Breaking News

Slider

പൈനാപ്പിള്‍ വില താഴുന്നു; ഒരു കിലോയ്ക്ക് വില 18 രൂപ…

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി വി​പ​ണി അ​ട​ച്ചു​പൂ​ട്ട​ലി​ല്‍ എ​ത്തി​യ​തോ​ടെ പൈ​നാ​പ്പി​ള്‍ വി​ല ഇ​ടി​ഞ്ഞു. റ​മ​ദാന്റെ തു​ട​ക്ക​ത്തി​ല്‍ 50 രൂ​പ വ​രെ കു​തി​ച്ചു​യ​ര്‍​ന്ന വി​ല ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​ഞ്ഞ് 18 രൂ​പ വ​രെ എ​ത്തി. പ്ര​ധാ​ന വി​പ​ണി​ക​ളു​ടെ അ​ട​ച്ചു​പൂ​ട്ട​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് വി​ല​ത്ത​ക​ര്‍​ച്ച​ക്ക്​ കാ​ര​ണം. ഇ​തി​നു പു​റ​മെ തൊ​ഴി​ലാ​ളി​ക്ഷാ​മം കൂ​ടി​യാ​യ​തോ​ടെ പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. വി​ല​ യും വി​ല്‍​പ​ന​യും കു​റ​യു​ന്ന​ത് പ​ല ക​ര്‍​ഷ​ക​രെ​യും പൈ​നാ​പ്പി​ള്‍ വി​ള​വെ​ടു​ക്കാ​തെ തോ​ട്ട​ത്തി​ല്‍​ത​ന്നെ ഉ​പേ​ക്ഷി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ പൈ​നാ​പ്പി​ള്‍ വാ​ങ്ങാ​ന്‍ …

Read More »

കോവിഡ് മുക്തരാവുന്നവരില്‍ അപൂര്‍വ ഫംഗസ് അണുബാധ പടരുന്നതായ് റിപ്പോർട്ട്; എട്ട് മരണം…

കോവിഡ് മുക്തരാവുന്നവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ മ്യൂക്കോര്‍മൈക്കോസിസ് ബാധിച്ച്‌ എട്ടുപേര്‍ ഇതിനോടകംതന്നെ മരിച്ചതായാണ് റിപ്പോ‍‍ർട്ട്. 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്‌. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. കോവിഡ് ഒന്നാം തരംഗത്തിലുണ്ടായിരുന്നതിനെക്കാള്‍ വ്യാപകമാണ് ഇത്തവണ മ്യൂക്കോര്‍മൈക്കോസിസെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മ്യൂക്കോര്‍ എന്ന ഫംഗസാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകള്‍ പ്രതിരോധശേഷിയെ ബാധിക്കും. …

Read More »

വൃഷ്ടിപ്രദേശത്ത് മഴ ശക്തം; കാരാപ്പുഴ അണക്കെട്ട് നേരത്തെ തുറന്നു…

വയനാട്ടിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ അണക്കെട്ട് തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാലും മഴക്കാല മുന്നൊരുക്കങ്ങളുടെയും ഭാഗമായാണ് ഷട്ടറുകള്‍ നേരത്തെ തുറന്നത്. മഴ കൂടുതല്‍ ശക്തമായാല്‍ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും. പരിസരവാസികളെ ഒഴിപ്പിച്ച് വേണം ഇത് ചെയ്യാന്‍. കൊവിഡ് ദുരിതം പേറുന്ന ജനങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നടപടി കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്ന് കണ്ടാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. മൂന്ന് ഷട്ടറും തുറന്നതോടെ സെക്കന്‍ഡില്‍ നാല് മുതല്‍ ആറ് ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നിലവില്‍ …

Read More »

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഒടുവില്‍ താഴെ വീണു, പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തിലെന്ന് റിപ്പോർട്ട്…

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് താഴെ വീണതായി റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മാലദ്വീപിന് സമീപമാണ് റോക്കറ്റ് പതിച്ചത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ചൈനീസ് സോഷ്യല്‍ മീഡിയകളിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. നേരത്തെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ലോംഗ് മാര്‍ച്ച്‌ ബഹിരാകാശ …

Read More »

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു; ഇന്ന് 41,971 പേര്‍ക്ക് അസുഖം; 27,456 പേർ രോ​ഗമുക്തി നേടി…

സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് …

Read More »

