‍ച്ചയിലാണെന്നും കിര്‍ബി പറഞ്ഞു. പാകിസ്ഥാനിലെ ഇത്തരം സുരക്ഷിത താവളങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ കൂടുതല്‍ …
Read More »ബിഹാറില്‍ നിന്നും കേരളത്തിലേക്ക് വ്യാപകമായി തോക്കുകള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ??
ബിഹാറിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അതി വ്യാപകമായി കേരളത്തിലേക്ക് തോക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തോക്കിന്റെ ബിഹാര്‍ കണക്ഷന്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മംഗലാപുരം, ഗോവ, മുംബൈ ബെല്‍റ്റ് വഴിയാണ് കേരളത്തില്‍ മുന്‍പ് കൂടുതല്‍ തോക്കെത്തിയിരുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ബിഹാറില്‍ നിന്നും തോക്കെത്തുന്നതായാണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ജോലി തേടിയെത്തുന്ന അതിഥി തൊഴിലാളികള്‍ വഴിയാണ് ഇത് കൂടുതലായി എത്തുക എന്നും …
Read More »