Breaking News

Slider

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസത്തെ പ്രത്യേക പാഠ്യപദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

മഹാമാരിയും അതിനെ തുട‍ർന്നുള്ള സ്കൂൾ അടച്ചുപൂട്ടലുമൊക്കെ കാരണം കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്കിടയിൽ പഠന കാര്യത്തിൽ വലിയ മാന്ദ്യം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അസിം പ്രേംജി ഫൗണ്ടേഷൻ അഞ്ച് സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന് ശേഷം മധ്യപ്രദേശ് സ‍ർക്കാരിന്റെ രാജ്യശിക്ഷ കേന്ദ്രത്തിന്റെ കണ്ടെത്തലുകളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണ്. ഇതിനെ തുട‍ർന്ന് വിദ്യാ‍ർത്ഥികൾക്കായി ഒരു പ്രത്യേക കോഴ്സ് തന്നെയാണ് സ‍ർക്കാ‍ർ തയ്യാറാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ, മൂന്ന് ഭാഗങ്ങളായി വിഭജിച്ചാണ് കോഴ്സ് നടത്തുക. ഇത് …

Read More »

തൃശൂരിൽ കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ് : ഭരണസമിതി പിരിച്ചുവിട്ടു

തൃശൂരിൽ കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ് : ഭരണസമിതി പിരിച്ചുവിട്ടു.

Read More »

സംസ്ഥാനത്ത് വരുന്ന നാലു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യല്ലോ അലര്‍ട്ട്; അതീവജാഗ്രത നിര്‍ദ്ദേശം…

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി കണ്ണൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 204.4 വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.  ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ബുനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, …

Read More »

ആശങ്ക പടർത്തി തൃശ്ശൂർ മെഡി. കോളേജിലെ 30 എംബിബിഎസ് വിദ്യാർത്ഥികൾക്കും കോഫീഹൗസ് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു…

തൃശ്ശൂർ മെഡിക്കൽ കോളേജിലെ മുപ്പത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശങ്ക. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് കൊവിഡ് ബാധയുണ്ടായത്. ഈ രണ്ട് ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ അടയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവും എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് …

Read More »

സ്ത്രീ സുരക്ഷ മുഖ്യം ‘പിങ്ക് പ്രൊട്ടക്ഷന്‍ ‘ പ്രൊജക്ടിന് തുടക്കമായി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്‍റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കമായി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍, പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്‍കിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചതോടെയാണ് പദ്ധതി നിലവില്‍ വന്നത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 10 കാറുകള്‍, ബുള്ളറ്റ് ഉള്‍പ്പെടെ 40 ഇരുചക്രവാഹനങ്ങള്‍, 20 സൈക്കിളുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്. …

Read More »

വി.എച്ച്‌.പി സംസ്ഥാന അധ്യക്ഷനായി സംവിധായകന്‍ വിജി തമ്പിയെ തെരഞ്ഞെടുത്തു..

പ്രശസ്ത സംവിധായകന്‍ വിജി തമ്പിയെ വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന സമ്മേളനത്തിലാണ് വിജി തമ്പിയെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിമിന്ദ് എസ് പരാന്തേയാണ് വിജി തമ്പിയുടെ പേര് പ്രഖ്യാപിച്ചത്. ദേശീയ അധ്യക്ഷനയി ഓര്‍ത്തോപീഡിക് സര്‍ജനും പത്‌മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടു. ബിഹാര്‍ സ്വദേശിയായ സിങ് ഇതുവരെ പരിഷത്ത് വൈസ് പ്രസിഡന്‍റായിരുന്നു. സംസ്ഥാന അധ്യക്ഷനായിരുന്ന ബി …

Read More »

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആര്‍…

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്. ‘രാജ്യത്തെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടുതലായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദം വന്ന കേസുകളാണ്. കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ മൂന്നാംതരംഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും ഡോ. എന്‍ കെ …

Read More »

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്​പ തട്ടിപ്പ്​; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്​പ ഒരു അക്കൗണ്ടിലേക്ക്​

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്​പ തട്ടിപ്പ്​ നടന്നുവെന്ന്​ സഹകരണ ജോയിന്‍റ്​ രജിസ്​ട്രാറുടെ കണ്ടെത്തല്‍. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്​ടിങ്​ സെക്രട്ടറിയുടെ പരാതിയിലാണ്​ പൊലീസ്​ നടപടി. 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്​പ ഒരു അക്കൗണ്ടിലേക്കാണ്​ പോയതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ബാങ്ക് അധികൃതരോട് സഹകരണ ജോയിന്‍റ്​ രജിസ്ട്രാര്‍ വിശദീകരണം തേടിയിട്ടുണ്ട്​. വിശദീകരണം കിട്ടുന്ന മുറക്ക്​ തുടര്‍നടപടിയെടുക്കും. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക്​ ഭരിക്കുന്നത്​. …

Read More »

ആഡംബര കാറിന് നികുതിയിളവ്: ഹർജി തള്ളിയത് ചോദ്യം ചെയ്ത് വിജയ് വീണ്ടും ഹൈക്കോടതിയിൽ

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ നടൻ വിജയ് വീണ്ടും മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട്ത ള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് വിജയ് അപ്പീലുമായി കോടതിയെ സമീപിച്ചത്. പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് വീണ്ടും ഹൈക്കോടതിയെ …

Read More »

മാറ്റിവെച്ച വയർമാൻ പ്രായോഗിക പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു…

കൊവിഡ് സാഹചര്യത്തിൽ മാറ്റിവച്ചിരുന്ന സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റ് വകുപ്പ് വയർമാൻ പ്രായോഗിക പരീക്ഷയുടെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 2021 ഏപ്രിൽ 19 മുതൽ 28 വരെ ഗവ എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വർക്ക് ഷോപ്പിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ജൂലൈ 26 മുതൽ 31 വരെ ഇതേ കോളേജിൽ നടത്തുന്നതാണ്. ഹാൾ ടിക്കറ്റ് നമ്പർ 20080133 മുതൽ 165 വരെ 26 ആം തിയ്യതിയും, 166 – 202 …

Read More »