തലസ്ഥാനത്ത് വൻ കഞ്ചാവ്‌ വേട്ട; 400 കിലോ കഞ്ചാവ്‌ പിടികൂടി; 
രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം കാട്ടാക്കട അന്തിയൂർക്കോണം മുക്കംപാലമൂട്ടിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിക്കൊണ്ടുവന്ന 400 കിലോയിലധികം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. വാഹനത്തിലുണ്ടായിരുന്ന തിരുമല സ്വദേശി ഹരികൃഷ്ണൻ (27), വള്ളക്കടവ് സ്വദേശി അഷ്‌കർ (21) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിനു പിന്നിൽ പ്രവർത്തിച്ച ശ്രീകാര്യം ഇടവക്കോട് സ്വദേശികളെയും ബം​ഗളൂരുവിൽ താമസമാക്കിയ മലയാളികളായ മറ്റുള്ളവരെക്കുറിച്ചും എക്‌സൈസ് സംഘത്തിന് വിശദവിവരം ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് …

Read More »

ലോക്​ഡൗണ്‍: യാത്രാപാസിന്​ വെബ്​സൈറ്റ്​ വഴി അപേക്ഷിക്കാം, മാര്‍ഗനിര്‍ദേശങ്ങള്‍ എന്തെല്ലാം…

കൊവിഡ്​ വ്യാപനം തടയാന്‍ സംസ്​ഥാനത്ത്​ ഏര്‍പ്പെടുത്തിയ ലോക്​ഡൗണില്‍ യാത്ര നിയന്ത്രണം കര്‍ശനമായി തുടരും. അത്യാവശ്യഘട്ടങ്ങളില്‍ പൊലീസ്​ നല്‍കുന്ന പാസ്​ ഉപയോഗിച്ച്‌​ യാത്ര ചെയ്യാം. ഇതിനുള്ള നടപടിക്രമങ്ങള്‍ ​ പുരോഗമിക്കുന്നു. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ്​ പാസിന്​ അപേക്ഷിക്കേണ്ടത്​. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും. ഈ സംവിധാനം ഇന്ന്​ വൈകീ​ട്ടോടെയാണ്​ നിലവില്‍ വരിക. അതുവരെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്​മൂലം ഉപയോഗിച്ച്‌​ യാത്രചെയ്യാം. പാസിന്​ അപേക്ഷിക്കുമ്ബോള്‍ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങള്‍: തിരിച്ചറിയല്‍ കാര്‍ഡുള്ള …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 40 കി.മി. വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ടയിലും, മേയ് 11-ാം തിയതി ഇടുക്കിയിലുമാണ് ജാഗ്രതാ നിര്‍ദേശം. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള …

Read More »

കോവിഡിനു ശേഷം വീണ്ടും ലോകത്തെ പേടിപ്പിച്ച്‌ ​ചൈന; ഭീമന്‍ ചൈനീസ് റോക്കറ്റ് ഭൂമിയ്ക്കരികെ ; വൈകാതെ നിലംപതിക്കും…

ചൈന പുതുതായി നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി എന്ന റോക്കറ്റ് നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കാനൊരുങ്ങുകയാണ്. ഭൂമിയ്ക്ക് തൊട്ടരികെ റോക്കറ്റ് എത്തിയന്നൊണ് ലഭ്യമാകുന്ന വിവരങ്ങള്‍. നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കാനൊരുങ്ങുന്ന റോക്കറ്റിന്‌റെ ഭാഗങ്ങള്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം ഭൂമിയില്‍ എവിടെ വേണമെങ്കിലും പതിച്ചേക്കുമെന്നാണ് ശാസ്ത്രലോകം കണക്കു കൂട്ടുന്നത്. വലിയൊരു ചരക്കുലോറിയോളം ഭാരം വരുന്ന റോക്കറ്റിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് നാസ ഉള്‍പ്പെടെയുള്ള …

Read More »

കൊവിഡ് നിയന്ത്രണം ; സംസ്ഥാനത്ത് 44 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തു….

കൊവിഡ് നിയന്ത്രണത്തെത്തുടർന്ന് കേരളത്തിലൂടെ ഓടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തു. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ കേരളത്തിലോടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തു. മെയ് അവസാനം വരെ താത്ക്കാലികമായാണ് റദ്ദാക്കല്‍. പരശുറാം, മലബാര്‍, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയ സര്‍വീസുകളുടെ എണ്ണം 62 ആയി. മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍- ഷൊര്‍ണൂര്‍ മെമു …

Read More »