ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിക്കാത്ത നടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ അദ്ദേഹം ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്ബോള്‍ അത്ഭുതം തോന്നുന്നുവെന്നും ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു. വിളക്ക് കെളുത്തുന്നത് മതാചാരത്തിന്റെ ഭാഗമല്ലെന്നും ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് …
Read More »ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ടുപോയാല്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാകും; ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശിവസേന.
തദ്ദേശവാസികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ടുപോയാല്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവിനും അസ്വസ്ഥതയ്ക്കും അത് കാരണമാകുമെന്നും ശിവസേന പറയുന്നു. ബിജെപി ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബീഫ് നിരോധിക്കാത്തത് എന്തുകൊണ്ടാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ചോദിച്ചു. ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ അത് വലിയ അസ്വസ്ഥതകള്‍ക്ക് കാരണമാകും. അതിന് രാജ്യം മുഴുവന്‍ വില നല്‍കേണ്ടിവരുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ലക്ഷദ്വീപിന്റെ വികസനത്തിന് ആരും എതിര് നില്‍ക്കുന്നില്ലെന്നും …
Read More »ലക്ഷദ്വീപ് ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാർഢ്യം; അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ….
ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനയാണ് നിയമസഭ പാസാക്കിയത്. ലക്ഷദ്വീപ് ജനതയുടെ മേല്‍ കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പ്പിക്കാന്‍ നീക്കമെന്ന് പ്രമേയം കുറ്റപ്പെടുത്തി. ദ്വീപ് നിവാസികളുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നു. തെങ്ങുകളില്‍ കാവി കളര്‍ പൂശുന്നതു പോലുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യങ്ങള്‍ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്‌ട് നടപ്പാക്കുന്നു. …
Read More »രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു : പ്രതിദിന കേസുകള്‍ ഒന്നര ലക്ഷത്തിലേക്ക്…
രാജ്യത്ത് കോവിഡ് മരണസംഖ്യയിലും പ്രതിദിന കേസുകളിലും കുറവ്. പ്രതിവാര സംഖ്യയില്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ 5000ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന മരണസംഖ്യ മൂവായിരത്തിന് താഴെ എത്തിയതും ആശ്വാസമായിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 1.52 ലക്ഷം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 2.80 കോടിയാളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ഓക്സിജന്‍ സിലിണ്ടറിനായുള്ള ആവശ്യം ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ കുറഞ്ഞതോടെ വ്യവസായങ്ങള്‍ക്കുള്ള ഓക്സിജന്‍ വിലക്ക് …
Read More »സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തിയേക്കും; ചൊവ്വാഴ്‌ച മുതല്‍ കനത്ത മഴ…
സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനോ അതിനുമുമ്പോ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത്തവണ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. നാളെ മുതൽ കാലവർഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം. മൂന്ന് മുതൽ നാലുദിവസം വരെ ഇതിൽ മാറ്റം വന്നേക്കാമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. തെക്ക് പടിഞ്ഞാറൻ കാറ്റ് ജൂൺ ഒന്നുമുതൽ ശക്തിപ്രാപിക്കുമെന്നാണ് ഇപ്പോൾ കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. …
Read More »ഇന്ത്യയിലെ മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പാദനം പത്തിരട്ടി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…
ഇന്ത്യയിലെ മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പാദനം വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പാദനം പത്തിരട്ടിയാണ് വര്‍ധിച്ചത്. സാധാരണ 900 മെട്രിക് ടണ്‍ ഓക്സിജനാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ അത് 9000 ടണ്ണായി വര്‍ധിച്ചുവെന്ന് മോദി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ രാജ്യം നേരിടും. സര്‍വശക്തിയുമെടുത്ത് കോവിഡിനെതിരെ പോരാടുമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍കീബാത്തില്‍ സംസാരിക്കുേമ്ബാഴാണ് മോദിയുടെ പ്രസ്താവന. …
Read More »ബംഗളുരുവില്‍ ക്രൂരപീഡനം നേരിട്ട 22 കാരിയെ കോഴിക്കോട്ട് കണ്ടെത്തി…
ബെംഗളൂരുവില്‍ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കര്‍ണാടക പൊലിസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മനുഷ്യക്കടത്തിലൂടെ ബംഗളൂരുവിലെത്തിച്ച ബ്ംഗ്ലാദേശ് സ്വദേശിയായ യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം. ഒരാഴ്ച്ച മുന്‍പാണ് സംഭവം നടന്നത്. യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്നു 2 യുവതികള്‍ ഉള്‍പ്പെടെ ബംഗ്ലദേശില്‍ നിന്നുള്ള 6 പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വീഡിയോ വൈറല്‍ …
Read More »ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പണംതട്ടുന്ന സംഘം സജീവം…
വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പണം തട്ടുന്ന സംഘം വിലസുന്നു. ജനസ്വാധീനമുള്ള ആളുകളുടെ പേരില്‍ വ്യാജ എഫ്.ബി അക്കൗണ്ട് ഉണ്ടാക്കി നേരില്‍ പണം ആവശ്യപ്പെടുന്ന തരത്തിലാണ് തട്ടിപ്പ്. ഒരു മാസത്തിനിടെ വയനാട്ടില്‍ നിരവധി ആളുകളുടെ പേരില്‍ ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് സൂചന. പരിചയമുള്ള സുഹൃത്തുക്കളുടെ ഫോേട്ടായും മറ്റും വെച്ച് ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ അക്കൗണ്ടാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് …
Read More »പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം ; സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു…
വായ്പ കുടിശിഖയുടെ പേരില്‍ പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ പി വിശ്വനാഥന്‍, ധനകാര്യ, ആസൂത്രണ വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ജുലൈ 31 നകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒരു കുടുംബത്തിന് അവരുടെ ഒരേയൊരു കിടപ്പാടം, വായ്പക്കാരന്‍ മരിച്ചതിന്റെ പേരിലോ, കുടിശിഖയുടെ പേരിലോ ഇല്ലാതാകുന്നത് ഒഴിവാക്കാനാണ് പുതിയ …
Read More »വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കും; മുഖ്യമന്ത്രി…
വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കുമെന്നും കിടപ്പുരോഗികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവജാത ശിശുക്കള്‍ക്ക് കൊവിഡ് ബാധിക്കുന്നുണ്ടെന്നും ആവശ്യമായ ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ വാക്സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാല്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കും. ജൂണ്‍ 15നകം പരമാവധി കൊടുക്കും.
Read More »