സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴക്ക് ശക്തി കുറയും. ഇന്ന് നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ സാധാരണ മഴക്ക് മാത്രം സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടാണ്. എന്നാല്‍ മലയോരമേഖലയില്‍ അതീവ ജാഗ്രത തുടരണം. മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്തും സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലും ജാഗ്രത തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Read More »ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്‌നറുകള്‍ ഉപയോഗിക്കാം; നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവ, പട്ടിക പുറത്തിറക്കി; അറിയാം…
നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇതോടെ പരിഹാരമായി. ഭക്ഷണവസ്തുക്കള്‍ പാക്ക് ചെയ്തു നല്‍കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍, പലചരക്കു സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കുന്നത് തുടരാം. ഇവയുടെ കാര്യത്തിലായിരുന്നു ആശയക്കുഴപ്പം ഏറെ നിലനിന്നിരുന്നത്. ജൂലൈ 1നാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം പ്രാബല്യത്തിലായത്. …
Read More »സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ദ്ധിച്ചു; നിരക്കുകള്‍ അറിയാം
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ദ്ധിച്ച് 38000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച് 4750 രൂപയുമാണ്. സ്വര്‍ണവില കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായിരുന്നു ചൊവ്വാഴ്ച വില. …
Read More »വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
മരിച്ച വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസര്‍കോട്ടുനിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്‌തത്. റിഫയുടെ മരണത്തില്‍ മെഹ്നാസിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. മാര്‍ച്ച് ഒന്നിന് ദുബായ് ജാഫിലിയയിലെ …
Read More »സവാഹിരിയെ കൊന്നതിന് ഡി.എന്‍.എ സ്ഥിരീകരണമില്ലെന്ന് യു.എസ്
കാബൂളില്‍ യു.എസ് രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എയുടെ നേതൃത്വത്തിലെ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ഖാഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടുവെന്നതിന് ഡി.എന്‍.എ സ്ഥിരീകരണമില്ലെന്നും മറ്റു മാര്‍ഗങ്ങളിലൂടെ മരണം സ്ഥിരീകരിച്ചതായും വൈറ്റ് ഹൗസ് പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഡി.എന്‍.എ സ്ഥിരീകരണം ഇല്ല. ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ച ഒന്നിലധികം ഉറവിടങ്ങളും രീതികളും അടിസ്ഥാനമാക്കി ഡി.എന്‍.എ സ്ഥിരീകരണം ആവശ്യമില്ല’ -വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ദൃശ്യങ്ങളിലൂടെയും മറ്റ് ഉറവിടങ്ങളിലൂടെയും സ്ഥിരീകരിച്ചതായി …
Read More »പാക്കിസ്ഥാനിലെ 1200 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ വാല്‍മീകി ക്ഷേത്രം തിരിച്ചു പിടിച്ച് ഹിന്ദു സമൂഹം…
പാകിസ്ഥാനിലെ ലാഹോറിലുള്ള പ്രശസ്തമായ വാല്‍മീകി ക്ഷേത്രം തിരിച്ചു പിടിച്ച് ഹിന്ദു സമൂഹം. ഏറെക്കാലത്തെ നിയമവ്യവഹാരത്തിനൊടുവിലാണ് ഉന്നത സിവില്‍ കോടതി ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. 1,200ലധികം വര്‍ഷം പഴക്കമുള്ള വാല്‍മീകി ക്ഷേത്രം ലാഹോറിലെ അനാര്‍ക്കലി ബസാറിലാണ് സ്ഥിതി ചെയ്യുന്നത്. കൈയേറ്റക്കാരെ പുറത്താക്കിയ ശേഷം പുനഃസ്ഥാപിക്കുമെന്ന് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫെഡറല്‍ ബോഡി വ്യക്തമാക്കി. ഹിന്ദുമതം സ്വീകരിച്ചതായി അവകാശപ്പെടുന്ന ക്രിസ്ത്യന്‍ കുടുംബം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വാല്‍മീകി ക്ഷേത്രം …
Read More »വിമാനത്തില്‍ നിന്ന് 3,500 അടി താഴ്ചയിലേക്ക് വീണു: 23കാരന് ദാരുണാന്ത്യം
എമര്‍ജന്‍സി ലാന്‍ഡിംഗിന് തൊട്ടുമുമ്ബ് ചെറുവിമാനത്തില്‍ നിന്ന് പുറത്ത് വീണ 23കാരനായ കോ – പൈലറ്റിന് ദാരുണാന്ത്യം. യു.എസിലെ നോര്‍ത്ത് കാരലീനയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വലത് വീല്‍ നഷ്ടമായതോടെ റാലി – ഡര്‍ഹം എയര്‍പോര്‍ട്ടിലെ പുല്‍മേട്ടിലേക്ക് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ ഇരട്ട എന്‍ജിന്‍ സി.എ.എസ്.എ സി.എന്‍ – 212 ഏവിയോകാര്‍ വിമാനത്തിലെ കോ – പൈലറ്റായ ചാള്‍സ് ഹ്യൂ ക്രൂക്ക്‌സ് ആണ് മരിച്ചതെന്ന് യു.എസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ …
Read More »മഴക്ക് നേരിയ ശമനം; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു
സംസ്ഥാനത്ത് മഴക്ക് നേരിയ ശമനമുണ്ടായ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് ഇന്ന് റെഡ് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. അതിനിടെ, കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ വനമേഖലയില്‍ ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലുണ്ടായി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലം പള്ളിമണ്‍ ഇത്തിക്കരയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ മഴക്കെടുതിയില്‍ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് മരണം 14 ആയി. 12 ജില്ലകളില്‍ …
Read More »ലെയ്‌സ് നൽകാത്തതിന് കൊല്ലത്ത് യുവാവിനെ മർദ്ദിച്ച കേസ്; ഒരാൾ അറസ്റ്റിൽ…
കൊല്ലത്ത് ലെയ്‌സ് നൽകാത്തതിന് യുവാവിനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് പേർ ഒളിവിലാണ്. കൊല്ലം വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ലെയ്‌സ് ചോദിച്ചാണ് മർദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊല്ലം വാളത്തുങ്കൽ ഫിലിപ്പ് മുക്കിൽ ഇന്നലെ വൈകുന്നേരത്താണ് സംഭവം നടന്നത്. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് …
Read More »ആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടില്‍ പന്നികളെ കൊന്നുതുടങ്ങി
വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പന്നികളെ കൊന്നുതുടങ്ങി. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഫാമില്‍ രാത്രി 10 മണിയോടെയാണ് പന്നികളെ കൊന്നു തുടങ്ങിയത്. ഇന്നലെ സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്ധ സംഘം പ്രദേശത്ത് ക്യാമ്ബ് ചെയ്യുകയാണ്. തവിഞ്ഞാലിലെ ഫാമില്‍ 360 പന്നികളാണ് ഉള്ളത്. ഘട്ടം ഘട്ടമായി പന്നികളെ കൊല്ലാന്‍ തീരുമാനിച്ചതനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 10 മണിയോടെ പന്നികളെ കൊന്നുതുടങ്ങി. മാനന്തവാടി നഗരസഭയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി സര്‍വൈലന്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. …
Read More »