Breaking News

Slider

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1.73 ലക്ഷം രോഗികള്‍; മരണത്തിലും കുറവ്…

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കൊവിഡ് ബാധിച്ച്‌ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 3,617 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍‌ ചികിത്സയിലുള്ളത് 27,729,247 പേരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി. ഒരാഴ്ച്ച കൊണ്ട് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ …

Read More »

ചാമ്ബ്യന്‍സ് ലീഗ് കിരീട ജേതാക്കളെ ഇന്നറിയാം; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍…

ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള കിരീടപ്പോരാട്ടം. ആരാകും യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ ഇത്തവണത്തെ കിരീടജേതാക്കള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ഇറങ്ങുക. പ്രീമിയര്‍ ലീഗും. ലീഗ് കപ്പും നേരത്തെ തന്നെ സിറ്റി സ്വന്തമാക്കിയിരുന്നു. സിറ്റിയ്ക്ക് ഇത് ചാമ്ബ്യന്‍സ് ലീഗിലെ ആദ്യ ഫൈനലാണ്. എന്നാല്‍ മൂന്നാം ഫൈനലില്‍ ഇറങ്ങുന്ന തോമസ് ട്യൂഷലിന്റെ …

Read More »

ടൂറിസ്റ്റ് ബസില്‍ കടത്താൻ ശ്രമിച്ച 240 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍…

ആന്ധ്രപ്രദേശില്‍നിന്നു ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 240 കിലോഗ്രാം കഞ്ചാവുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍. ചെങ്കള മേനാങ്കോട് സ്വദേശി എം എ മുഹമ്മദ് റയിസ്, ചെര്‍ക്കള സ്വദേശി മുഹമ്മദ് ഹനീഫ,  പള്ളിക്കര പെരിയാട്ടടുക്കം സ്വദേശി കെ മൊയ്തീന്‍കുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ചെമ്മനാട് ചെട്ടുംകുഴിയിലാണു കോടികളുടെ വിലയുള്‌ല കഞ്ചാവ് വേട്ട നടന്നത്. കഞ്ചാവ് ബസിന്റെ പിന്നിലെ ക്യാബിനില്‍ ഒളുപ്പിച്ച നിലയിലായിരുന്നു. തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ നടത്തിയ …

Read More »

കേരളത്തില്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച അഞ്ചുജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. അതേസമയം കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. തീരപ്രദേശങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റു, 3.8 …

Read More »

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ചൊവ്വ, ശനി ദിവസങ്ങളില്‍ കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുമതി മൊബൈല്‍ സര്‍വീസ് കേന്ദ്രങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം…

സംസ്​ഥാനത്ത്​ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മൊബൈല്‍ ഫോണും കമ്ബ്യൂട്ടറും നന്നാക്കുന്ന കടകള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. ഗ്യാസ് സ്റ്റൗ നന്നാക്കുന്ന കടകള്‍, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍, കണ്ണട വില്‍പ്പന ഷോപ്പുകള്‍ എന്നിവക്കും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. അതേസമയം, ഈ ഇളവുകള്‍ തീവ്രരോഗ വ്യാപനമുള്ള മലപ്പുറം ജില്ലക്ക്​ ബാധകമല്ല. സ്​ത്രീകളുടെ ശുചിത്വ …

Read More »

പൃഥ്വിരാജിനെതിരെയുള്ള വ്യക്തിഹത്യയ്‌ക്കെതിരെ സുരേഷ് ഗോപി രം​ഗത്ത്…

ഒരോ മനുഷ്യനും അഭിപ്രായങ്ങള്‍ പറയാം. തെറ്റായാലും ശരിയായാലും വിമര്‍ശനമായാലും. അത് അയാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷേ ആരാണോ അതിന് തിരിച്ച്‌ പ്രതികരിക്കുന്നതെങ്കില്‍  അത് വളരെ മാന്യമായിട്ടായിരിക്കണം. അതും ആ വ്യക്തിയെ മാത്രം ഉദ്ദേശിച്ചായിരിക്കണം. പൃഥ്വിരാജിനെതിരെയുള്ള വ്യക്തിഹത്യയ്‌ക്കെതിരെ നടന്റെ പേരെടുത്തു പറയാതെ സുരേഷ് ഗോപി എം.പിയുടെ കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം Please… Please… Please… ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശന്‍, മുത്തശ്ശി, അവരുടെ മുന്‍ഗാമികള്‍, അവരുടെ …

Read More »

സുഹൃത്തിനൊപ്പമുള്ള വാട്‌സ്‌ആപ്പ് ചാറ്റില്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി…

ഓണ്‍ലൈന്‍ വഴിയുള്ള സൗഹൃദവും ചാറ്റിങ്ങും പലര്‍ക്കും വിനയാകാറുണ്ട്. അതിരുകടന്ന സൗഹൃദങ്ങളിലൂടെ ഒട്ടേറെ കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകളും സജീവമാണ്. മധ്യപ്രദേശിലെ ഭോപാലിലാണ് ഈ രീതിയില്‍ ഒരു സംഭവം ഒടുവിലായി നടന്നത്. ലൈവ് വീഡിയോ ഷെയറിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദത്തിലായ യുവതി വാട്‌സ്‌ആപ്പ് വീഡിയോ ചാറ്റിനിടെ തന്റെ ശരീരപ്രദര്‍ശനം നടത്തിയത് കുടുംബ കലഹത്തില്‍ എത്തി നില്‍ക്കുകയാണ്. മധ്യപ്രദേശിലെ കോലാര്‍ സ്വദേശിയാണ് യുവതി. യുവാവുമായി നടത്തിയ വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ പിന്നീട് …

Read More »

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത; 16.4% ടെസ്റ്റ് പോസിറ്റിവിറ്റി ഇന്ന് ; 10 ശതമാനത്തില്‍ താഴുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന…

സംസ്ഥാനത്ത് കോവിഡ് മരണസംഖ്യയില്‍ കുറവില്ലാത്തതും ടെസ്റ്റ് പോസിറ്റിവിറ്റി പ്രതീക്ഷിച്ചത് പോലെ കുറയാത്തതും കാരണം ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സാധ്യത. ഇന്ന് 194 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 22,318 പുതിയ കേസുകളും ഉണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 %. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മലപ്പുറത്ത് നാലായിരത്തിന് അടുത്ത് രോഗികള്‍ ഇപ്പോഴുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു …

Read More »

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായി; സോണിയ ഗാന്ധിക്ക് കത്തയച്ച്‌ ചെന്നിത്തല…

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് പരിഭവം പറഞ്ഞു രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചു. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു എന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും ചെന്നിത്തല. അതേ സമയം പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. കെ സുധാകരന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകളും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. എന്നാല്‍ ബെന്നി ബെഹനാനെ അധ്യക്ഷണക്കണമെന്ന് …

Read More »

ന്യൂനപക്ഷ ക്ഷേമ പദ്ധതികളും,ആനുകൂല്യങ്ങളും അനുപാതത്തില്‍; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി…

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 എന്ന അനുപാതത്തില്‍ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ ജനസംഖ്യാ കണക്ക് ഇതിനു പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 80% മുസ്‍ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി …

Read More »