കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാതേയും സെര്‍വീസ് റോഡുകള്‍ പിരിക്കാതേയുമുള്ള ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്. ചൊവ്വാഴ്ച രാവിലെ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ചുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ടോള്‍ പിരിവ് ആരംഭിക്കും എന്ന നിര്‍ദേശം ജില്ലാ കളക്ടര്‍ക്ക് ലഭിക്കുന്നത്. വാട്സ്‌ആപ് സന്ദേശമാണ് ലഭിച്ചത്. മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള കമ്ബനിയാണ് ടോള്‍ പിരിവ് …
Read More »രാജ്യത്ത് ആശ്വാസവാര്‍ത്ത; 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകള്‍, മരണനിരക്കും കുറഞ്ഞു….
രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. നിലവില്‍ 18,95,520 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 2,55,287 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി. 2.59 കോടിയാളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗത്തില്‍ നിന്ന് മുക്തരായത്. രോഗമുക്തി നിരക്ക് 92.09 ആയി ഉയര്‍ന്നതായും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.62 ആയി കുറഞ്ഞതായും …
Read More »കോഴിക്കോട്ട് ബ്യൂട്ടിപാര്‍ലര്‍ ജോലിക്കാരിക്ക് പീഡനം; പ്രതികളില്‍ ഒരാള്‍ ധാക്കയിലെ പ്രമുഖ ടിക്ടോക് താരം, നടന്നത് മനുഷ്യക്കടത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…
മനുഷ്യക്കടത്ത് വഴി ബെംഗളൂരുവില്‍ എത്തിച്ച 24 വയസ്സുള്ള യുവതിയെ കൂട്ടംചേര്‍ന്നു പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്തു കുപ്പി തിരുകി കയറ്റുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്തതും മര്‍ദിച്ചതും 5 ലക്ഷം രൂപയെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്നാണെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ 6 പേരില്‍ റിദോയ് ബാബു(25) ധാക്കയിലെ പ്രമുഖ ടിക്ടോക് താരമാണ്. തന്റെ പ്രശസ്തി ഉപയോഗിച്ച് സ്ത്രീകളുമായി പരിചയപ്പെടുകയും ഇവരെ ചൂഷണം ചെയ്യുകയും …
Read More »ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം…
കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഇന്നു മുതല്‍ ജൂണ്‍ നാലു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള തീരത്ത് …
Read More »പുതിയ ലോകം കുഞ്ഞുങ്ങളുടേത് ; അത് കെട്ടിപ്പടുക്കാനുള്ള തുടക്കമാണിതെന്ന് പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി
പ്രതിസന്ധികള്‍ക്കിയിലും സംസ്ഥാനത്ത് വീണ്ടുമൊരു അദ്ധ്യായന വര്‍ഷത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഔദ്യോഗികമായി നിര്‍വഹിച്ചു. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണെന്നും അത് കെട്ടിപ്പടുക്കാനുളള തുടക്കമാണ് പ്രവേശനോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകളുടെ സാക്ഷാത്കാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊവിഡ് കാലത്തും പഠനം മുടങ്ങാതിരിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. മൂന്നരലക്ഷം കുട്ടികളാണ് …
Read More »യു.കെയില്‍ കൊവിഡിന്റെ മൂന്നാം തരംഗം; മുന്നറിയിപ്പ്….
യു.കെയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകുമെന്ന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 21-ന് കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസര്‍ രവി …
Read More »ഫസ്റ്റ് ബെല്‍ 2.0, ട്രയല്‍ ക്ലാസുകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു…
പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിച്ചു. അങ്കണവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ജൂണ്‍ ഒന്നു മുതല്‍ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂണ്‍ ഏഴു മുതല്‍ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകള്‍ക്ക് ജൂണ്‍ ഏഴു മുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍. രാവിലെ എട്ടര …
Read More »സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു…
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പൊതുസ്‌ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെയും വൈകുന്നേരം 7 മുതല്‍ 9 വരെയും സാമൂഹിക അകലം പാലച്ച് പ്രഭാത-സായാഹ്ന സവാരിയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ല. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍ വിവാഹക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുവാദമുള്ളു. മറ്റെല്ലാ വ്യക്തികള്‍ക്കും ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകള്‍ ദുരൂപയോഗം …
Read More »സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ്; മരണം 174 ; 28,867 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1750 മലപ്പുറം 1689 പാലക്കാട് 1300 എറണാകുളം 1247 കൊല്ലം 1200 തൃശൂര്‍ 1055 ആലപ്പുഴ 1016 കോഴിക്കോട് …
Read More »സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ: അന്തിമ തീരുമാനം രണ്ട് ദിവസത്തിലുള്ളിൽ…
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അന്തിമ തീരുമാനം വ്യാഴാഴ്ചക്കുള്ളില്‍ അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. കോവിഡിന്റെ അടക്കം പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നും മൂല്യനിര്‍ണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശര്‍മയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു വിശദമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതി അറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് …
Read More »