Breaking News

Slider

വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കും; വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഏന്ത്..??

വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കും എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാ വിരുദ്ധം. ഇത്തരത്തില്‍ കണക്ഷന്‍ വിഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്രസമ്മേളനത്തില്‍ കെ എസ് ഇ ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ സ്ഥിതി. കുടിശ്ശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ നിലവില്‍ വൈദ്യുതി വിഛേദിക്കണ്ട എന്നുള്ള കാര്യത്തില്‍ …

Read More »

കണ്ണൂരില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം മാലിന്യത്തില്‍ ഉപേക്ഷിച്ച നിലയില്‍…

വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. വിമാനത്താവളത്തില്‍ മാലിന്യത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം കാണപ്പെട്ടത്. കടത്ത് സ്വര്‍ണ്ണം ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനാണു ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണം കണ്ടെത്തിയതും. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.

Read More »

കൊവിഡ് മൂലം മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിച്ച്‌ ആരോഗ്യവകുപ്പ്;​ പട്ടിക വെബ്‌സൈറ്റില്‍…

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലാണ് പേര് വിവരങ്ങള്‍ പുറത്തുവിട്ടത്. കൊവിഡ് മരണങ്ങള്‍ക്ക് പുറമെ, രോഗമുക്തി നിരക്ക്, രോമുക്തരായവരുടെ എണ്ണം, തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം വെബ്‌സൈറ്റില്‍ കൃത്യമായി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണം സ്ഥിരീകരിച്ച 135 പേരുടെ പേരുകളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങള്‍ ഇന്ന് മുതല്‍ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക. അതേസമയം ഔദ്യോഗിക പട്ടികയില്‍ നിന്ന് വിട്ടുപോയ കൊവിഡ് മരണങ്ങള്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്; 135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിൽ തന്നെ…

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,34,38,111 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം. സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് …

Read More »

മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ തിരുകി കയറ്റി കാറ്റടിച്ചു; കുടല്‍മാല തകര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍…

സുഹൃത്തുക്കളുടെ അതിരുവിട്ട തമാശ തകര്‍ത്തത് യുവാവിന്റെ ജീവിതം. തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിച്ചതോടെ യുവാവിന്റെ ആന്തരിക ഭാഗം തകരുകയായിരുന്നു. ഗാസിയാബാദ് സ്വദേശിയായ സന്ദീപ് കുമാറാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. സുഹൃത്തുക്കളായ അങ്കിതും ഗൗതവുമാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ അങ്കിതിനെയും ഗൗതമിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ സെക്ടര്‍ 83ലെ സ്ഥാപനത്തില്‍ ജോലിക്കാരാണ് മൂന്നുപേരും. കുടല്‍ തകര്‍ന്ന് ചികിത്സയിലുള്ള യുവാവിന്റെ …

Read More »

കല്ലുവാതുക്കലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം: രേഷ്മയുമായി ചാറ്റ് ചെയ്തത് മരണപ്പെട്ട യുവതികള്‍: ആര്യയുടെയും ഗ്രീഷ്മയുടെയും തമാശ അവസാനിച്ചത് വലിയ ദുരന്തത്തില്‍…

കല്ലുവാതുക്കലില്‍ പ്രസവിച്ച ഉടന്‍ നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കേസില്‍ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പിടിയിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. രേഷ്മയുടെ ‘അനന്തു’ എന്ന കാമുകന്റെ പേരില്‍ യുവതിയുമായി ചാറ്റ് ചെയ്തിരുന്നത് രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആണെന്ന് പോലീസ്. ഗ്രീഷ്മയുടെ സുഹൃത്തിനോട് യുവതി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഗ്രീഷ്മയിലേക്കും ആര്യയിലേക്കുമെത്തിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് …

Read More »

കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന…

ലോകം അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യൂ എച്ച്‌ ഒ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് ആഥനോം ഗബ്രിയേസൂസ് പറഞ്ഞു. ഒരു രാജ്യവും കോവിഡ് ഭീഷണിയില്‍നിന്ന് മുക്തമാണെന്ന് പറയാനാവില്ല. ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. അത് തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലാണ് ഡെല്‍റ്റയുടെ വ്യാപനം കൂടുതലെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം …

Read More »

രാജ്യത്ത് ഒരു മാസത്തിനിടെ ഫേസ്ബുക്ക് നീക്കം ചെയ്തത് 30 മില്ല്യണ്‍ പോസ്റ്റുകള്‍…

രാജ്യത്ത് പുതിയ ഐ ടി നിയമം നടപ്പിലായതോടെ സാമൂഹിക മാദ്ധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ഐ ടി നിയമം പാലിക്കാത്ത പോസ്റ്റുകള്‍ക്ക് എതിരെ എന്ത് നടപടിയെടുത്തുവെന്ന് ഓരോ മാസവും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാദ്ധ്യമ ഭീമന്മാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കേണ്ടതായുണ്ട്. ഇതനുസരിച്ച്‌ ഫേസ്ബുക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മേയ് 15നും ജൂണ്‍ 15നും ഇടയില്‍ ഇത്തരത്തിലുള്ള 30 മില്ല്യണ്‍ പോസ്റ്റുകള്‍ ടൈംലൈനില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതായി പറയുന്നു. ഇതേ കാലയളവില്‍ ഏകദേശം …

Read More »

കാനഡ ചുട്ടുപൊള്ളുന്നു ; ഒരു ​ഗ്രാമം മുഴുവൻ കത്തി നശിച്ചു; മരണം 700 കടന്നു…

റെക്കോഡുകള്‍ കടന്ന്​ കുതിക്കുന്ന അത്യുഷ്​ണത്തില്‍ പടിഞ്ഞാറന്‍ കാനഡയില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ്​ കൊളംബിയ പ്രവിശ്യയില്‍ മാത്രം ഒരാഴ്​ചക്കിടെ 719 പേര്‍ മരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവരിലേറെ പേരും അത്യുഷ്​ണത്തിന്റെ ഇരകളാണെന്നാണ്​ കരുതുന്നത്​. ചൂട്​ കൂടിയതോടെ പലയിടങ്ങളിലും വന്‍തോതില്‍ അഗ്​നിബാധയും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. 130 തീപിടിത്ത സംഭവങ്ങളാണ്​ ദിവസങ്ങള്‍ക്കിടെ മാത്രം ഉണ്ടായത്​. ബ്രിട്ടീഷ്​ കൊളംബിയയിലെ ലിട്ടണ്‍ ഗ്രാമം പൂര്‍ണമായി അഗ്​നിയെടുത്തു. ഇവിടെ രണ്ടു പേരുടെ മരണവും സ്​ഥിരീകരിച്ചിട്ടുണ്ട്​. 49.6 ഡിഗ്രിയാണ്​ …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു; തുടർച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത് ; ഇന്ന് പവന് ഒറ്രയടിക്ക് വർധിച്ചത്…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 35440 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 4430 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മുന്നു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 440 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയിരുന്നു. വ്യാഴാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും …

Read More »