സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. സമ്മേളിക്കുന്നത് ഒഴിവാക്കി സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്ന് പാര്‍വതി ആവശ്യപ്പെട്ടു. ”സത്യപ്രതിജ്ഞക്ക് അഞ്ഞൂറോളം പേര്‍ എന്നത് വലിയ സംഖ്യയല്ലെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ അത് ഗുരുതരമായ തെറ്റാണ്. പ്രത്യേകിച്ചും മറ്റു സൗകര്യമുള്ളപ്പോള്‍” പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. ”കൊവിഡ് പ്രതിരോധത്തിനായും കൊവിഡ് പോരാളികള്‍ക്കായും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. …
Read More »‘പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു, മറ്റ് പ്രതികരണത്തിനില്ല’ ; കെകെ ശൈലജ
മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. തീരുമാനം പാർട്ടിയുടേതാണ് , അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെകെ ശൈലജ പറഞ്ഞു. ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം …
Read More »ആറന്‍മുളയില്‍ നിന്ന് വീണാ ജോര്‍ജ് മന്ത്രിസഭയിലേയ്ക്ക്…
ജനകീയ മുഖവുമായി വീണാ ജോര്‍ജ് മന്ത്രിസഭയിലേക്കെത്തുമ്ബോള്‍ ആറന്‍മുളക്കും അഭിമാന നിമിഷം. സഭയില്‍ ഉറച്ച ശബ്ദമായി മാറിയ വീണ ജോര്‍ജിന് ദീര്‍ഘ വീക്ഷണം നിറഞ്ഞ പ്രവര്‍ത്തന ശൈലിയാണ്. ജനപ്രതിനിധിയെന്ന പദവിയ്ക്ക് ശരിയായ അര്‍ത്ഥവും മാനവും നല്‍കിയ നിയമസഭ സാമാജിക. സത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒന്നാം പിണറായി സര്‍ക്കാരിലെ ഉറച്ച ശബ്ദത്തിനുടമ. പ്രളയ കാലഘട്ടം, കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധി ഘട്ടത്തില്‍ ആറന്‍മുള മണ്ഡലത്തെ സുരക്ഷിതമാക്കിയ ജനപ്രതിനിധി. ഇങ്ങനെ നിരവധി ജനകീയ വിശേഷണങ്ങളുമായാണ് …
Read More »കെകെ ശൈലജ ടീച്ചർ മന്ത്രിയാകില്ല; രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കി സിപിഎം…
രണ്ടാം പിണറായി സര്‍ക്കാറില്‍ നിന്നും കെ കെ ശൈലജ പുറത്ത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും മികച്ച മന്ത്രിയെന് ഖ്യാദി നേടിയ കെ കെ ശൈലജക്ക് പ്രത്യേകം പരിഗണന നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ പിണറായി വിജയന് മാത്രമാകും കഴിഞ്ഞ മന്ത്രിസഭയില്‍ തുടരുക. കൊവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവര്‍ത്തനവും …
Read More »സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാതശിശുവിനെ എലി കടിച്ചതായി പരാതി…
സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാതശിശുവിനെ എലി കടിച്ചതായി പരാതി. മധ്യപ്രദേശിന്‍റെ തലസ്ഥാന നഗരമായ ഭോപ്പാലിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ നവജാത ശിശുക്കളെ കിടത്തുന്ന നഴ്സറി കെയര്‍ യൂണിറ്റിലുണ്ടായിരുന്ന കുഞ്ഞിന്‍റെ കാലിലാണ് എലി കടിച്ചത്. ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ വെളിവാക്കുന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍. ‘സര്‍ക്കാര്‍ അധീനതയിലുള്ള മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലെ നഴ്സറി കെയര്‍ യൂണിറ്റില്‍ ഒരു നവജാത ശിശുവിന് …
Read More »കോവിഡ് പരിശോധനയ്ക്കിടെ ഒടിഞ്ഞ സ്റ്റിക്ക് 17 കാരന്റെ മൂക്കിലിരുന്നത് മൂന്നുദിവസം; പരാതിപ്പെട്ടപ്പോള്‍ ആര്‍എംഒ യുടെ മറുപടികേട്ട് ഞെട്ടി കുടുംബം…
കോവിഡ് പരിശോധനയ്ക്കെത്തിയ പതിനേഴുകാരന്റെ മൂക്കില്‍ പരിശോധന സ്റ്റിക്കിന്റെ അഗ്രം ഒടിഞ്ഞു കയറി. കോന്നി മങ്ങാരം കല്ലുവിളയില്‍ ജിഷ്ണു മനോജിന്റെ നാസാദ്വാരത്തിലാണ് സ്റ്റിക്ക് ഒടിഞ്ഞു കയറിയത്. മാതാവ് കോവിഡ് ബാധിതയായതിനേ തുടര്‍ന്ന് ജിഷ്ണു കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിഞ്ഞ 14നാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പരിശോധനയക്കു ശേഷം വിട്ടില്‍ മടങ്ങിയെത്തിയ ജിഷ്ണുവിനു ശക്തമായ തലവേദനയും തുമ്മലും ആരംഭിച്ചെങ്കിലും കോവിഡിന്റെ ലക്ഷണമാണെന്നാണ് കുടുംബം കരുതിയത്. തുമ്മലും തലവേദനയും മാറാതേ വന്നതിനെ തുടര്‍ന്ന് …
Read More »കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു…
കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പത്തനംതിട്ട സിജെഎം കോടതിയില്‍ പ്രതിയെ ഹാജരാക്കും. അസേസമയം സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷമാണ് ഇയാള്‍ തട്ടിയെടുത്തത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പുനടത്തിയത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ …
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി; ഇന്നത്തെ പവന്റെ വില ഇങ്ങനെ…
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം സമാനമായി സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 36,360 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കൂടി 4,545 രൂപയിലുമാണ് വ്യാപാരം ഉള്ളത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് …
Read More »ആശങ്ക ഒഴിയാതെ ഇന്ത്യ; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണം…
കൊവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത് ഏറ്റവും ഉയര്‍ന്ന മരണ നിരക്ക്. 4329 ജീവനുകളാണ് 24 മണിക്കൂറിനിടെ പൊലിഞ്ഞത്. 2,63,533 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,22,436 പേര്‍ക്ക് രോഗമുക്തി കൈവരിക്കാനായി. പുതിയ കേസുകളിലെ കുറവും രോഗമുക്തി നിരക്കും പ്രതീക്ഷയേകുന്നതാണെങ്കിലു മരണ നിരക്ക് വലിയ തോതില്‍ ഉയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് ആകെ 2,52,28,996 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ …
Read More »ഉച്ചക്ക് ശേഷം പാല്‍ സംഭരിക്കില്ലെന്ന മില്‍മയുടെ തീരുമാനം പിന്‍വലിക്കണം: സന്ദീപ് ജി വാര്യര്‍
സംസ്ഥാനത്ത് ഇന്നുമുതല്‍ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരണം അവസാനിപ്പിക്കാന്‍ മില്‍മ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് ബി ജെ പി വക്താവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ 40 ശതമാനം സംഭരിക്കപ്പെടാതെ നശിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചിലവില്‍ മുഴുവന്‍ പാലും സംഭരിച്ച് ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും ലോക്ക് ഡൗണ്‍ കാലത്ത് സൗജന്യമായി വിതരണം ചെയ്യാന്‍ …
Read More »