Breaking News

Slider

ലോക്ക്ഡൌണ്‍ പിന്‍വലിച്ചു ; ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി…

ലോക്ക്ഡൌണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന. തെലങ്കാനയിലെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച്‌ ഒരു മാസത്തെ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസമാണ് തെലങ്കാന നീക്കിയത്.

Read More »

സ്വര്‍ണവേട്ട; കരിപ്പൂരില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവും പിടികൂടി…

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടിച്ചെടുത്തത്. ഏകദേശം മൂന്ന് കോടി രൂപ വിലവരും. തുടര്‍ന്ന് നാല് പേരെ പോലീസ് പിടികൂടി. ദുബായില്‍ നിന്നെത്തിയവരാണ് പോലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More »

വിവാഹം കഴിഞ്ഞ ഉടന്‍ തന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് കൂട്ടി പത്രാസിന് ശ്രമിക്കണ്ട: ഭാവിയില്‍ വന്‍ കുരുക്കില്‍ പെടും; അറിയണം ഇക്കാര്യങ്ങൾ…

പൊതുവെ ലോകത്തെല്ലായിടത്തും വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ എല്ലാ രേഖകളിലും സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് കൊടുക്കുന്നത് സാധാരണയാണ്. എന്നാല്‍ അത് ഉചിതമല്ലെന്നുള്ളതാണ് സത്യം.  ജനന സര്‍ട്ടിഫിക്കറ്റിലെയും എസ്.എസ്.എല്‍.സി ബുക്കിലെയും പേര് മാത്രമേ എല്ലായിടത്തും കൊടുക്കാവൂ. കാരണം വിവാഹ ശേഷം സ്വയം ഉണ്ടാക്കിയ പേരാണ് നല്‍കുന്നത്. കല്ല്യാണം കഴിഞ്ഞ് എടുക്കുന്ന എല്ലാ ആധികാരിക രേഖകളിലും ആളുകള്‍ ചെയ്യുന്ന വലിയ വിഡ്ഢിത്തം ആണിത്. ഒരാളുടെ ഐഡന്റിറ്റി എന്നും ഒന്ന് തന്നെയാവണം. വിവാഹ …

Read More »

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി…

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിലെ ചിന്താല ചെരു ഗ്രാമത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ കുറേ കാലമായി യുവാവ് പെണ്‍കുട്ടിയെ പ്രണയത്തിന്റെ പേരില്‍ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ യുവാവ് കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ചരണ്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയതെന്ന് ബാഡ്‌വെല്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ പറഞ്ഞു.

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4165 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 9405 പേര്‍…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4165 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1269 പേരാണ്. 2121 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9405 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 57 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 457, 26, 129 തിരുവനന്തപുരം റൂറല്‍ – 656, …

Read More »

ഒടിടി വഴി പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ ദൃശ്യം 2 തീയറ്റര്‍ റിലീസിനൊരുങ്ങുന്നു…

ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ വഴി പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയ മോഹന്‍ലാല്‍-ജീത്തു ജോസഫ് തീയറ്റര്‍ റിലീസിനൊരുങ്ങുന്നു. സിംഗപ്പൂര്‍ മലയാളികള്‍ക്കുവേണ്ടിയാണ് ദൃശ്യം 2 തിയറ്ററില്‍ എത്തുന്നത്.  ജൂണ്‍ 26ന് സിംഗപ്പൂരിലെ മള്‍ടിപ്ലക്സുകളില്‍ ദൃശ്യം 2 റിലീസ് ചെയ്യുമെന്നാണ് വിവരം. ആശീര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്ബനിയും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ടിപ്ലക്സ് ശൃംഖല ആയ ഗോള്‍ഡന്‍ വില്ലേജ് സിനിപ്ലെക്സുകളിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. …

Read More »

ആശ്വാസ വാര്‍ത്ത: 1.55 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ന് രാത്രിയിൽ സംസ്ഥാനത്ത് എത്തും…

സംസ്ഥാനത്ത് 1.55 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ന് എത്തും. ഇന്ന് രാത്രിയോടെയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തിരുവനന്തപുരത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം 97,500 ഡോസ് കോവാക്‌സിന്‍ സംസ്ഥാനത്ത് എത്തിച്ചിരുന്നു.  വെള്ളിയാഴ്ച്ച ഉച്ചയോടെ സംസ്ഥാനത്തെത്തിയ വാക്‌സിന്‍ ഉടന്‍ തന്നെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളില്‍ കോവാക്‌സിന്‍ കുത്തിവെപ്പ് പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. അതേസമയം വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച്‌ നമ്ബരും തീയതിയും കൂടി …

Read More »

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ് : 115 മരണം; 13,145 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്ബിളുകള്‍ പരിശോധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,18,53,900 ആകെ …

Read More »

പുസ്തകങ്ങളെ കൂടുതല്‍ നെഞ്ചോട് ചേര്‍ക്കാം; ഇന്ന് വായനാദിനം…

വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മലയാളികളെ വായനയുടെ അല്‍ഭുത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു വലിയ മനുഷ്യന്റെ പി എന്‍ പണിക്കരുടെ ഓര്‍മ്മ ദിനമാണ് ഇന്ന്. ഇദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ 19ആണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും …

Read More »

ട്രാക്കിലെ ഇതിഹാസം മില്‍ഖാ സിങ് ഇനി ഓര്‍മ; പറക്കും സിങ്ങിന് ആദരമര്‍പ്പിച്ച്‌ കായിക ലോകം….

ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ് അന്തരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയവെയാണ് മരണം. 91 വയസ്സായിരുന്നു. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. …

Read More »