Breaking News

Slider

ലോക്ഡൗണ്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറയും; മന്ത്രി ശൈലജ

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്ബൂര്‍ണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം -മന്ത്രി ശൈലജ പറഞ്ഞു.

Read More »

സാക്ഷര കേരളം; സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനത്തിൽ ഇന്ന് 4838 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 18,868 പേര്‍…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4838 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1303 പേരാണ്. 317 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 18,868 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 36 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 1383, 119, 44 തിരുവനന്തപുരം റൂറല്‍ – 92, …

Read More »

കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കണം; ആര്‍.എസ്.പി(എല്‍) എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്ത്…

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍. ഇക്കാര്യം ഉന്നയിച്ച്‌ ആര്‍.എസ്.പി(എല്‍) എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. ആര്‍ എസ് പി (എല്‍) സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പാണ് കത്ത് നല്‍കിയത്. തുടര്‍ച്ചയായി അഞ്ച് തവണ എംഎല്‍എ ആയ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നതാണ് കത്തിലെ ആവശ്യം. ഇടത് മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കുഞ്ഞുമോന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അ‌ഞ്ച് ടേം തുടര്‍ച്ചയായി വിജയിച്ചത് …

Read More »

കേരളത്തില്‍ ആറു ജില്ലകളില്‍ അതിതീവ്ര കോവിഡ് വ്യാപനം; രണ്ടു ജില്ലകളിലെ സ്ഥിതി ഗുരുതരമെന്നും കേന്ദ്രസര്‍ക്കാര്‍

കേരളത്തിലെ ആറു ജില്ലകളില്‍ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്രസര്‍ക്കാര്‍. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്‍റെ അതിതീവ്ര വ്യാപനമുള്ളത്. അതേസമയം, പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിത ​ഗുരുതരമാണെന്നും കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം രോഗികളുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ജനിതകമാറ്റം വന്ന വൈറസുകളില്‍ നിലവിലെ വാക്സീനുകള്‍ ഫലപ്രദമാണെന്നും കേന്ദ്രം …

Read More »

രണ്ട് മാസം സംസ്ഥാനത്ത് കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കില്ല…

സംസ്ഥാനത്ത് രണ്ട് മാസം കെഎസ്‌ഇബിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും കുടിശ്ശികകള്‍ പിരിക്കില്ല. വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ബാങ്കുകളുടെ റിക്കവറി നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ കാരണം വ്യക്തമല്ല. ആലപ്പുഴയില്‍ രോഗികള്‍ വര്‍ധിക്കുന്നതിന്റെ കാരണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

കോവിഡ് രൂക്ഷമാകുന്നു; ലോഡ്ജുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കും; മുഖ്യമന്ത്രി….

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോസ്റ്റലുകളും ലോഡ്ജുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ല. കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക രണ്ടുമാസം പിരിക്കില്ല. രണ്ടാം ഡോസ് വാക്‌സിന്‍ മൂന്നു മാസം കഴിഞ്ഞ് എടുക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. അതുകൊണ്ട് നേരത്തെ എടുക്കുന്നതിന് വേണ്ടി തിരക്കു കൂട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

പിടിമുറുക്കി കോവിഡ് ; 58 മരണം; പ്രതിദിന കോവിഡ് കേസുകൾ 50,000 ലേക്ക്…

സംസ്ഥാനത്ത് ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., …

Read More »

ഇത്തവണ കാലവര്‍ഷം പതിവിലും നേരത്തേ; മണ്‍സൂണ്‍ മെയില്‍ എത്തിയേക്കും…

മെയ് മാസം മൂന്നാമത്തെ ആഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്ന് സൂചന. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെയ് മാസം മധ്യത്തോടെ ബംഗാള്‍ ഉള്‍ക്കടലിലും ഇതിന് പിന്നാലെ അറബി കടലിലും ന്യൂനമര്‍ദങ്ങള്‍ രൂപപെടുക്കും. 2000ന് ശേഷം മെയ് മാസത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചിട്ടില്ല. എന്നല്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെ കേരളത്തിലേക്ക് എത്താനുള്ള എല്ലാ ഘടങ്ങളും അനുകൂലമായിരിക്കുകയാണ്. മാഡന്‍ ജൂലിയന്‍ ഒസിലേഷന്‍ എന്ന പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള വായു …

Read More »

ഒ​രു ​തു​ള്ളി വാക്സിന്‍ പാഴാക്കാതെ കേരളം ; സംസ്ഥാനത്തെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​കരെ പ്ര​ശം​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി…

ഒ​റ്റ ​ഡോ​സ് വാ​ക്‌​സി​നി​ല്‍ ഒ​രു​തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തി​രു​ന്ന കേ​ര​ള​ത്തെ അ​ഭി​നന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ഒ​രു​തു​ള്ളി വാ​ക്സി​ന്‍ പോ​ലും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ന​ഴ്‌​സ്മാ​രെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കു​റി​പ്പ്. വാ​ക്‌​സി​ന്‍ പാ​ഴാ​ക്കാ​തെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച്‌ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​തൃ​ക​യാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച്‌ ന​ഴ്‌​സു​മാ​ര്‍, വ​ള​രെ കാ​ര്യ​പ്രാ​പ്തി​യു​ള്ള​വ​രാ​ണെ​ന്നും അ​വ​ര്‍ അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വാ​ക്‌​സി​ന്‍ പാ​ഴാ​ക്ക​ല്‍ കു​റ​യ്ക്കു​ന്ന​ത് …

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ്; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്….

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 240 രൂപയാണ്.ഇതോടെ പവന് 35,120 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഇനി കറണ്ട് ഇല്ലേലും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം…Read more  ഗ്രാമിന് 30 രൂപ കുറഞ്ഞ് 4390 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വില നേരിയതോതില്‍ താഴ്ന്നു.

Read More »